വീഡിയോ: 1 മിനുട്ട് 36.39 സെക്കന്‍റിനുള്ളില്‍ മൂന്ന് റൂബിക്സ് ക്യൂബ് ഒരുപോലെ ശരിയാക്കി പതിമൂന്നുകാരന്‍

By Web TeamFirst Published Nov 12, 2018, 6:30 PM IST
Highlights

വ്യാഴാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഇതിന്‍റെ വീഡിയോ പതിനായിരക്കണക്കിനു പേരാണ് കണ്ടിരിക്കുന്നത്. 'എങ്ങനെയാണ് ഇത് സാധിക്കുന്നത്? ആ കുട്ടി ഒരു ലെജന്‍റാണ്' തുടങ്ങി നൂറുകണക്കിന് കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 
 
ബെയ്ജിങ്ങ്: ചൈനയിലെ ക്യൂ ജിയാന്‍യു എന്ന പതിമൂന്നുകാരന്‍ മൂന്ന് റൂബിക്സ് ക്യൂബ് ഒരുപോലെ ശരിയാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്.  വെറും 1 മിനിറ്റും 36.39 സെക്കന്‍റും കൊണ്ട് കയ്യും കാലും ഉപയോഗിച്ചാണ്  മൂന്ന് റൂബിക്സ് ക്യൂബ് ഒരുപോലെയാക്കിയത്. അതിനുശേഷം തല കീഴായി തൂങ്ങിനിന്ന് 15.84 സെക്കന്‍റുപയോഗിച്ച് ഒരു റൂബിക്സ് ക്യൂബും ശരിയാക്കി റെക്കോര്‍ഡ് തകര്‍ത്തു. 

വ്യാഴാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഇതിന്‍റെ വീഡിയോ പതിനായിരക്കണക്കിനു പേരാണ് കണ്ടിരിക്കുന്നത്. 'എങ്ങനെയാണ് ഇത് സാധിക്കുന്നത്? ആ കുട്ടി ഒരു ലെജന്‍റാണ്' തുടങ്ങി നൂറുകണക്കിന് കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 

എങ്ങനെ സാധിച്ചു എന്ന് ചോദിച്ചാല്‍ ക്യൂവിന്‍റെ ഉത്തരം ഇതാണ്, 'ആറാം ക്ലാസ് മുതല്‍ റൂബിക്സ് ക്യൂബ് ശരിയാക്കി നോക്കുന്നുണ്ട്. ആദ്യമൊക്കെ ഞാന്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണ് റൂബിക്സ് ക്യൂബ് ശരിയാക്കിയിരുന്നത്. ലക്ഷക്കണക്കിന് തവണ പരിശീലിച്ചു. അപ്പോള്‍ അതിന്‍റെ ലോജിക്ക് മനസിലായി. പിന്നീട്, തന്‍റേതായ വഴിയില്‍ അത് വളര്‍ത്തിയെടുത്തു.'

വീഡിയോ: 
 
click me!