സൈബര്‍ വാരിയര്‍മാര്‍  ആദ്യം സ്വന്തം രോഗം മാറ്റട്ടെ,  പിന്നെ മതി സ്ത്രീ സംരക്ഷണം!

Published : May 19, 2017, 08:41 PM ISTUpdated : Oct 05, 2018, 12:46 AM IST
സൈബര്‍ വാരിയര്‍മാര്‍  ആദ്യം സ്വന്തം രോഗം മാറ്റട്ടെ,  പിന്നെ മതി സ്ത്രീ സംരക്ഷണം!

Synopsis

ഞരമ്പുരോഗികള്‍ക്കെതിരെ എന്ന പേരില്‍ സൈബര്‍ വാരിയേഴ്‌സ് ചെയ്യുന്നത് സദാചാര പൊലീസിംഗ് ആണെന്ന ഇഷ ഇഷിക എന്ന പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ഈ സംവാദത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് സൈബര്‍ വാരിയേഴ്‌സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ അവരുടെ നിലപാട് വ്യക്തമാക്കി. തങ്ങള്‍ക്ക് എതിരെ പിഡോഫീലിയ സപ്പോര്‍ട്ടര്‍മാര്‍ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങള്‍ എന്നായിരുന്നു അവരുടെ ആരോപണം. തുടര്‍ന്ന്, ഇന്നലെ ഇഷ ഇഷിക ഇക്കാര്യത്തില്‍, വിശദമായ നിലപാട് വ്യക്തമാക്കി. ഈ വിഷയത്തില്‍, അസ്‌നിയ അഷ്മിന്‍ എഴുതുന്നു


കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന സ്വയം പ്രഖ്യാപിത ഗ്രൂപ്പ് അവകാശപ്പെടുന്നത് തങ്ങള്‍ ഹാക്കര്‍മാര്‍ ആണെന്നും പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ പല തവണ ഹാക്ക് ചെയ്തിട്ടുണ്ടെന്നുമാണ്. മുപ്പത്തിഅയ്യായിരത്തോളം മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് തങ്ങള്‍ ഹാക്കേഴ്‌സ് ആണെന്ന് അവകാശവാദമുന്നായിക്കുന്നത് തന്നെ സംശയിക്കപ്പെടേണ്ടതാണ്. വികലമായൊരു വാദമാണത്. 

ഫേസ്ബുക്കില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഞരമ്പുരോഗികളായ ആണുങ്ങളെ തുരത്തുന്നതും കെണിയില്‍ പെട്ട് ജീവിതം അവസാനിപ്പിക്കാന്‍ മുതിരുന്ന പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നതും കൂടെ ഈ വാരിയേഴ്‌സ് ആങ്ങളമാരുടെ സ്വയം പ്രഖ്യാപിത ക്രഡിറ്റില്‍ പെടുന്നു.

അതിനിടെയാണ് ഇഷയുടെ പോസ്റ്റ് കാണുന്നത്. അവിടെ വന്ന മറുപടികളും കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടു. സൈബര്‍ വാരിയേഴ്‌സിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് കൊണ്ട് വന്നതിനും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിനു ഇഷയെ അഭിനന്ദിക്കുകയും ചെയ്ുന്നതായിരുന്നു ആ പോസ്റ്റ്. അതിനു പിന്നാലെ സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിന്റെ സ്ഥിരം ഹാക്ക് രീതിയായ പാസ് വേഡ് റീസെറ്റ് നോട്ടിഫിക്കേഷന്‍ എന്റെ മെയിലേയ്ക്ക് വന്നിരിക്കുന്നു.  സൈബര്‍ വാരിയേഴ്‌സിന്റെ അപകടകരമായ മുഖം തുറന്നു കാട്ടാന്‍ ഇതാണ് പ്രേരിപ്പിച്ചിരിക്കുന്നത്.

നിയമ വിരുദ്ധ പ്രവൃത്തിയാണ് ഇവര്‍ നടത്തിപ്പോരുന്നത്.

കഴിഞ്ഞ ദിവസം ഇഷ എന്ന പെണ്‍കുട്ടിക്ക് സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിലെ മെമ്പര്‍ എന്ന് അവകാശപ്പെട്ടു പഴയ ഒരു സുഹൃത്ത് മെസേജ് അയച്ചു. ആര്‍ത്തവം, ലൈംഗികത, ലിം സമത്വം എന്നീ വിഷയങ്ങളില്‍ നേരത്തെ ഇഷ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു മെസേജ്. പണ്ട് ഇട്ടിരുന്ന പ്രണയത്തെക്കുറിച്ചും കാമുകനെ കുറിച്ചുമുള്ള പോസ്റ്റുകള്‍ വഴി നിങ്ങള്‍ കെണിയില്‍ പെടുമെന്നും മറ്റു പെണ്‍കുട്ടികള്‍ വഴി തെറ്റാന്‍ നിങ്ങളുടെ പോസ്റ്റുകള്‍ കാരണമാകുമെന്നും മറ്റും അതില്‍ പറയുന്നു. അത് ഡിലീറ്റ് ചെയ്യൂ എന്നും അങ്ങനെ സഹകരിച്ചാല്‍ നല്ലത് ഇല്ലെങ്കില്‍ ഞങ്ങള്‍ ഹാക്ക് ചെയ്യും എന്ന് ഭീഷണിയും ഒപ്പമെത്തി. ശേഷം സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിലെ ഒരാള്‍ ഇന്‍ ബോക്‌സിലേക്ക് വരികയും ചെയ്തു.

എനിക്ക് നിങ്ങളുടെ സംരക്ഷണം വേണ്ടെന്നും സ്വന്തമായി അഭിപ്രായവും തിരഞ്ഞെടുപ്പുമുള്ള പക്വതയുള്ള വ്യക്തിയാണ് താനെന്നും പറഞ്ഞ് ഇഷ പരസ്യമായി സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്തതിനു ശേഷമാണ് പിന്നീടുള്ള സംഭവ വികാസങ്ങളിലേക്ക് ശ്രദ്ധ പോകുന്നത്. ഇഷയുടെ ഒരു സുഹൃത്ത് സൈബര്‍ വാരിയേഴ്‌സ് പേജിനെ ടാഗ് ചെയ്യുകയും അവരിലേക്ക് ശ്രദ്ധ വരുത്തുകയും ചെയ്തിരുന്നു.

പിന്നീട് സൈബര്‍ വാരിയേഴ്‌സ് ടീം അംഗങ്ങളും അഡ്മിന്‍ പാനലിലെ വ്യക്തികളും ആ പോസ്റ്റിനു താഴെ കൂട്ടമായി എത്തുകയും വെര്‍ബല്‍ അബ്യുസ് നടത്തുകയുമാണ് ഉണ്ടായത്. സഹോദരീ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന നിരവധി കമന്റുകളാണ് അതില്‍, കാണാന്‍ കഴിയുക. തങ്ങള്‍ അനവധി പെണ്‍കുട്ടികളെ സംരക്ഷിക്കുന്നു. പലരെയും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയിട്ടുണ്ട് എന്നൊക്കെ സ്വയം പറഞ്ഞു വിലപിക്കുകയും ഒപ്പം ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഇവള്‍ ശരിയല്ല എന്നു തുടങ്ങി പ്രകടമായ സ്ത്രീ വിരുദ്ധതയും ഗുരുതരമായ ആരോപണങ്ങളും വെര്‍ബല്‍ അസോള്‍ട്ടും ആണ് പിന്നീട് ഉണ്ടായത്. ഇഷയ്ക്ക് എതിരെ നിരവധി പോസ്റ്റുകള്‍ ഈ സൈബര്‍ വാരിയേഴ്‌സ് നടത്തിക്കഴിഞ്ഞിരിക്കുന്നു

അതിനു പിന്നാലെ സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിന്റെ സ്ഥിരം ഹാക്ക് രീതിയായ പാസ് വേഡ് റീസെറ്റ് നോട്ടിഫിക്കേഷന്‍ എന്റെ മെയിലേയ്ക്ക് വന്നിരിക്കുന്നു

ഒരു സ്ത്രീക്ക് നേരെ ഉയര്‍ത്താന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധമാണ് ലൈംഗിക ആരോപണങ്ങള്‍ എന്ന പൊതു ധാരണയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ വിഭാഗം നല്‍കിയ പ്രതികരണങ്ങള്‍. വളരെ ലാഘവത്തോടെ ഈ വിഷയത്തില്‍ പ്രതികരിച്ച സ്ത്രീകളെയും ആരോപണങ്ങളില്‍ ചേര്‍ക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൂട്ടമായി വന്ന് ചീത്തവിളിക്കുക, പരിഹസിക്കു, വെര്‍ബല്‍ അബ്യൂസ് ചെയ്യുക, ഐഡി ഹാക്ക് ചെയ്യുമെന്ന പരസ്യ ഭീഷണി മുഴക്കുക...ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തലുകള്‍ തങ്ങളുടെ അവകാശമാണ് എന്ന് തോന്നിക്കുന്ന വിധമാണ് ഇവര്‍ പ്രതികരിച്ചുകണ്ടത്.

ഒരു നിയമസാധുതയും ഇല്ലാത്ത നിയമ വിരുദ്ധ പ്രവൃത്തിയാണ് ഇവര്‍ നടത്തിപ്പോരുന്നത്. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് സല്‍പ്രവ!ത്തിയാണ് എന്നാണ്  ഇവര്‍ സ്ഥാപിച്ചെടുക്കുന്നത്.

ആണധികാരത്തിന്റെ എല്ലാവിധ അഴുക്കുകളും പ്രകടമാകുന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. സ്ത്രീ എന്നും സംരക്ഷിക്കപ്പെടേണ്ടവളാണ്, സ്വയം സംരക്ഷണവും വ്യക്തിത്വവും അവര്‍ക്ക് സാധ്യമല്ല, അവര്‍ എല്ലായ്‌പ്പോഴും അപകടങ്ങളില്‍ ചെന്ന് ചാടും എന്നൊക്കെയുള്ള പുരുഷ വിലാപങ്ങള്‍. ഒപ്പം, ഞങ്ങള്‍ ഉയര്‍ന്ന ചിന്താഗതിക്കാരും സ്ത്രീ പക്ഷവാദികളും ആണെന്നു അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീകള്‍ക്കെതിരെ കൂട്ട സൈബര്‍ ലിഞ്ചിംഗുകള്‍ നടത്തുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പുകളാണ് കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത്. സഹായ വാഗ്ദാനങ്ങളിലൂടെ അന്യരുടെ സ്വകാര്യതയില്‍ കയറിക്കൂടാനും ദുരൂപയോഗപ്പെടുത്താനും സാധ്യത ഏറെയാണ്. വ്യക്തമായി വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ പുറത്തേക്ക് നല്‍കാത്ത ഇവര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങളില്‍ അവകാശ വാദങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് സംരക്ഷണ വാഗ്ദാനവുമായി കയറുന്നത്? സാധാരണ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടുക. അതിനു സ്വീകാര്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതൊക്കെയാണ് ഇവര്‍ ചെയ്തു വരുന്നത്. മുമ്പ് ഇവര്‍ ഉന്നയിച്ച അവകാശ വാദങ്ങളെല്ലാം തന്നെ സംശയാസ്പദമാണ്.സ്വന്തമായി പ്രചരണം നല്‍കുക വഴി കൂടുതല്‍ ജനസമ്മതി നേടിയെടുക്കുക എന്നത് ഇവരുടെ അജണ്ടയും.

ഉള്ളിലെ ആണ്‍കോയ്മാ മനോഭാവവും സ്ത്രീ വിരുദ്ധതയും ചികില്‍സിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മറ്റുള്ളവരെ ചികില്‍സിക്കും?

കാലപ്പഴക്കമെത്തിയ സദാചാര ബോധവും സാമൂഹ്യ മൂല്യങ്ങളുമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നതും ഉപദേശമായി ചൊരിയുന്നതും. സംരക്ഷണമല്ല നിങ്ങള്‍ സ്വയം പ്രാപ്തി കൈവരിക്കുകയും ചെറുത്തു നില്‍ക്കുകയുമാണ് വേണ്ടത് എന്ന് പറയാന്‍ അവര്‍ക്ക് പറ്റില്ല. നിങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവരല്ല ചൂഷണ വസ്തുവല്ല എന്ന് തിരുത്തിപറയാന്‍ കഴിയാത്തയിടത്താണ് ഇത്തരം സന്മാര്‍ഗി ദര്‍ശികള്‍ അമ്പേ പരാചയപ്പെടുന്നത്. അവനവന്റെ ഉള്ളിലെ ആണ്‍കോയ്മാ മനോഭാവവും സ്ത്രീ വിരുദ്ധതയും ചികില്‍സിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മറ്റുള്ളവരെ ചികില്‍സിക്കും? കേരളത്തിലെ സ്ത്രീകള്‍ക്ക് എന്തിനാണ് ഇത്തരം സംരക്ഷകര്‍?

അതിനാല്‍, സൈബര്‍ വാരിയേഴ്‌സിനോട് പറയാനുള്ളത് ഇവയാണ്: അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നും അങ്ങനെ തന്നെ മതി എന്ന യാഥാസ്ഥിക മനോഭാവം വെച്ച് ഈ രീതിയില്‍ സ്ത്രീ സംരക്ഷകരായി സ്വയം കോലം കെട്ടാതിരിക്കുക. ഇവിടെ ഒരുപാട് പെണ്‍കുട്ടികള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നവരാണ്. തങ്ങളുടേതായ അഭിപ്രായങ്ങളും രാഷ്ടീയവുമുള്ള വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഇന്നേറെയാണ്. നിങ്ങളുടെ സംരക്ഷണത്തിലിരുന്നു സംരക്ഷിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 

കഴിയുമെങ്കില്‍ നിങ്ങളെപ്പോലെ ഒരു വ്യക്തിയായി സ്ത്രീകളെ കാണാന്‍ പഠിക്കുക. തന്നെ ദുരുപയോഗം ചെയ്യാന്‍ വരുന്നവരെ തിരിച്ചറിയാനുള്ള/ചെറുത്തു നില്‍ക്കാനുള്ള കഴിവ് അവര്‍ കൈവരിക്കുന്നതില്‍ നിന്നും  അവരെ ചവിട്ടി താഴ്ത്തി ഏതെങ്കിലും മറവില്‍ ഇരുത്താതിരിക്കുക. പ്രതികരിക്കുകയും ചെറുത്തു നില്‍ക്കുകയും ചെയ്താണ് ഓരോ സ്ത്രീയും സമൂഹത്തില്‍ ജനിച്ചു ജീവിച്ചു വരുന്നത്. അവരെ വീണ്ടും വീണ്ടും ആണാധികാരത്തിന്റെ ഇരുട്ടില്‍ ഇരുത്താന്‍ മെനക്കേടാതെ ഉപദേശകരും സന്മാര്‍ഗ ദര്‍ശികളും സംരക്ഷകരുമാവാതെ നിങ്ങള്‍ വല്ല പാക്കിസ്ഥാന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്‌തെന്ന്  അവകാശ വാദം നടത്തിക്കോളൂ. നേര്‍വഴിക്ക് നടക്കാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും സ്ത്രീകള്‍ക്ക് വ്യക്തമായി അറിയാം. അവരെ വെറുതെ വിട്ടേക്കുക

 

കേരള സൈബര്‍ വാരിയേഴ്‌സിനെ പൊളിച്ചടുക്കി യുവതിയുടെ പോസ്റ്റ്

കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നു ആങ്ങളമാരാവാന്‍ ഞങ്ങളില്ല!

കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നു, ഫേസ്ബുക്ക് ഞരമ്പുരോഗികളെ വെറുതെവിടില്ല!

നിങ്ങളാണോ, 'സഹോദരിമാരെ' ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്, സൈബര്‍ വാരിയേഴ്‌സിന് ഇഷികയുടെ മറുപടി​

അസ്‌നിയ അഷ്മിന്‍ എഴുതുന്നു: സൈബര്‍ വാരിയര്‍മാര്‍  ആദ്യം സ്വന്തം രോഗം മാറ്റട്ടെ,  പിന്നെ മതി സ്ത്രീ സംരക്ഷണം!

ഇഞ്ചിപ്പെണ്ണ് എഴുതുന്നു: സൈബര്‍ വാരിയര്‍മാരേ, ഇത്  ഹാക്കിംഗ് അല്ല, കുറ്റകൃത്യം!

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്