എടുത്തത് രണ്ട് ടിക്കറ്റ്, അടിച്ചത് 1000 രൂപ; ഭാ​ഗ്യം വിറ്റ അമ്മയെ തേടി രഞ്ജു രഞ്ജിമാർ എത്തി

Published : Dec 17, 2022, 03:52 PM ISTUpdated : Dec 17, 2022, 04:00 PM IST
എടുത്തത് രണ്ട് ടിക്കറ്റ്, അടിച്ചത് 1000 രൂപ; ഭാ​ഗ്യം വിറ്റ അമ്മയെ തേടി രഞ്ജു രഞ്ജിമാർ എത്തി

Synopsis

കഴിഞ്ഞ ദിവസം ഈ അമ്മ വിറ്റ ടിക്കറ്റിന് 12 പേർക്ക് ഭാ​ഗ്യം ലഭിച്ചുവെന്നും വീഡിയോയിൽ രഞ്ജു പറയുന്നുണ്ട്. 

കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന രഞ്ജിയെ അറിയാത്ത മലയാളികൾ വിരളമായിരിക്കും. സമൂഹമാധ്യമങ്ങളിൽ സജീവമായ രഞ്ജു തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ താനെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജു രഞ്ജിമാർ. 

'കഴിഞ്ഞ ദിവസം ചേർത്തലയിലെ അപ്സര  ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍, ഈ അമ്മയുടെ പക്കൽ നിന്നും രണ്ട് ലോട്ടറി എടുത്തിരുന്നു. രണ്ട് ടിക്കറ്റിനും കൂടി ആയിരം രൂപ അടിച്ചിട്ടുണ്ട് എനിക്ക്. സമ്മാനം ലഭിച്ചാൽ അമ്മയെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു' എന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. പിന്നാലെ സമ്മാനത്തുകയിൽ നിന്നും 500രൂപ രഞ്ജു ആ അമ്മയ്ക്ക് നൽകുന്നുമുണ്ട്. ബാക്കിയുള്ള 500 രൂപയ്ക്കും അവരിൽ നിന്നുതന്നെ വീണ്ടും രഞ്ജു ടിക്കറ്റ് എടുക്കുകയും ചെയ്തു. 

'അമ്മയുടെ കൈകൾ ഭാഗ്യമുള്ളതാണ്, എടുത്ത രണ്ടെണ്ണത്തിനും 500 വീതം അടിച്ചു, കണ്ണടച്ചിട്ടു ഇരുട്ടാണെന്നു പറയുന്നവരുടെ ഇടയിൽ ഇതുപോലെ ജീവിക്കാൻ ഓടുന്നവരെ അല്ലെ സഹായിക്കേണ്ടത്, ലവ് യു അമ്മ', എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് രഞ്ജു രഞ്ജിമാർ കുറിച്ചത്. കഴിഞ്ഞ ദിവസം ഈ അമ്മ വിറ്റ ടിക്കറ്റിന് 12 പേർക്ക് ഭാ​ഗ്യം ലഭിച്ചുവെന്നും വീഡിയോയിൽ രഞ്ജു പറയുന്നുണ്ട്. 

Kerala lottery Result: Karunya KR 580: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി