
തോട്ടിപ്പണിയും ജലസൗകര്യമില്ലാത്ത കക്കൂസുകളും രാജ്യത്ത് നിയമം മൂലം നിരോധിച്ചതാണ്. സെപ്റ്റിക് ടാങ്ക് ഓട വൃത്തിയാക്കല്‍ ജോലിക്ക് ആളുകളെ നിയോഗിക്കുന്നതും 2003ല്‍ നിരോധിച്ചു. ഈ ജോലിക്കിടെ മരണം സംഭവിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്? കോടതി വിധിയുമുണ്ട്. പക്ഷെ ഈ നിരോധിത ജോലിക്ക് നിയോഗിക്കപ്പെട്ട് മരണപ്പെട്ട എത്ര മനുഷ്യര്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്നു ചോദിച്ചാല്‍ അധികാരികള്‍ ഒട്ടാകെ കൈമലര്‍ത്തും.
ഡല്‍ഹിയിലെ ഏതെങ്കിലുമൊരു കോണില്‍ നിന്നുള്ള ഫോണ്‍ കോള്‍ കേട്ടാണ് മിക്ക ദിവസങ്ങളിലും രണ്‍ജിത് ഉണരാറ്. ഉടനെ ജോലിക്കായി പുറപ്പെടും. ജോലിയെന്നാല്‍ നിറഞ്ഞൊഴുകുന്ന നഗരസഭാ ഓടകളിലും കക്കൂസ് മാലിന്യ ടാങ്കുകളിലുമിറങ്ങി തടസ്സം നീക്കലും കോരി വൃത്തിയാക്കലും. ചിലപ്പോള്‍ ചില വീട്ടുകാരും മാലിന്യങ്ങള്‍ എടുക്കാന്‍ വിളിക്കും. പതിറ്റാണ്ടുകളായി ഈ ജോലി ചെയ്?തു വന്ന അച്ഛന്‍ ഗുരുതര രോഗബാധിതനായി കിടപ്പിലായതോടെയാണ് രണ്‍ജിത്തിലേക്ക് ഈ നിയോഗമെത്തിയത്. അഞ്ചാം ക്ലാസ് വരെയേ ഇദ്ദേഹം പഠിച്ചിട്ടുള്ളൂ, കൂടുതല്‍ പഠിച്ചിട്ടെന്താ? തോട്ടിപ്പണിക്കാരന്റെ മകന് തോട്ടിപ്പണിയല്ലാതെ ഒന്നും മോഹിച്ചു കൂടല്ലോ.
ഒരു മുളവടിയെടുത്ത് കുത്തി നോക്കിയാണ് ഓടയുടെ ആഴം കണക്കാക്കുക, ഒപ്പം വല്ല പാമ്പോ മറ്റ് ക്ഷുദ്രജീവികളോ അകത്തില്ലെന്ന് ഉറപ്പാക്കി അങ്ങിറങ്ങും. ആറു മണിക്കൂര്‍ മലിന ജലത്തിലും മലത്തിലും മേലുപൂഴ്ത്തി നിന്ന് പണി ചെയ്താല്‍ കിട്ടുക മുന്നൂറോ നാനൂറോ രൂപയാണ്. കാറുകള്‍ കഴുകാനും കെട്ടിടങ്ങള്‍ അടിച്ചുവാരാനും പോയി കിട്ടുന്ന തുക കൂടി ഉള്ളതു കൊണ്ട് ജീവിതം തട്ടിമുട്ടി നീങ്ങും. ചില കാനകളെല്ലാം വര്‍ഷങ്ങളായി വൃത്തിയാക്കാതെ ഇട്ടവയാവും. അതില്‍ ഇറങ്ങുക എന്നത് അക്ഷരാര്‍ഥത്തില്‍ ജീവന്‍ പണയം വെക്കല്‍ തന്നെയാണ്.
നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ മാധ്യമ ഫെല്ലോഷിപ്പിന്റെ ഭാഗമായാണ് ഈ കുറിപ്പുകാരി 'സ്വച്ഛഭാരതത്തിലെ തോട്ടിപ്പണിക്കാരുടെ ജീവിതം' സംബന്ധിച്ച്? പഠനം ആരംഭിച്ചത്. അന്നു മുതല്‍ ഓരോ മാസവും ശരാശരി മൂന്ന് തൊഴിലാളികളെങ്കിലും ഓരോ മാസവും ഓവുചാലില്‍ മരിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയായി, ലോക ശക്തിയായി കുതിച്ചു പായാന്‍ വെമ്പുമ്പോഴും ഈ സാധു മനുഷ്യരെ മരണച്ചാലുകളിലേക്ക് തള്ളിവിടുന്ന നമ്മള്‍ എത്ര ക്രൂരരാണ്.
തോട്ടിപ്പണിയും ജലസൗകര്യമില്ലാത്ത കക്കൂസുകളും രാജ്യത്ത് നിയമം മൂലം നിരോധിച്ചതാണ്. സെപ്റ്റിക് ടാങ്ക് ഓട വൃത്തിയാക്കല്‍ ജോലിക്ക് ആളുകളെ നിയോഗിക്കുന്നതും 2003ല്‍ നിരോധിച്ചു. ഈ ജോലിക്കിടെ മരണം സംഭവിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്? കോടതി വിധിയുമുണ്ട്. പക്ഷെ ഈ നിരോധിത ജോലിക്ക് നിയോഗിക്കപ്പെട്ട് മരണപ്പെട്ട എത്ര മനുഷ്യര്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്നു ചോദിച്ചാല്‍ അധികാരികള്‍ ഒട്ടാകെ കൈമലര്‍ത്തും.
ഇങ്ങിനെയൊരു നിയമമുണ്ടെന്ന് രഞ്?ജിത്തിനും അറിയാം, പക്ഷെ ഈ ജീവിത കാലയളവില്‍ ഇതേവരെ ആളുകള്‍ തന്നെ വിളിച്ചിട്ടുള്ളത് ഈ ജോലിക്ക് മാത്രമാണ്?. രഞ്ജിത്തുള്‍പ്പെടെ വാല്‍മീകി സമുദായത്തിലെ ചെറുപ്പക്കാരേവരും ഇതേ ജോലി മാത്രം ചെയ്യേണ്ടവരാണ് എന്ന്? സമൂഹം കരുതുന്നു. പുറത്തു നിന്നൊരാള്‍ വന്നാല്‍ പോലും ഇരിക്കാന്‍ ഇടയില്ലാത്ത ഓഖ്‌ലയിലെ ഇവരുടെ ചെറുകൂരയുടെ അരികിലൂടെ ഒഴുകുന്ന ഓവുചാലിന്റെ കെട്ട മണം അടിച്ചു കയറുന്നു. ഇവരുള്‍പ്പെടെ കുറെയേറെ കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു പൊതു കക്കൂസാണ് കോളനിയിലുള്ളത്?. മറ്റുള്ളവരുടെ കക്കൂസുകള്‍ കോരലാണ് ഞങ്ങള്‍ക്ക് വിധിക്കപ്പെട്ടതെന്ന് സ്വയം ശപിക്കുന്നു വീട്ടിലെ സ്ത്രീകള്‍.
"ഓക്കാനം വരുത്തുന്ന ജോലി മണം മറക്കാന്‍ അച്ഛന്‍ മദ്യപിക്കുമായിരുന്നു. ടാങ്കുകളില്‍ നിന്ന് വരുന്ന വിഷവാതകങ്ങളില്‍ നിന്ന് രക്ഷകിട്ടാനും മദ്യമാണ് നല്ലതെന്ന് പറയുമായിരുന്നു അച്ഛന്‍. ജോലിയുടെ കാഠിന്യവും മദ്യപാനവുമാണ്? അദ്ദേഹത്തെ അകാലത്തില്‍ തന്നെ രോഗിയാക്കിയത്"-രണ്‍ജിത്തിന്റെ വാക്കുകള്‍.
ഓരോ ദിവസവും രഞ്ജിത്തിനെപ്പോലുള്ള ശുചീകരണ തൊഴിലാളികള്‍ വീട്ടില്‍ നിന്നിറങ്ങുന്നത് തിരിച്ചു വരുമോ എന്ന യാതൊരു ഉറപ്പുമില്ലാതെയാണ്. കാനകളില്‍ ശ്വാസം മുട്ടി മരിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തമോ ടി.ബിയോ പിടിച്ച് മരിക്കാം എന്ന വ്യത്യാസം മാത്രം.
'നേതാക്കളും കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും... എല്ലാവരും വൈവിധ്യമാര്‍ന്ന പുതുവര്‍ഷ പ്രതിജ്ഞയും ആശംസകളും നേരുന്ന അവസരമാണ്?. അവരോട് ഒരു ചോദ്യമേ എനിക്കുള്ളൂ, പുതുവര്‍ഷത്തിലെങ്കിലും കാനമരണങ്ങള്‍ ഇല്ലാതാക്കുമെന്ന ന്യൂ ഇയര്‍ റെസല്യൂഷന്‍ എടുക്കാന്‍ ധൈര്യമുള്ളവര്‍ ആരുണ്ട്?
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.