ഇത്തവണത്തെ ജില്ലാ കളക്ടറുടെ ഓണസദ്യ ഈ രക്ഷകന്‍റെ വീട്ടില്‍

By Web TeamFirst Published Aug 26, 2018, 7:20 PM IST
Highlights

വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്‍റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റർ തന്‍റെ മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരാണ് രക്ഷാപ്രവർത്തനത്തിന് പോയത്. സിജോ, ഗോകുൽ ഗോപകുമാർ, അനുക്കുട്ടൻ എന്നിവരാണ് മറ്റുള്ളവർ.

ആലപ്പുഴ: പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ എല്ലാം മറന്ന് ഓടിയെത്തിയത് അവരാണ്, മത്സ്യത്തൊഴിലാളികള്‍. അത് നേരിട്ട് കണ്ടവരാണ് ജില്ലാ കളക്ടര്‍മാര്‍. അതുകൊണ്ടാകാം, ജില്ലാ കളക്ടർ എസ്.സുഹാസ് തിരുവോണ നാളിൽ ഓണസദ്യ ഉണ്ണാനെത്തിയത് ദുരന്തത്തിൽ രക്ഷകനാകാൻ തന്‍റെ അടുത്തെത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിലാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലാണ് വാടയ്ക്കല്‍ പീറ്ററെന്ന മത്സ്യത്തൊഴിലാളിയുടെ കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കുന്ന ചിത്രം കലക്ടര്‍ പങ്കുവെച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ പീറ്റര്‍, മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരോടൊപ്പമാണ് പോയത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് നന്ദി കൂടി അറിയിച്ചാണ് കളക്ടര്‍ മടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റ്: ജില്ലാ കളക്ടർ എസ്.സുഹാസ് തിരുവോണ നാളിൽ ഓണസദ്യ ഉണ്ടത് ദുരന്തത്തിൽ രക്ഷകനാകാൻ തന്‍റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിൽ. വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്‍റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റർ തന്‍റെ മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരാണ് രക്ഷാപ്രവർത്തനത്തിന് പോയത്. സിജോ, ഗോകുൽ ഗോപകുമാർ, അനുക്കുട്ടൻ എന്നിവരാണ് മറ്റുള്ളവർ. ഓഗസ്റ്റ് പതിനാറാം തിയതി രാവിലെ പീറ്റർ സെന്‍റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവർത്തകരും ചേർന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു. ദൗത്യത്തിൽ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടർ മടങ്ങിയത്. വള്ളം സെന്‍റ് തെരേസയ്‌ക്കൊപ്പം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാൻ എത്തിയിരുന്നു. പായസമുൾപ്പടെയായിരുന്നു സദ്യ.

click me!