Vishu Bumper : 'ചാരിറ്റിയിലേക്കില്ല, ഒത്തിരി ബാധ്യതകൾ തീർക്കാനുണ്ട് ': വിഷു ബമ്പർ ഭാ​ഗ്യവാന്മാർ പറയുന്നു

Published : May 30, 2022, 03:03 PM ISTUpdated : May 30, 2022, 03:14 PM IST
Vishu Bumper : 'ചാരിറ്റിയിലേക്കില്ല, ഒത്തിരി ബാധ്യതകൾ തീർക്കാനുണ്ട് ': വിഷു ബമ്പർ ഭാ​ഗ്യവാന്മാർ പറയുന്നു

Synopsis

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു.

രാഴ്ച നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ വിഷു ബമ്പർ(Vishu Bumper 2022) ഭാ​ഗ്യവന്മാരെ കണ്ടെത്തി. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നും വിറ്റ HB 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു 
തിരുവനന്തപുരം  വിമാനത്താവളത്തിൽ ഈ ടിക്കറ്റ് വിൽപന നടത്തിയത്(kerala lottery). 

കഴിഞ്ഞ ഒരാഴ്ചയായി പത്ത് കോടിയുടെ ഭാ​ഗ്യവന്മാർ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ രമേശനും ഡോക്ടർ പ്രദീപും ഇന്ന് ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്.

Vishu Bumper : 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. 

"15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴായിരുന്നു സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോ​ഗ്യപ്രശ്നങ്ങളും കാരണമാണ് എത്താൻ വൈകിയത്. എപ്പോഴും ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ലോട്ടറി എടുക്കാറുള്ളത്. മുമ്പ് ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായാകും പകുതി പകുതിയായി വീതിക്കാറുണ്ട്. ഇതും അങ്ങനെ തന്നെ. പിന്നെ ഇതൊരു വലിയ തുകയല്ല. ഫാമിലിയിൽ‍ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മൾ എന്തെങ്കിലും ചെയ്യും. സമ്മാനം ലഭിച്ചതിൽ ദൈവത്തിന് നന്ദി", എന്ന് ഭാ​ഗ്യവന്മാർ പറയുന്നു. ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി