226 ജോഡി കുട്ടികളുടെ ചെരുപ്പുകള്‍; വൈറലായ ഈ ചിത്രം സൂചിപ്പിക്കുന്നത്...

By Web TeamFirst Published Feb 6, 2019, 7:02 PM IST
Highlights

ലിവര്‍പൂള്‍ സെന്‍റ് ജോര്‍ജ്ജ്സ് ഹാളിലാണ് ഈ ചെരുപ്പുകള്‍ വച്ചിരിക്കുന്നത്. ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് 24 മണിക്കൂറിനുള്ളില്‍ തന്നെ 10,000 -ത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ചില്‍ഡ്രന്‍സ് മെന്‍റല്‍ ഹെല്‍ത്ത് വീക്കുമായി ബന്ധപ്പെട്ടാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 226 ജോഡി ചെരുപ്പുകളാണ് ചിത്രത്തിലുള്ളത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിന്‍റെ മുന്നില്‍ നിരത്തിവെച്ചിരിക്കുന്ന ചെരുപ്പുകളുടെ എണ്ണം കാണിക്കുന്നത് 2017 -ല്‍ മാത്രം ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തേയാണ്. 

ലിവര്‍പൂള്‍ സെന്‍റ് ജോര്‍ജ്ജ്സ് ഹാളിലാണ് ഈ ചെരുപ്പുകള്‍ വച്ചിരിക്കുന്നത്. ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് 24 മണിക്കൂറിനുള്ളില്‍ തന്നെ 10,000 -ത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതുണ്ട് എന്നും അതിനായി റേഡിയോ സിറ്റി ടോക്കിനൊപ്പം സഹകരിക്കണമെന്നും, ഈ ചെരുപ്പുകളുടെ എണ്ണം സൂചിപ്പിക്കുന്നത് 2017 -ല്‍ മാത്രം ആത്മഹത്യ ചെയ്ത സ്കൂള്‍ കുട്ടികളെയാണ് എന്നും പോസ്റ്റില്‍ പറയുന്നു. 

പലരും അതിന് കമന്‍റുകളെഴുതി. ഒരുപാട് എഴുതുന്നതിനേക്കാള്‍ നല്ലതാണ് ഇങ്ങനെ എണ്ണം കൊണ്ട് ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യത്തെ കാണിച്ചു കൊടുക്കുന്നത് എന്നാണ് മിക്കവരും കമന്‍റ് ഇട്ടിരിക്കുന്നത്.  മാത്രവുമല്ല മാനസികാരോഗ്യമില്ലാത്തതിന്‍റെ പേരില്‍ ചെറിയ പ്രശ്നങ്ങളില്‍ നിന്നുപോലും ഓടിയൊളിക്കാന്‍ ആത്മഹത്യ തിരഞ്ഞെടുക്കേണ്ടി വരരുത് എന്നും ചിത്രം ഷെയര്‍ ചെയ്തവര്‍ പറയുന്നു. ചിത്രം എടുക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്തവരും ഇതുതന്നെയാണ് ഉദ്ദേശിച്ചതും. 

click me!