തലവേദന തുണച്ചു; അപ്രതീഷിതമായി കോടീശ്വരിയായി മധ്യവയസ്ക !

By Web TeamFirst Published Jun 24, 2020, 9:59 PM IST
Highlights

മരുന്ന് വാങ്ങി വീട്ടിലെത്തിയ ഓൾഗയുടെ തലവേദന മാറിയതോടൊപ്പം ഭാഗ്യവും കൂടെ പോരുകയായിരുന്നു. 5,00,000 അമേരിക്കൻ ഡോളറാണ് (ഏകദേശം 3.7 കോടി രൂപയാണ്) ഓൾഗയ്ക്ക് ലോട്ടറി അടിച്ചത്.

സുഖങ്ങൾ വരുന്നത് ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. എപ്പോഴും ആ​രോ​ഗ്യത്തോടെ ഇരിക്കാനാണ് എല്ലാവരുടേയും ആ​ഗ്രഹം. എന്നാൽ ഈ അസുഖം ചിലപ്പോൾ ഭാ​ഗ്യം കൊണ്ടുവന്നലോ?. അത്തരത്തിൽ ഒരു തലവേദന കാരണം കോടീശ്വരി ആയ മധ്യവയസ്കയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

അമേരിക്കയിലെ വിർജീനിയയിലെ ഹെൻറികോ എന്ന പ്രദേശത്ത് താമസിക്കുന്ന ഓൾഗ റിച്ചീയാണ് അപ്രതീഷിതമായി കോടീശ്വരി ആയത്. ഈ മാസം ആദ്യമായിരുന്നു സംഭവം. അസഹ്യമായ തലവേദന അനുഭവിച്ച ഓൾഗ ഡോക്ടറെ കാണാൻ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ എത്തി. ടോണിസ് മാർക്കറ്റ് എന്ന് പേരുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങിയ ഓൾഗ ഒരു കൗതുകത്തിന് അവിടെ കണ്ട സ്ക്രാച്ച് ആന്റ് വിൻ ലോട്ടറിയും (വിർജീനിയ ലോട്ടറി)എടുത്തു. 

എന്നാൽ, അതിൽ തനിക്കുള്ള ഭാ​ഗ്യ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓൾ​ഗ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മരുന്ന് വാങ്ങി വീട്ടിലെത്തിയ ഓൾഗയുടെ തലവേദന മാറിയതോടൊപ്പം ഭാഗ്യവും കൂടെ പോരുകയായിരുന്നു. 5,00,000 അമേരിക്കൻ ഡോളറാണ് (ഏകദേശം 3.7 കോടി രൂപയാണ്) ഓൾഗയ്ക്ക് ലോട്ടറി അടിച്ചത്.

"എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ തലകറങ്ങി വീണില്ല എന്നെ ഉള്ളു," ഓൾഗ പറയുന്നു. സമ്മാന തുക കൊണ്ട് തന്റെ വീട് നന്നാക്കണമെന്നാണ് ഈ വൃദ്ധയുടെ ആദ്യത്തെ ആ​ഗ്രഹം. ബാക്കിയുള്ള പണം തന്റെ മുന്നോട്ടുള്ള ജീവിതത്തിലെ ചെലവുകൾക്കായി സൂക്ഷിച്ചു വയ്ക്കാനുമാണ് പദ്ധതി.

click me!