അന്യനാടും കുടുംബത്തിരക്കുമൊന്നും വരയ്ക്ക് കുറുകെ നിന്നില്ല; ഷൗബി വരച്ചത് 500ലധികം ചിത്രങ്ങൾ

Published : Feb 15, 2026, 03:16 PM ISTUpdated : Feb 15, 2026, 04:06 PM IST
shoubi noushad

Synopsis

കുടുംബ ജീവിതവും ​ഗൾഫ് ജീവിതവുമൊന്നും ഒരിയ്ക്കലും ഷൗബിയുടെ വരകൾക്ക് കുറുകെ നിന്നിട്ടില്ല. മനസ്സിലെ ചിന്തകൾ അനായാസം ക്യാൻവാസുകളിലേക്ക് പകർന്നുനൽകുകയായിരുന്നു ഷൗബി നൗഷാദ്. നന്നേ കുഞ്ഞായിരിക്കുമ്പോഴാണ് വരച്ചു തുടങ്ങിയത്.

ഒരു കലാകാരന് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിന് യാതൊന്നും തടസ്സമല്ല. ഉള്ളിൽ കലയുടെ ലാഞ്ചനയുണ്ടെങ്കിൽ ഏത് ദേശത്തും കല, വസന്തം തീർക്കും. ഇതിൻ്റെ ഉത്തമോദാഹരണമാണ് ഷൗബി നൗഷാദിന്റെ വരകൾ. കുടുംബ ജീവിതവും ​ഗൾഫ് ജീവിതവുമൊന്നും ഒരിയ്ക്കലും ഷൗബിയുടെ വരകൾക്ക് കുറുകെ നിന്നിട്ടില്ല. മനസ്സിലെ ചിന്തകൾ അനായാസം ക്യാൻവാസുകളിലേക്ക് പകർന്നുനൽകുകയായിരുന്നു ഷൗബി നൗഷാദ്. നന്നേ കുഞ്ഞായിരിക്കുമ്പോഴാണ് ഷൗബി വരച്ചു തുടങ്ങിയത്. അതിനിടയിൽ കാലം കടന്നുപോയി. കുട്ടിക്കാലത്തുനിന്നും തുടങ്ങിയ ചിത്രകല ഒമാനിൽ വീട്ടമ്മയായി മുന്നോട്ട് പോവുമ്പോഴും ഷൗബി തുടർന്നുകൊണ്ടിരിക്കുകയാണ്.

ചെറുപ്പം മുതലേ ചിത്രം വരയ്ക്കാൻ താൽപ്പര്യമുള്ളയാളായിരുന്നു താനെന്ന് പറയുകയാണ് ഷൗബി. എന്നാൽ പലപ്പോഴും പലഘട്ടങ്ങളിലും ചിത്രംവര നിന്നുപോയിരുന്നു. പിന്നീട് ഇടവേളകളെടുത്ത് വീണ്ടും തുടർന്നു. അതിനിടയിൽ പെയിന്റിം​ഗിലേക്ക് വഴിമാറി. പെയിന്റിം​ഗ് കുറേക്കൂടെ ഡെവലപ്പ് ചെയ്യാൻ തുടങ്ങി. പെയിന്റിം​ഗിന് ഏറെക്കുറെ എല്ലാ മീഡിയങ്ങളും താൻ ഉപയോ​ഗിക്കാറുണ്ടെന്ന് ഷൗബി പറയുന്നു. 

ആദ്യമൊക്കെ അക്രിലിക് ആണ് ഉപയോ​ഗിച്ചിരുന്നത്. അതുപിന്നീട് ഓയിലിലേക്കും ഓയിൽ സ്റ്റിക്സ്, ചാർക്കോൾ പെൻസിൽ സ്റ്റിക് ഷേഡിം​ഗ് തുടങ്ങി ഒരുവിധം എല്ലാ മീഡിയത്തിലേക്കും മാറിത്തുടങ്ങി. വരയ്ക്കാനായി വ്യത്യസ്ഥമായ ടെക്നിക്കുകളും ഉപയോ​ഗിച്ചിരുന്നു. ബ്രഷും ഫിം​ഗറും നൈഫും ഉപയോ​ഗിച്ച് വരയ്ക്കാറുണ്ട്. ഓരോ ടെക്നിക്കിനും അനുസരിച്ച് പല ടൈപ്പിലും പെയ്ൻ്റിം​ഗ് ചെയ്യാറുണ്ടെന്നും ഷൗബി പറയുന്നു. 

500 ന് മുകളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഒമാനിലാണ് കുടുംബവുമായി താമസിക്കുന്നത്. വരയ്ക്കാൻ താൽപ്പര്യമുള്ളവർക്ക് ഒരുപാട് സീനറികളുള്ള നാടാണിത്. ഭൂപ്രകൃതിയും കടലുമൊക്കെയായാലും ഒരുപാട് വരയ്ക്കാൻ ഇഷ്ടമുള്ള കാര്യങ്ങളുണ്ട് ഇവിടെ. വരയ്ക്കുന്നവരെ പിന്തുണയ്ക്കാൻ ഒരുപാട് സംഘടനകൾ നിലവിലുണ്ട്. ഇന്ത്യൻ എംബസിക്ക് കീഴിൽ റങ്കറസ് എന്ന പേരിലുള്ള സംഘടനയും ഒമാൻ ഫൈനാൻസ് സൊസൈറ്റിയുമെല്ലാം ആർടിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നവരാണ്. ഇവർ നിരവധി എക്സ്ബിഷനുകൾ സംഘടിപ്പിക്കാറുണ്ട്. ഇതിലെല്ലാം ഞാൻ പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. -ഷൗബി പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കുടുംബത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോവാനാവില്ല. ഭർത്താവിന്റേയും മക്കളുടേയും പിന്തുണ തനിക്ക് ലഭിക്കാറുണ്ട്. ഒമാൻ ഫൈനാൻസ് സൊസൈറ്റിയുടേതാണെങ്കിലും എക്സ്ബിഷനുകളിൽ പങ്കെടുക്കുന്നത് കൊണ്ടു തന്നെ പലരും പെയിന്റിം​ഗുകൾ ആവശ്യപ്പെടാറുണ്ട്. പലതും പീസ് വർക്കുപോലെ വിറ്റുപോയിട്ടുമുണ്ട്. എക്സ്ബിഷനുകളിൽ നിന്നും പല തരത്തിലുമുള്ള അം​ഗീകാരങ്ങളുും തന്നെ തേടിയെത്തിയിട്ടുണ്ട്. ഓരോചിത്രവും വരയ്ക്കാൻ ഓരോ തരത്തിലാണ് സമയമെടുക്കുന്നത്. ഏത് തരത്തിലുള്ള ചിത്രമാണ് വരയ്ക്കുന്നത് എന്നതിന് അനുസരിച്ചായിരിക്കും ചിത്രം വരയ്ക്കാനുള്ള സമയമെടുക്കുന്നത്. 

ചിത്രത്തിൻ്റെ സൈസും വരയ്ക്കാനുപയോ​ഗിക്കുന്ന മീഡിയവും അനുസരിച്ചായിരിക്കും സമയം തീരുമാനിക്കുക. ഒന്നു മുതൽ പതിനഞ്ച് ദിവസത്തോളം വരെ എടുക്കുന്ന ചിത്രങ്ങളുണ്ട്. അവസാനം ചെയ്ത ചിത്രം അക്രിലിക്കും ഓയൽ പേസ്റ്റും കൂടിയുള്ളതാണ്. അതൊരു കണ്ടംപററി ആർട് ഫോമാണ്. സെമി അബ്സ്ട്രാക്റ്റ് സ്റ്റൈലിലാണ് ചെയ്തിരിക്കുന്നത്. അതെൻ്റെ ഓൺ ക്രിയേഷനാണ്. 

വരയുടെ ആദ്യകാലത്ത് ചിത്രങ്ങൾ റെഫറൻസ് വെച്ച് വരയ്ക്കലായിരുന്നു പതിവ്. ഇപ്പോൾ എന്തെങ്കിലും പുതിയത് ചെയ്യാനാണ് ശ്രമിക്കുന്നത്. പുതിയ ‌ടെക്നിക്കും പുതിയ സ്റ്റൈലും പുതിയ ആശയങ്ങളും കൊണ്ടുവരാനാണ് ശ്രമിക്കാറുള്ളത്.-ഷൗബി പറഞ്ഞുനിർത്തുന്നു. കുടുബമൊന്നിച്ച് ഒമാനിൽ സ്ഥിരതാമസമാക്കിയ ഷൗബി നാട്ടിൽ തൃശൂർ ഗുരുവായൂർ സ്വദേശിനിയാണ്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

നവാൽനിയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചത് അതിമാരകമായ ആ 'തവള വിഷം'? മോർഫിനേക്കാൾ 100 മടങ്ങ് അപകടകരം!
കാലം പോയൊരു പോക്കേ; സമയമില്ലേ? മുത്തശ്ശിയെ വന്ദിക്കാൻ ഡെലിവറി ബോയ്സ് വരും, ഫീസ് 11,500 രൂപ!