28 വര്‍ഷങ്ങള്‍ക്കു ശേഷം തെളിഞ്ഞു, ഏഴ് കൊലകളും നടത്തിയത് അയാള്‍ തനിച്ച്

By Web DeskFirst Published Jul 16, 2018, 3:49 PM IST
Highlights
  • 1990നും 92നും ഇടയിലായിരുന്നു ഈ കൊലകളെല്ലാം
  •  ഏഴ് തവണ ജീവപര്യന്തമായിരുന്നു ഇയാളുടെ ശിക്ഷ
  • ജയിലിലാവും ഇയാളുടെ മരണവും 

ഓസ്ട്രേലിയയിലെ കുപ്രസിദ്ധനായ സീരിയല്‍ കില്ലറാണ് ഇവാന്‍ മിലാത്ത്. ഏഴ് പേരെയാണ് ഇയാള്‍ കൊന്നത്. സഞ്ചാരികളായ ഏഴ് പേരെയും കൊന്ന് കാട്ടില്‍ തള്ളുകയായിരുന്നു. ക്രൂരമായ പശ്ചാത്തലവും രീതിയും കണ്ട് കൊലയില്‍ മിലാത്തിനെ കൂടാതെ ആരോ കൂടിയുണ്ടെന്നാണ് കരുതിയിരുന്നത്. ജെന്നി എന്ന പെണ്‍കുട്ടിയുടെ കൊലയുമായി ബന്ധപ്പെട്ടാണ് ഈ സംശയം ശക്തമായത്. ജെന്നിയുടെ കൈകളില്‍ ഒരുപിടി മുടിയുണ്ടായിരുന്നു. ആ മുടി ജെന്നിയുടേയോ, മിലാത്തിന്‍റെയോ അല്ലെന്നാണ് അന്നത്തെ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയില്‍ മുടി ജെന്നിയുടേതാണെന്നും കൊലയിലെല്ലാം മിലാത്ത് തനിച്ചേയുണ്ടായിരുന്നുള്ളൂവെന്നും തെളിയിക്കപ്പെട്ടു. കേസന്വേഷണത്തിന്‍റെ തലവന്‍ ക്ലിവ് സാമുവല്‍ കേസില്‍ മറ്റ് സംശയങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. 

1996 ല്‍ ഇയാള്‍ പിടിക്കപ്പെട്ടു. എല്ലാവരേയും കൊന്നശേഷം സൌത്ത് വെയില്‍സിലെ ബെലന്‍ഗലോ ഫോറസ്റ്റില്‍ കൊണ്ടു തള്ളുകയായിരുന്നു. 1990നും 92നും ഇടയിലായിരുന്നു ഈ കൊലകളെല്ലാം. ഏഴ് തവണ ജീവപര്യന്തമായിരുന്നു ഇയാളുടെ ശിക്ഷ ജയിലിലാവും ഇയാളുടെ മരണവും. 

ക്രൂരനായ കൊലയാളി

1990നും 92നും ഇടയില്‍ ഏഴ് പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സഞ്ചാരികളായ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടവര്‍. സിഡ്നിയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ കാണാതായത്. എല്ലാവരുടേയും ശവശരീരങ്ങള്‍ കിട്ടിയത് ഒരേ കാട്ടില്‍ നിന്ന്. കൊല്ലപ്പെട്ടവരില്‍ ഓസ്ട്രേലിയ, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. 19നും 22നും വയസിനിടയിലുള്ളവരായിരുന്നു എല്ലാവരും. അവരെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച്, വെടിവച്ചു കൊല്ലുകയായിരുന്നു. 

ആസ്ട്രേലിയയില്‍ നിന്നുള്ള ഡെബോറാ എവറിസ്റ്റ്, ജെയിംസ് ഗിബ്സണ്‍ എന്നീ 19 വയസുകാരെ 1989 ഡിസംബറിലാണ് കാണാതായത്. നിരവധി കുത്തുകളേറ്റ നിലയിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ജര്‍മ്മനായ സിമണ്‍ എന്ന ഇരുപതുകാരിയെ കാണാതാവുന്നത് 1991 ജനുവരിയിലാണ്. കണ്ടെത്തുമ്പോള്‍ നിരവധി തവണ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. സ്പൈനല്‍കോഡിനും വെട്ടേറ്റിരുന്നു. 

ജര്‍മ്മനിയിലെ സൈനികനായിരുന്ന ഗബോര്‍ ന്യൂബോര്‍ എന്ന ഇരുപത്തൊന്നുകാരന് ആറ് തവണയാണ് വെടിയേറ്റത്. ഗബോറിന്‍റെ കാമുകി ഇരുപതുകാരി അന്‍ജയെ തലവെട്ടി മാറ്റപ്പെട്ടാണ് കണ്ടെത്തിയത്. 1992ല്‍ ബ്രിട്ടനിലെ കരോളിന്‍ ക്ലാര്‍ക്ക് എന്ന ഇരുപത്തിയൊന്നുകാരി വെടിയേറ്റും ജോയന്ന കുത്തേറ്റും മരിച്ചു. 

click me!