
ജപ്പാന്‍ സ്വദേശിയായ റ്യൂസി തീരെ ചെറുപ്പത്തിലേ ആയോധന കലകളില്‍ തല്‍പ്പരനായിരുന്നു. അഞ്ച് വയസ്സിനു മുമ്പേ കുങ്ഫൂ പരിശീലനത്തില്‍ സജീവമായി. അസാധാരണമായ മെഴ്‌വഴക്കവും വേഗതയും ഇവനെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കുന്നതായി പരിശീലകര്‍ പെട്ടെന്ന് കണ്ടെത്തി.
അതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഈ അഞ്ചു വയസ്സുകാരന്റെ പരിശീലന വീഡിയോ പിതാവ് ഫേസ്ബുക്കിലിട്ടത്. ഇത് പെട്ടെന്ന് വൈറലായി. ഇതിനകം നിരവധി പരിശീലന വീഡിയോകള്‍ പുറത്തുവന്നു. ഇപ്പോള്‍ കൊച്ചു ബ്രൂസ്‌ലി എന്നാണ് റ്യൂസി അറയപ്പെടുന്നത്. ഓണ്‍ലൈനില്‍ നിറയെ ആരാധകരുണ്ട് ഈ അത്ഭുത ബാലന്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.