
ടെന്നിസ്: യുഎസിലെ ടെന്നിസിയിലെ ഗാറ്റ്ലിൻബർഗിലുള്ള വനത്തിൽ ടാനിയ യംഗ് എന്ന പെൺകുട്ടിയും കൂട്ടുകാരും ടൂർ പോയത്. പോകുന്നവഴിക്ക് ഒരു വനപ്രദേശത്ത് എത്തിയപ്പോൾ അവർ വണ്ടിനിറുത്തി പുറത്തിറങ്ങി. വണ്ടി വഴിയിലിട്ടിട്ട് അവർ കുറച്ച് ഉള്ളിലേക്ക് കയറി ചിത്രങ്ങളൊക്കെയുടുത്ത് തിരിച്ചെത്തിയപ്പോൾ ശരിക്കും ഞെട്ടി.തങ്ങളുടെ വണ്ടിക്കകത്ത് ഒരു കരടിക്കുട്ടൻ ഇരിക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ കൂട്ടുകാർ പരുങ്ങി നിൽക്കുന്പോഴാണ് ആ കരടിക്കുട്ടന്റെ അമ്മക്കരടി വാഹനത്തിനടുത്തേക്ക് എത്തിയത്. അമ്മക്കരടി വാഹനത്തിന്റെ വാതിലിലും ചില്ലിലുമൊക്കെ അടിച്ച് ബഹളം വയ്ക്കാൻ തുടങ്ങി. വാഹനത്തിനകത്ത് കുടുങ്ങിപ്പോയ കരടിക്കുഞ്ഞ് അതിനകമെല്ലാം നശിപ്പിക്കാൻ തുടങ്ങി. ടാനിയയും കൂട്ടുകാരും സംഭവങ്ങളെല്ലാം കാമറയിൽ പകർത്തി.
ഈസമയം സന്ദർശകരിൽ ഒരാൾ സമാന്തരമായി മറ്റൊരു കാറിലെത്തിയ ശേഷം കാറിന്റെ ഡോർ തുറന്നുകൊടുത്തു. കുറച്ചു സമയത്തെ പരാക്രമത്തിനുശേഷം കരടിക്കുഞ്ഞ് കാറിൽനിന്നിറങ്ങി അമ്മയ്ക്കൊപ്പം കാട്ടിലേക്ക് പോയി. ഭയന്നുപോയ കൂട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി. അവരെത്തി കാർ നന്നാക്കിയ ശേഷമാണ് സംഘം യാത്ര തുടർന്നത്.
കാറിനകത്തുണ്ടായിരുന്ന ഭക്ഷണപ്പൊതി എടുക്കാനാകും കരടി കാറിനുള്ളിൽ കയറിയതെന്ന് കരുതുന്നു. കുറച്ചൊന്നു ഭയന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ടാനിയയും കൂട്ടുകാരും.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.