
കേപ് ടൌണ്‍: ഈ കാടിന്‍റെ കാവല്‍ക്കാരികളെ ആരുമൊന്നു പേടിക്കും. കാരണം, സൌത്ത് ആഫ്രിക്കയിലെ വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള വനിതാ വിഭാഗമാണ് ഇത്, 'ബ്ലാക്ക് മാമ്പാസ്'. ആനകളെ ഉപദ്രവിക്കുന്നവര്‍ അതെത്ര വലിയവരായാലും പേടിസ്വപ്നമാണ് ബ്ലാക്ക് മാമ്പാ. കാട്ടുകള്ളന്മാര്‍ക്ക് പ്രത്യേകിച്ച്. നിശ്ചയദാര്‍ഢ്യം നിറഞ്ഞ അവരുടെ മുഖഭാവം തന്നെ മതി അവരുടെ ധൈര്യത്തെ അടയാളപ്പെടുത്താന്‍.
അവര്‍ക്കിടയിലെ പരസ്പര ഐക്യവും സാഹോദര്യവും വലുതാണ്. ആഫ്രിക്കന്‍ കാടുകളുടെ ഏറ്റവും വലിയ പ്രത്യേകതള്‍ ആനകളാണ്. അവരാണതിനെ കാടാക്കി മാറ്റുന്നതു തന്നെ. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായി. 32 ബ്ലാക്ക് മാമ്പകളാണ് വന്യമൃഗസംരക്ഷകരായി അവിടെ ജോലി ചെയ്യുന്നത്. അവര്‍ മൃഗങ്ങളെ സംരക്ഷിക്കുക മാത്രമല്ല. ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. രാത്രികളിലവര്‍ പട്രോളിനിറങ്ങും.
അവര്‍ ധൈര്യവതികളാണ്, ആത്മവിശ്വാസമുള്ളവരാണ്. അതിലെല്ലാമുപരി അവര്‍ വിദ്യാഭ്യാസം നല്‍കുന്നവരുമാണ്. അവര്‍ സ്കൂളില്‍ പോവുകയും കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആഫ്രിക്കയിലെ സ്ത്രീകളുടെ റോളുകളില്‍ മാറ്റം വരുത്തിയവര്‍ കൂടിയാണ്. പല കുടുംബങ്ങളും കഴിയുന്നത് ഈ സ്ത്രീകളുടെ ജോലിയിലൂടെയാണ്. 2013ലെ കണക്കനുസരിച്ച് 350,000 ആനകളാണ് ആഫ്രിക്കന്‍ കാടുകളില്‍ നിന്ന് പോകേണ്ടി വന്നത്. അതുകൊണ്ട് തന്നെ കാടിന്‍റെ സംരക്ഷകരായി ഈ സ്ത്രീകള്‍ മാറുന്നു.
വീഡിയോ: