
സെർബിയയിൽ 14 വർഷം നീണ്ട അലക്സാണ്ടർ വൂസിക് ഭരണം അവസാനിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വൂസികിന്‍റെ പാർട്ടിക്ക് 40 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സ്റ്റുഡന്‍റ് ലിസ്റ്റ് (Student List - SL) എന്ന വിദ്യാർത്ഥികളുടെ പാർട്ടി നേടിയത് 53 ശതമാനം വോട്ട്! പരാജയം സമ്മതിച്ച് വൂസിക് പിൻവാങ്ങി. ഹംഗറിയിലെ വിക്ടർ ഓർബന്‍റെ തോൽവിയെ ഓർമ്മിപ്പിക്കുന്നു എന്ന് പലരും പറയുന്നു. ഇനിയെന്ത് എന്നതാണ് ചോദ്യം. വിദ്യാർത്ഥികളാവില്ല ഭരിക്കുക, കർഷകരും അധ്യാപകരം നടൻമാരും ഒക്കെയുണ്ടായിരുന്നു സ്ഥാനാർത്ഥികളായി. നേതാവില്ലാത്ത പ്രക്ഷോഭകാരികൾക്ക് പക്ഷേ, കൃത്യമായ ലക്ഷ്യങ്ങളുണ്ട്. നേതാവില്ലാതിരുന്നതും സർക്കാരിന് ലക്ഷ്യമിടാൻ ഒരാളെ വിട്ടുകൊടുക്കാതിരിക്കാനാണ്. തന്ത്രപരമായ തീരുമാനം. കഷ്ടിച്ച് 2 വർഷം മുമ്പ് രൂപീകരിച്ച സ്റ്റുഡന്‍റ് ലിസ്റ്റ്, 14 വർഷത്തെ ഭരണപരിചയമുള്ള സെർബിയൻ പ്രോഗ്രസീവ് പാർട്ടിയുടെ (Serbian Progressive Party) ആധിപത്യം ചീന്തിയെറിഞ്ഞു. വിദ്യാർത്ഥികളുടെ കൂട്ടായ്മയും അതിനുള്ള ജനപിന്തുണയും അതിന് കരുത്ത് നൽകി.
സ്റ്റുഡന്‍റ് ലിസ്റ്റ് രൂപീകരിച്ചത് 2024 -ലാണ്. തുടക്കം, ഒരു റെയിൽവേ സ്റ്റേഷനിലെ മേൽക്കൂര ഇടിഞ്ഞ് 16 പേർ മരിച്ചതോടെയാണ്. അഴിമതിയുടെ അനന്തരഫലമായി അതിനെ വ്യാഖ്യാനിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. പരാതികൾ നേരത്തെയുണ്ട്. ദുരന്തം അത് ആളിക്കത്തിച്ചു. നേതാവില്ലാത്ത പ്രക്ഷോഭം ദേശീയതലത്തിൽ പടർന്നു. ജനങ്ങളും സമരം ഏറ്റെടുത്തു. അത് അപ്രതീക്ഷിതമായിരുന്നു. പ്രതിപക്ഷം പോലും പ്രതീക്ഷിക്കാത്തത്. ദേശീയമുന്നേറ്റം മാത്രമായി ചുരുങ്ങിയതുമില്ല, പ്രാദേശിക തലങ്ങളിൽ വരെ അത് പടർന്നുപന്തലിച്ചു. ഭരണകക്ഷിക്ക് ആശങ്ക തുടങ്ങി. സംഘർഷത്തിന് അയവുവരുത്താൻ പ്രധാനമന്ത്രി രാജിവച്ചു. പക്ഷേ, പ്രക്ഷോഭം അവസാനിച്ചില്ല. ബെൽഗ്രേഡ് സാക്ഷ്യം വഹിച്ചത് ഇതുവരെ കാണാത്തത്ര വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനാണ്. നേതാവില്ലാത്തതിന്‍റെ കുറവൊന്നും പ്രകടമായില്ല. പതിവായി പ്ലീനങ്ങൾ നടന്നു. സംഘടിതമായി തന്നെ സമരം മുന്നോട്ടുപോയി. ഒടുവിൽ വൂസിക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഭംഗിയായി തോറ്റു.
🎉🎉 Serbia celebrates Vučić's defeat all night — now he's warning the country about sanctions against Russia
After 14 years of Aleksandar Vučić's political dominance, his bloc has lost the snap parliamentary elections. The opposition Student List, which emerged from mass anti-government protests, has claimed victory.
According to preliminary figures from Ipsos and CeSID, the students secured around 53% of the vote, while Vučić's coalition received approximately 39%.
The former president acknowledged defeat. He estimated that the winners could secure 135–140 seats in Serbia's 250-member parliament.
But he couldn't resist issuing a warning about Russia. Vučić claimed the new government could impose sanctions on Moscow as early as March or April.
Meanwhile, Belgrade and other Serbian cities celebrated the student movement's victory throughout the night, with car horns, singing, and crowds cheering in the streets.
Final election results are still pending.
— NEXTA (@nexta_tv) October 26, 2026
250 സീറ്റുള്ള പാർലമെന്‍റിൽ 139 സീറ്റാണ് സ്റ്റുഡന്‍റ് ലിസ്റ്റ് നേടിയത്.90 ദിവസത്തിനകം സർക്കാർ രൂപീകരിക്കണം. സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ മുൻ സെൻട്രൽ ബാങ്ക് ഗവർണറും ഡോക്ടറും യൂണിവേഴ്സിറ്റി പ്രൊഫസറും ബാസ്കറ്റ് ബോൾ പ്ലേയറും ഓപ്പറ ഗായികയും നടനുമൊക്കെയുണ്ട്. അവരെയൊക്കെ നാമനിർദ്ദേശം ചെയ്തത് പല യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾ ഒരുമിച്ചിരുന്ന്, അതീവരഹസ്യമായ നടപടികളിലൂടെയാണ്. മാസങ്ങളെടുത്തു ദേശീയതലത്തിൽ വിദ്യാർത്ഥികൾ പട്ടിക അംഗീകരിക്കാൻ.
FROM STREET PROTESTS TO THE BALLOT BOX: SERBIA’S STUDENTS MAKE HISTORY! 🇷🇸
After nearly two years of protests, the Student List @studentblokade won 52.71% and 140 of 250 seats, ending Aleksandar Vučić’s 14-year political dominance. The people have spoken!
#Serbia #StudentPower https://t.co/U705w0uGtw
— Subhankar Bera (@subhankar_org) October 31, 2026
ആര് അധികാരമേൽക്കണമെന്ന് തീരുമാനമാകുന്നതേയുള്ളൂ. പ്രധാനമന്ത്രിയെ തീരുമാനിച്ചേക്കും. എന്നാൽ, ആരെന്ന് വ്യക്തമല്ല. പല പേരുകളും കേൾക്കുന്നുണ്ട്. സെൻട്രൽ ബാങ്ക് ഗവർണർ ദേജാൻ ഷോസ്കിച്ചും (Dejan Šoškić) പ്രൊഫസർ റാഡോമിർ സായിചിച്ചും (Radomir Saičić) ഉൾപ്പടെ. പുതിയ എംപിമാരെല്ലാം വിദ്യാർത്ഥികളുടെ 1,200 പേജുള്ള പദ്ധതി അനുസരിക്കുമെന്നും അവരുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും പറയുന്നു റാഡോമിർ സായിചിച്ച്.
എന്തായാലും തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ട്, ഒരു മാനിഫെസ്റ്റോ തയ്യാറാണ്. അഴിമതി നിരോധനത്തിന് പൊലീസ് യൂണിറ്റ്. സംഘടിത കുറ്റകൃത്യവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ നീക്കം ചെയ്യൽ, മാധ്യമങ്ങളിലെ രാഷ്ട്രീയ സ്വാധീനം അവസാനിപ്പിക്കുക, അങ്ങനെ 11 ഇന പദ്ധതി.
A student movement just ended Aleksandar Vučić's grip on Serbia.
This footage was shared in connection with Belgrade's anti-corruption rallies ahead of Sunday's snap parliamentary election.
The protests began in November 2024, after a railway station canopy collapse in Novi Sad killed 16 people. Nearly two years later, the Student List won about 52.5% of the vote against 39.3% for Vučić's United Serbia, according to Serbia's election commission. Turnout was 68.8%, the highest in more than 30 years.
Vučić conceded: "It is clear we have lost these elections."
The Student List is projected to hold about 140 of 250 seats, enough to govern alone.
— Worth a Look💕 (@Jinfeng_tlqm) October 26, 2026
പൊലീസ്, ഇന്‍റലിജൻസ്, ജൂഡീഷ്യറി എന്നിവയിലെ മേധാവികൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കയാണ് വിദ്യാർത്ഥികൾ. ഔദ്യോഗിക ടെലിവിഷൻ ചാനലിലെ മേധാവി സ്ഥാനമൊഴിഞ്ഞു. രാഷ്ട്രീയത്തിലെ പുതുമുഖങ്ങൾ പൂർണമായും അധികാരം കൈമാറുന്ന സംഭവം യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണ സംഭവമല്ല. പക്ഷേ, എളുപ്പവുമല്ല അധികാര കൈമാറ്റം. വൂസിക് തോൽവി സമ്മതിച്ചെങ്കിലും കാലങ്ങളായി നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗമായവർ അത്രപെട്ടെന്ന് എല്ലാം തിരുത്താൻ തയ്യാറായേക്കില്ല. അങ്ങനെയുള്ളവരെ പുറത്താക്കി പകരം പുതുമുഖങ്ങളെ ഏൽപ്പിക്കുന്നതും എളുപ്പമാവില്ല. എല്ലാവരും ഈയൊരു അട്ടിമറി ഇഷ്ടപ്പെടുന്നില്ല. സ്ഥാനാർത്ഥികളെ കുറിച്ച് ഒന്നുമറിയില്ലെന്നും ആരൊക്കെയാണ് അവരുടെ പിന്നിലും മുന്നിലുമുള്ളതെന്നും ആശങ്കപ്പെടുന്നു ഇക്കൂട്ടർ.
യൂറോപ്യൻ യൂണിയൻ അംഗത്വത്തിലേക്കുള്ള സ്ഥാനാർത്ഥിയാണ് സെർബിയ. റഷ്യയുമായും അടുത്ത സൗഹൃദമുണ്ട്. സ്റ്റുഡന്‍റ് ലിസ്റ്റിന്‍റെ വിജയം യൂയൂ സ്വാഗതം ചെയ്തു. പക്ഷേ, യൂറോപ്യൻ യൂണിയൻ അംഗത്വം പുതിയ ഭരണാധികാരികളുടെ മാനിഫെസ്റ്റോയിൽ വളരെ താഴെയാണ്. മോസ്കോയ്ക്ക് ഉപരോധങ്ങൾ ഏർപ്പെടുത്താതെ വിട്ടുനിന്ന രാജ്യമാണ് സെർബിയ ഇതുവരെ. പകരം, റഷ്യ ഇന്ധനം വിലകുറച്ച് നൽകിപ്പോന്നു. ആഭ്യന്തര പരിഷ്കരണങ്ങൾക്ക് ശേഷമേ വിദേശനയം ചർച്ചയാവുകയുള്ളൂവെന്നും വ്യക്തമാണ്.
പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും. അതിനുമുമ്പ് എല്ലാറ്റിനും വ്യക്തത വരണം. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും നിലനിർത്തണം. പക്ഷേ, വൂസിക് തോറ്റുകൊടുത്തിട്ടില്ല. ഇതുവരെയുണ്ടായിരുന്ന സെർബിയയെ തകർത്തു, വിചാരിക്കുന്നതിന്‍റെ ഇരട്ടി വേഗത്തിൽ അവർ തോൽക്കും. തങ്ങൾ തിരിച്ചെത്തുമെന്നാണ് വൂസികിന്‍റെ അവകാശവാദം. ഒന്നും പറയാറായിട്ടില്ലെന്നത് യഥാർത്ഥ്യം.