'ഇതാണ് ഭാ​ഗ്യം'; കളയാനിരുന്ന ടിക്കറ്റിന് 80 ലക്ഷം, ഒപ്പമെടുത്ത ഒൻപത് ടിക്കറ്റുകൾക്കും സമ്മാനം

By Web TeamFirst Published Feb 22, 2021, 12:49 PM IST
Highlights

കഴിഞ്ഞ 20ലേറെ വർഷമായി ലോട്ടറി എടുക്കുന്ന സിറാജുദ്ദീൻ ഒരിക്കലും ഒന്നാം സമ്മാനം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

തിരുവനന്തപുരം: കളയാൻ ഒരുങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനവും ഒപ്പം എടുത്ത 9 ലോട്ടറി ടിക്കറ്റുകൾക്ക് തുടർ സമ്മാനങ്ങളും അടിച്ച സന്തോഷത്തിലാണ് വിഴിഞ്ഞം സ്വദേശി സിറാജുദ്ദീൻ. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലാണ് വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീനെ ഭാ​ഗ്യം തുണച്ചത്.  80 ലക്ഷത്തിനു പുറമെ ഒപ്പം എടുത്ത ബാക്കി 9 ടിക്കറ്റിനും 8000 രൂപ വീതം ലഭിച്ചത് സിറാജുദ്ദീനെ കൂടുതൽ സന്തോഷവാനാക്കി. 

ഹോട്ടൽ തൊഴിലാളിയായ സിറാജുദ്ദീന്റെയും ഭാര്യ സീനത്തിന്റെയും വർഷങ്ങളായുള്ള സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇതോടെ പൂവണിയുകയാണ്. ബന്ധുവീട്ടിൽ കഴിയുന്ന ഇവർക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാഗ്യമാണ് കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ 20ലേറെ വർഷമായി ലോട്ടറി എടുക്കുന്ന സിറാജുദ്ദീൻ ഒരിക്കലും ഒന്നാം സമ്മാനം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ 5000 രൂപ വരെ ഉള്ള സമ്മാന നമ്പറുകൾ മാത്രമേ തിരഞ്ഞിരുന്നുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേയാണ് ഏജന്‍റ് എത്തി സിറാജുദ്ദീനാണ് ഒന്നാം സമ്മാനം എന്ന് പറയുന്നത്. ഷഹീറ, ഷഹീർ, ഷെബീദ എന്നിവരാണ് മക്കൾ.

click me!