വയസ് 27, ഇതുവരെ സന്ദര്‍ശിച്ചത് 181 രാജ്യങ്ങള്‍; ലോകം മൊത്തം സഞ്ചരിക്കുന്ന ആദ്യ വനിത ഇവരാകുമോ?

Published : Mar 22, 2022, 05:43 PM IST
വയസ് 27, ഇതുവരെ സന്ദര്‍ശിച്ചത് 181 രാജ്യങ്ങള്‍; ലോകം മൊത്തം സഞ്ചരിക്കുന്ന ആദ്യ വനിത ഇവരാകുമോ?

Synopsis

181 രാജ്യങ്ങള്‍ കാസീ ഡെ പികോള്‍ ഇതുവരെ സന്ദര്‍ശിച്ചു കഴിഞ്ഞു. 2015 -ലാണ് യാത്ര തുടങ്ങിയത്. 40 ദിവസത്തിനുള്ളില്‍ 15 രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കും. 

കണെക്റ്റിക്കട്ട്: ലോകം മുഴുവന്‍ യാത്ര ചെയ്യുക, അതിന് ഇങ്ങോട്ട് പണവും കിട്ടുക എല്ലാവരുടേയും സ്വപ്നമായിരിക്കാം. കണെക്റ്റിക്കട്ടിലെ ഇരുപത്തിയേഴുകാരിയായ കാസീ ഡെ പികോള്‍ അങ്ങനെയൊരു ഭാഗ്യം ചെയ്ത ആളാണ്. ഒന്നര വര്‍ഷത്തെ യാത്ര ആയിരുന്നു പ്ലാന്‍ ചെയ്തത്. ഏറ്റവും വേഗത്തില്‍, ഏറ്റവുമധികം രാജ്യങ്ങള്‍ ചുറ്റി സന്ദര്‍ശിച്ച ആളെന്ന ബഹുമതിയും ഇനി ഇവള്‍ക്കായിരിക്കും. 

80,93,565 രൂപയാണ് പതിനെട്ട് മാസത്തെ യാത്രയുടെ ചിലവ്. ജോലി ചെയ്തും സ്പോണ്‍സര്‍മാരെ കണ്ടെത്തിയുമൊക്കെയാണ് യാത്രക്കുള്ള പണം കണ്ടെത്തിയത്. 

181 രാജ്യങ്ങള്‍ കാസീ ഡെ പികോള്‍ ഇതുവരെ സന്ദര്‍ശിച്ചു കഴിഞ്ഞു. 2015 -ലാണ് യാത്ര തുടങ്ങിയത്. 40 ദിവസത്തിനുള്ളില്‍ 15 രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കും. അതോടെ ഏറ്റവും വേഗത്തില്‍, എല്ലാ രാജ്യങ്ങളും പരമാധികാര രാഷ്ട്രമുള്‍പ്പെടെ സന്ദര്‍ശിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ത്രീയായി ഇവര്‍ മാറും. 

'എക്സ്പെഡിഷന്‍ 196'(Expedition196) എന്നാണ് കാസീ ഡെ പികോളിന്‍റെ യാത്രയുടെ പേര്. 'പീസ് ത്രൂ ടൂറിസം' അംബാസഡര്‍ കൂടിയാണ് ഇവര്‍. 


 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി