വിജിലന്‍സ് കോടതിക്കുള്ളില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട്  ചെയ്തത് എന്ത്; വനിതാ മാധ്യമപ്രവര്‍ത്തക പറയുന്നു

Published : Oct 14, 2016, 08:04 AM ISTUpdated : Oct 04, 2018, 08:03 PM IST
വിജിലന്‍സ് കോടതിക്കുള്ളില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട്  ചെയ്തത് എന്ത്; വനിതാ മാധ്യമപ്രവര്‍ത്തക പറയുന്നു

Synopsis

ഇ.പി ജയരാജന്റെ കേസ് പരിഗണിക്കുന്നത് അറിഞ്ഞാണ് ഞാന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പതിനൊന്നു മണിയോടെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുറിയില്‍ എത്തിയത്. 40 മിനിറ്റോളം ഞങ്ങള്‍ കോടതിക്കുള്ളില്‍ ഉണ്ടായിരുന്നു. ഏതാണ്ട് 10 കേസുകളോളം പരിഗണിച്ചു. ഒരു പ്രശ്‌നവുമുണ്ടായില്ല. അടുത്തത് ഇ.പി ജയരാജന് എതിരായ കേസ്. വിജിലന്‍സ് അവരുടെ ഭാഗം വിശദീകരിക്കുകയായിരുന്നു. പെട്ടെന്നാണ്, കോടതിക്കു പുറത്തുള്ള ഒരു സംഘം അഭിഭാഷകര്‍ രംഗത്തുവന്നത്. അവര്‍, മുറിക്കകത്ത് നില്‍ക്കുകയായിരുന്ന ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തു പോവാന്‍ ആവശ്യപ്പെട്ടു.  

തുടര്‍ന്ന് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പുരുഷ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷക സംഘം കഴുത്തിനു പിടിച്ച് പുറത്തേക്കു തള്ളി. ഒരാളെ അവര്‍ മര്‍ദ്ദിച്ചു. ഞങ്ങള്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് അകത്തുതന്നെനിന്നു. 

നിങ്ങള്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിക്കുള്ളില്‍ നില്‍ക്കണോ? വാര്‍ത്ത എങ്ങനെയും കിട്ടുമല്ലോ? എന്തിനാണ് ഇവിടെ നില്‍ക്കുന്നത് എന്നിങ്ങനെയായിരുന്നു ഇവരുടെ ചോദ്യങ്ങള്‍. കോടതിക്കുള്ളില്‍നിന്നും നിന്നും ഇറങ്ങിയില്ലെങ്കില്‍ വെറും കൈയോടെ മടങ്ങിപ്പോവില്ലെന്നും ഭീഷണികളുണ്ടായി. 

തുടര്‍ന്ന് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പുരുഷ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷക സംഘം കഴുത്തിനു പിടിച്ച് പുറത്തേക്കു തള്ളി. ഒരാളെ അവര്‍ മര്‍ദ്ദിച്ചു. ഞങ്ങള്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് അകത്തുതന്നെനിന്നു. 

എന്താണ് പുറത്ത് ബഹളം കേള്‍ക്കുന്നത് എന്ന് ജഡ്ജ് ചോദിക്കുന്നുണ്ടായിരുന്നു. ആരാണ് കോടതിക്കകത്ത് ബഹളം വെയ്ക്കുന്നതെന്നും ജഡ്ജ് ചോദിച്ചു. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്നും ജോലിയുടെ ഭാഗമായി വന്ന ഞങ്ങളെ ഇറക്കി വിടണമെന്ന് പറഞ്ഞാണ് ബഹളം വെക്കുന്നതെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍, ആരാണിവര്‍ക്ക് അധികാരം നല്‍കിയത,് എന്തിനാണ് ഇവര്‍ ബഹളം വെക്കുന്നതെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. 

തുടര്‍ന്ന്, ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണികള്‍ വര്‍ദ്ധിച്ചു വന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ ഞങ്ങള്‍ ബലമായി പിടിച്ചിറക്കും വെറും കൈയോടെ നിങ്ങള്‍ മടങ്ങില്ല എന്നൊക്കെയായിരുന്നു വീണ്ടും വീണ്ടും ഭീഷണികള്‍.

എന്നാല്‍, നടപടി ഒന്നും എടുക്കാതെ വിജിലന്‍സ് ജഡ്ജ് കോടതി നടപടികളിലേക്ക് കടന്നു. അഭിഭാഷക അസോസിയേഷന്‍ നേതാവ് അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കെതിരെയുള്ള ആക്രമണശ്രമം കണ്ടിട്ടും ഒരനക്കവുമില്ലാതെ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു അവര്‍. 

തുടര്‍ന്ന്, ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണികള്‍ വര്‍ദ്ധിച്ചു വന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ ഞങ്ങള്‍ ബലമായി പിടിച്ചിറക്കും വെറും കൈയോടെ നിങ്ങള്‍ മടങ്ങില്ല എന്നൊക്കെയായിരുന്നു വീണ്ടും വീണ്ടും ഭീഷണികള്‍. തുടര്‍ന്നാണ് ഞങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായത്. വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരുടെ വലയത്തിനുള്ളിലൂടെ, വളഞ്ഞ വഴിയിലൂടെയാണ് ഞങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞത്. എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു അതുവരെ കോടതിക്കകത്ത് ഉണ്ടായത്. 

ജീവന് ഭീഷണി ഉണ്ടാവുന്ന വിധത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഞങ്ങളെ അവര്‍ കോടതി മുറിക്കുള്ളില്‍നിന്നും പുറത്തേക്കിറക്കിയത്. കോടതിമുറിക്കുള്ളില്‍, ജഡ്ജിന്റെ രണ്ടു കൈ അകലത്തു നിന്നിരുന്ന ഞങ്ങളെയാണ് അവര്‍ പിടിച്ചിറക്കിയത്. 

രാവിലെ ലൈവ് സംപ്രേഷണത്തിനുള്ള വാഹനങ്ങളുമായി ഞങ്ങള്‍ എത്തിയപ്പോള്‍ പൊലീസ് വന്ന് സംസാരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തങ്ങള്‍ തടയില്ലെന്നും എന്നാല്‍, പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ പ്രശ്‌നക്കാരല്ല എന്നും പ്രശ്‌നമുണ്ടാക്കാനല്ല വന്നത് എന്നും ഞങ്ങള്‍ പറഞ്ഞു.  കൊച്ചിയില്‍ ഉണ്ടാക്കിയ അനുരഞ്ജനത്തിന്റെ തീരുമാനം തിരുവനന്തപുരത്ത് എത്തിയിട്ടില്ല എന്നായിരുന്നുവത്രെ ഇവിടത്തെ അഭിഭാഷകര്‍ പൊലീസിനോട് പറഞ്ഞത്. ഇത് ആസൂത്രിതമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. 

ജീവന് ഭീഷണി ഉണ്ടാവുന്ന വിധത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഞങ്ങളെ അവര്‍ കോടതി മുറിക്കുള്ളില്‍നിന്നും പുറത്തേക്കിറക്കിയത്. കോടതിമുറിക്കുള്ളില്‍, ജഡ്ജിന്റെ രണ്ടു കൈ അകലത്തു നിന്നിരുന്ന ഞങ്ങളെയാണ് അവര്‍ പിടിച്ചിറക്കിയത്. 

ഇതിനു ശേഷം, കോടതിക്ക് പുറത്തിറങ്ങിയ തല്‍സമയ വാര്‍ത്തകള്‍ നല്‍കുന്നതിനിടെയാണ് പിന്നെയും അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ട ഏഷ്യാനെറ്റ് ന്യൂസിന്‍േറത് അടക്കമുള്ള വാഹനങ്ങള്‍ക്കു നേരെ അവര്‍ കല്ലേറ് നടത്തുകയായിരുന്നു. വലിയ കല്ലുകളാണ് അവിടെ വന്നുവീണത്. അവിടെ നിന്ന ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കല്ലേറില്‍നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു. 
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു