തൊട്ടുമുന്നില്‍ കടുവ; ഫോറസ്റ്റ് ഓഫീസറുടെ ധൈര്യം രക്ഷിച്ചത് മൂന്ന് ജീവന്‍

By Web TeamFirst Published Jan 13, 2019, 5:01 PM IST
Highlights

കാല്‍പ്പാടുകളില്‍ നിന്നും ഒന്നു വ്യക്തമായിരുന്നു കടുവ വളരെ അടുത്ത് തന്നെയുണ്ട്. അതും ചെറിയ കടുവയൊന്നും ആയിരിക്കില്ല. ''പത്തു മീറ്ററിനകത്ത് കടുവയുണ്ട്.  ഞങ്ങള്‍ മരവിച്ചു പോയി. എനിക്ക് എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. പരിശീലനം ലഭിച്ചതെല്ലാം മറന്നുപോയി. പക്ഷെ, കുറച്ച് നിമിഷങ്ങള്‍ക്കകം ഞാന്‍ ധൈര്യം വീണ്ടെടുത്തു. കടുവയുടെ കണ്ണുകളിലേക്ക് തന്നെ തുറിച്ച് നോക്കി.'' സുധ പറയുന്നു. 

ഒരു ഫോറസ്റ്റ് ഓഫീസറുടെ ജോലി ഒരേ സമയം ആകാംക്ഷയും കൗതുകവുമുള്ളതും അതേപോലെ അപകടം നിറഞ്ഞതുമാണ്. ജോലി ചെയ്യാന്‍ വളരെ സുന്ദരമായ സ്ഥലമാണ് വനം എന്നതില്‍ സംശയം ഒന്നുമില്ല. 

മധ്യപ്രദേശിലെ സത്പുര ടൈഗര്‍ റിസര്‍വിലാണ് സുധ ധര്‍വേയ്ക്ക് ജോലി. ഒരിക്കല്‍ മുഖാമുഖം എത്തിയ കടുവയില്‍ നിന്നും ധൈര്യം കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടുക മാത്രമല്ല കൂടെയുണ്ടായിരുന്ന രണ്ട് ഫോറസ്റ്റ് ഗാര്‍ഡമാരെ രക്ഷിക്കുകയും ചെയ്തു അവര്‍. 

രാവിലെ 6.30 ആയിരുന്നു സമയം. അര്‍ജ്ജുന്‍, വിഷ്ണു എന്നിവര്‍ക്കൊപ്പം ടൈഗര്‍ റിസര്‍വിനകത്തേക്ക് കടന്നതായിരുന്നു സുധ. അപ്പോഴാണ് ഒരു കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ജോലിയുടെ ഭാഗമായി മൂന്നുപേരും അതിനെ പിന്തുടര്‍ന്നു. 

കാല്‍പ്പാടുകളില്‍ നിന്നും ഒന്നു വ്യക്തമായിരുന്നു കടുവ വളരെ അടുത്ത് തന്നെയുണ്ട്. അതും ചെറിയ കടുവയൊന്നും ആയിരിക്കില്ല. ''പത്തു മീറ്ററിനകത്ത് കടുവയുണ്ട്.  ഞങ്ങള്‍ മരവിച്ചു പോയി. എനിക്ക് എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. പരിശീലനം ലഭിച്ചതെല്ലാം മറന്നുപോയി. പക്ഷെ, കുറച്ച് നിമിഷങ്ങള്‍ക്കകം ഞാന്‍ ധൈര്യം വീണ്ടെടുത്തു. കടുവയുടെ കണ്ണുകളിലേക്ക് തന്നെ തുറിച്ച് നോക്കി.'' സുധ പറയുന്നു. 

പെട്ടെന്ന് വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാലെന്ത് ചെയ്യണമെന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. തിയറിറ്റിക്കലായി എങ്ങനെ പെരുമാറണം എന്നൊക്കെ സുധയും പഠിച്ചിട്ടുണ്ടായിരുന്നു. ഭയന്നാലോ, ഭയന്നോടിയാലോ കടുവ പിറകെ ഓടി പിടികൂടും എന്ന് ഉറപ്പാണ്. അതും വെറും നിമിഷങ്ങള്‍ക്കുള്ളില്‍. 

''ഞാന്‍ അര്‍ജ്ജുനും വിഷ്ണുവിനും മുന്നറിയിപ്പ് നല്‍കി. ഒന്നനങ്ങിയാല്‍ കടുവ നമ്മുടെ നേരെ ചാടിവീഴും ഉറപ്പാണ്. അത് ദേഷ്യത്തോടെ തുറിച്ചുനോക്കുകയാണ്. ഒരിക്കല്‍ അലറുകയും ചെയ്തു. ഞങ്ങള്‍ അനങ്ങിയേ ഇല്ല. ഒന്നര മണിക്കൂറിന് ശേഷം കടുവ അവിടെ നിന്നും കാട്ടിലേക്ക് ഓടിമറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ ആ രാവിലെയും വിയര്‍ത്ത് കുളിച്ചിരുന്നു. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ അവരെ രണ്ടുപേരെയും കുറിച്ചോര്‍ത്താണ് ഭയന്നത്. തിരികെ വന്നശേഷം ഉദ്യോഗസ്ഥരോട് ഞങ്ങള്‍ നടന്നതെല്ലാം വിവരിച്ചു.'' സുധ പറയുന്നു.  

എല്ലാ സമയത്തും ഇങ്ങനെ ഒരു രക്ഷപ്പെടല്‍ സാധ്യമാകണമെന്നില്ല. പക്ഷെ, സുധയുടെ ഈ ഇടപെടല്‍ മൂന്ന് പേരുടെ ജീവനാണ് രക്ഷിച്ചത്. 

click me!