Latest Videos

ഭയക്കണ്ട, മടിക്കണ്ട; ആ അതിക്രമങ്ങളെ കുറിച്ച് ഈ 'ആപ്പി'ല്‍ വെളിപ്പെടുത്താം

By Web TeamFirst Published Nov 11, 2018, 4:47 PM IST
Highlights

ഐഡന്‍റിറ്റി ഒരിക്കലും വെളിപ്പെടുത്താതെ മനസിനെ തുറന്ന് വിടാനാണ് ഈ ആപ്പ് എന്ന് രാരിമ പറയുന്നു. ഏത് ഭാഷയിലും ഏത് ശൈലിയിലും എഴുതാം. കുറിപ്പുകള്‍ അതുപോലെ പരസ്യപ്പെടുത്തില്ല. അയക്കുന്ന ആളുടെ വിവരങ്ങള്‍ ഒരുതരത്തിലും ആര്‍ക്കും ലഭിക്കില്ലെന്നും രാരിമ പറയുന്നു.  
 

തിരുവനന്തപുരം: സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നും പലതരത്തിലുള്ള ഉപദ്രവങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ടായിരിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും പലരും തനിക്കേല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ഭയം കൊണ്ട് തുറന്നെഴുതാതെയുമിരിക്കാറുണ്ട്. ഉപദ്രവിച്ചവരെ, സമൂഹത്തെ, അതിന്‍റെ പലവിധ ചോദ്യങ്ങളെ നേരിടാന്‍ മടിച്ചാണ് പലപ്പോഴും പലരും ഒന്നും പറയാത്തത്. 

പക്ഷെ, അപ്പോഴും ഒരിക്കലേറ്റ മോശമായ അനുഭവത്തിന്‍റെ ഓര്‍മ്മകള്‍ പൊള്ളിക്കുന്നുണ്ടാകാം. ഇനിയൊരിക്കലും ഇങ്ങനെ ഒന്നും ആര്‍ക്കും സംഭവിക്കരുതേ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ടാകാം. ആരെങ്കിലും കേള്‍ക്കാനുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടാകാം. അങ്ങനെയുള്ളവര്‍ക്ക് ആ വേദനകളെ കുറിച്ച് ഈ ആപ്പില്‍ എഴുതാം. http://sayat.me/Metoo41 എന്ന ലിങ്കിലാണ് അനുഭവമെഴുതാനാവുക. ആരാണ് അയച്ചതെന്ന് അറിയാനാകില്ലെന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ഇതില്‍ 'മീ ടൂ' വെളിപ്പെടുത്താനുള്ള സൌകര്യമുണ്ടാക്കിയിരിക്കുന്നത് രാരിമ ശങ്കരന്‍കുട്ടിയാണ്. 

ഐഡന്‍റിറ്റി ഒരിക്കലും വെളിപ്പെടുത്താതെ മനസിനെ തുറന്ന് വിടാനാണ് ഈ ആപ്പ് എന്ന് രാരിമ പറയുന്നു. ഏത് ഭാഷയിലും ഏത് ശൈലിയിലും എഴുതാം. കുറിപ്പുകള്‍ അതുപോലെ പരസ്യപ്പെടുത്തില്ല. അയക്കുന്ന ആളുടെ വിവരങ്ങള്‍ ഒരുതരത്തിലും ആര്‍ക്കും ലഭിക്കില്ലെന്നും രാരിമ പറയുന്നു. ആര്‍ക്കും ഏതുതരത്തിലുള്ള അതിക്രമങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കാം.

ഒത്തിരി സുഹൃത്തുക്കള്‍ സംഭവിച്ചതിനെ കുറിച്ച് തുറന്നു പറയാനാകാതെ വീർപ്പുമുട്ടുന്നത് കണ്ടിട്ടുണ്ട്. അവരെ പോലുള്ളവര്‍ക്ക് തുറന്നെഴുതാനും മനസിനെ അയച്ചുവിടാനും ഒരു മാര്‍ഗം അതാണ് ശരിക്കും ഉദ്ദേശിച്ചത്. പിന്നെ, പുറത്തുള്ളവർക്ക് ഒരു സ്ത്രീ എങ്ങനെയൊക്കെയാണ് ഉപദ്രവിക്കപ്പെടുന്നതെന്നതിനെ കുറിച്ച്, പുറത്തുള്ള ചതിക്കുഴികളെ കുറിച്ച് മനസിലാവും. അതാണ് ഉദ്ദേശിച്ചതെന്ന് രാരിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ആപ്പ് ലിങ്ക്: http://sayat.me/Metoo41

 

click me!