Latest Videos

ഓണം ബംമ്പർ; 25 കോടി അടിച്ച ഭാഗ്യശാലികള്‍ ലോട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഒരു കാര്യം മാത്രം!

By Web TeamFirst Published Sep 21, 2023, 8:11 PM IST
Highlights

സുഹൃത്തുക്കൾ പാണ്ഡ്യരാജ്, നടരാജ്‌, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ്  സമർപ്പിച്ചു.  

ത്തവണത്തെ ഓണം ബംമ്പർ നാല് തമിഴ്നാട് സ്വദേശികൾക്ക്. സുഹൃത്തുക്കൾ പാണ്ഡ്യരാജ്, നടരാജ്‌, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ചു. നാല് പേരും ഒന്നിച്ചെത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്. തങ്ങളുടെ ഫോട്ടോ എടുക്കരുതെന്ന് നാല് പേരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഈ മാസം 15ന് വാളയാറിലെ ബാവ എജൻസിയിൽ നിന്ന് അന്നൂർ സ്വദേശിയായ നടരാജനാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. തിരുപ്പൂർ സ്വദേശികളായ പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ നടരാജൻ്റെ കൂട്ടുകാരാണ്. നാലുപേരും തുല്യ പൈസ എടുത്താണ് ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം താൻ എടുത്ത ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ നടരാജൻ ബാവ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമിയെ ഫോണിൽ ബന്ധപ്പെട്ടു. ഗുരുസ്വാമി ഉടൻ കോയമ്പത്തൂരിലെത്തി നടരാജനെ കണ്ട് വിവരം സ്ഥിരീകരിച്ചു. ടിക്കറ്റ് കുപ്പുസ്വാമിയുടെ കൈവശമാണുള്ളതെന്ന് പാണ്ഡ്യരാജ് പറഞ്ഞു.

Also Read: ഓര്‍മ്മയുണ്ടോ ഈ മുഖം, അമ്മയും കുഞ്ഞും ചര്‍ച്ചയില്‍ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും പറയാനുണ്ട്!

4 പേരും വളരെ സാധാരണക്കാരാണ്. പാണ്ഡ്യരാജ് തിരുപ്പൂരിലെ ചായക്കട തൊഴിലാളിയാണ്. വാളയാറിലും പരിസര പ്രദേശങ്ങളിലും നടരാജൻ നേരത്തെ പണിക്ക് വന്നിരുന്നു. ഇപ്പോൾ ചെന്നൈയിൽ പോയിരിക്കുന്ന പാണ്ഡ്യരാജ് തിരുപ്പൂരിൽ തിരിച്ചെത്തിയാലുടൻ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.

ഭാ​ഗ്യവാന്  എത്ര കിട്ടും?

25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ. 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്.

ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്. 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12 കോടിയിലേറെ രൂപ മാത്രമാണ്. ഇക്കാര്യം കഴിഞ്ഞ വർഷത്തെ ബമ്പർ ജേതാവായ അനൂപ് വ്യക്തമാക്കിയതാണ്. 

Asianet News Live

click me!