കോടീശ്വരിയാകുന്നത് പല തവണ സ്വപ്നം കണ്ടു; ഒടുവിൽ ആശാ റാണിയെ തേടി ആ വാർത്തയെത്തി !

Web Desk   | Asianet News
Published : Mar 28, 2021, 04:33 PM ISTUpdated : Mar 28, 2021, 05:00 PM IST
കോടീശ്വരിയാകുന്നത് പല തവണ സ്വപ്നം കണ്ടു; ഒടുവിൽ ആശാ റാണിയെ തേടി ആ വാർത്തയെത്തി !

Synopsis

ഒരു പുതിയ വീട് വയ്ക്കുമെന്നാണ് ആശാ റാണിയുടെ ആ​ഗ്രഹം. നിലവിൽ ചെറിയൊരു വീട്ടിലാണ് കൂട്ടു കുടുംബമായി ഇവര്‍ താമസിക്കുന്നത്. 

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശി ആശാ റാണി. 100 രൂപയുടെ ലോട്ടറി ടിക്കറ്റിൽ നിന്ന് ആശയ്ക്ക് അടിച്ചത് ഒരു കോടി രൂപയുടെ സമ്മാനമാണ്.

ഒരിക്കൽ കോടീശ്വരി ആകുമെന്ന് പല തവണ സ്വപ്നം കണ്ടിരുന്നു. ഞങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്ന് അറുപത്തൊന്ന് കാരിയായ ആശാ റാണി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴായിരുന്നു ഈ കുടുംബത്തെ തേടി ഭാ​ഗ്യം എത്തിയത്. പഞ്ചാബിൽ പഴയ ആക്രിസാധനങ്ങളുടെ കട നടത്തുകയാണ് ആശയുടെ ഭര്‍ത്താവ്. രണ്ട് ആൺ മക്കളും ഇതിൽ സഹായിക്കുന്നുണ്ട്.

ഒരു പുതിയ വീട് വയ്ക്കുമെന്നാണ് ആശാ റാണിയുടെ ആ​ഗ്രഹം. നിലവിൽ ചെറിയൊരു വീട്ടിലാണ് കൂട്ടു കുടുംബമായി ഇവര്‍ താമസിക്കുന്നത്. ബാക്കി തുക ബിസിനസ്സ് വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്നും ഇവർ പറയുന്നു. അമൃത്‍സറിൽ നിന്നുള്ള ഒരു വീട്ടമ്മയ്ക്കും അടുത്തിടെ 100 രൂപയുടെ ലോട്ടറി ടിക്കറ്റിൽ നിന്ന് ഒരു കോടി രൂപ ലഭിച്ചിരുന്നു.

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി