പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല'; മുഖ്യമന്ത്രിക്ക് ഒരു എഴാം ക്ലാസുകാരിയുടെ തുറന്നകത്ത്

Published : Mar 21, 2017, 05:42 AM ISTUpdated : Oct 05, 2018, 12:52 AM IST
പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല'; മുഖ്യമന്ത്രിക്ക് ഒരു എഴാം ക്ലാസുകാരിയുടെ തുറന്നകത്ത്

Synopsis

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,

എന്റെ പേര് അനന്തര. ഞാന്‍ ഏഴാം ക്‌ളാസ്സില്‍ പഠിക്കുന്നു. ഞാന്‍ ഈ കത്ത് എഴുതാനുള്ള കാരണം ഈയിടെയായി നമ്മുടെ സമൂഹത്തില്‍ ഉണ്ടായ ചില മാറ്റങ്ങളാണ്. എന്നെ പോലുള്ള പെണ്‍കുട്ടികള്‍ ഈ സമൂഹത്തില്‍ ഇപ്പോള്‍ തീരെയും സുരക്ഷിതരല്ല അതിന്റെ കാരണവും അങ്ങയ്ക്ക് തന്നെ അറിയാമല്ലോ. ഓരോ ദിവസവും വാര്‍ത്ത വായിക്കുമ്പോഴും കാണുമ്പോഴും പുതിയ പുതിയ പീഡന കേസുകളാണ് കാണുന്നത്. ഈ കൂട്ടത്തില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച കേസുകളില്‍ ഒന്നാണ് വാളയാറിലെ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചത്. രണ്ടു കുഞ്ഞ് കുട്ടികളെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുപോലെ എത്ര എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. അതില്‍ ചിലത് പുറം ലോകം അറിയുന്നു. ചിലത് ആരുമറിയാതെ പോകുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ല

പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ല

കുറച്ചു കാലം മുമ്പ് വരെ എനിക്കു ഒരു പെണ്‍കുട്ടിയായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്കു വളരെ പേടിയാണ്. സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കു പേടിയാണ്. എനിക്കു ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ പേടിയാണ്. എന്റെ അമ്മയ്ക്കും നല്ല പേടിയുണ്ടെന്ന് എനിക്കറിയാം. ആ മരിച്ചു പോയ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍ക്കും എനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോള്‍ എനിക്കു വളരെ സങ്കടം തോന്നി, കാരണം എന്നെപ്പോലെ അവള്‍ക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എനിക്കു ഇപ്പോള്‍ പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല. കണ്ണടച്ചാല്‍ കൃതികയുടെയും ശരണ്യയുടെയും ടി വിയില്‍ കണ്ട മുഖം എന്റെ മുന്നില്‍ തെളിയും.

എനിക്കു ഇപ്പോള്‍ പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല.

ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും മനസിലാവുന്നില്ല. ഈയിടെ കുണ്ടറയില്‍ ഒരു പത്തുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ പറയുന്നത് അവളെ സ്വന്തം അപ്പൂപ്പനാണ് പീഡിപ്പിച്ച് കൊന്നതെന്ന്. സ്വന്തം അപ്പൂപ്പന് എങ്ങനെയാണ് കൊച്ചു മകളെ ഉപദ്രവിക്കാന്‍ കഴിയുക. അത് കേട്ടപ്പോള്‍ എനിക്കുണ്ടായ ഞെട്ടല്‍ ഇപ്പൊഴും മാറിയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലാണ്, ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ. എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനേ എനിക്കു പറ്റുന്നുള്ളൂ. 

ഞാന്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ എന്നെ ആരെങ്കിലും നോക്കിയാല്‍ പോലും എനിക്കു പേടി തോന്നും. പള്ളിയിലും അമ്പലത്തിലും മദ്രസയിലും സ്‌കൂളിലും വീട്ടിലും എല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വര്‍ത്തകളുടെ എണ്ണം ദിവസംതോറും കൂടി വരുന്നു. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്റെ മനസ്സില്‍.

ആരെങ്കിലും നോക്കിയാല്‍ പോലും എനിക്കു പേടി തോന്നും.

എന്റെ അമ്മയും അച്ഛനും വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകളാണ് എന്നാല്‍ ഈ കുറച്ചു കാലമായി ഒരു പേടി അവരുടെ ഉള്ളിലുമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. ഇനി ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങള്‍ കണ്ട് കുറെ പുസ്തകങ്ങള്‍ വായിച്ചും കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികള്‍ക്കും സന്തോഷത്തോടെ ഈ ഭൂമിയില്‍ ജീവിക്കണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് ഞാന്‍ കരുതുന്നു.

അനന്തര എസ്

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!