അതിർത്തികൾ മാറ്റിവരച്ച് സീറ്റുകളുറപ്പിക്കാൻ റിപ്പബ്ലിക്കന്മാർ; ബ്ലൂവേവ് പ്രതീക്ഷയിൽ ഡെമോക്രാറ്റുകൾ

Published : Oct 28, 2026, 02:34 PM IST
Lokajalakam

Synopsis

സെനറ്റ് റിപബ്ലിക്കൻ പാർട്ടി നിലനിർത്താനാണ് സാധ്യത. കൂടുതൽ സീറ്റ് നേടിയാലേ ഡെമോക്രാറ്റുകൾക്ക് സാധ്യതയുള്ളൂ. അതേസമയം ജനപ്രതിനിധിസഭയിൽ പല റിപബ്ലിക്കൻ സ്ഥാനാർത്ഥികളുടെയും നില പരുങ്ങലിലാണ്.

ചുവപ്പ് സംസ്ഥാനങ്ങളിൽ കൊണ്ടുപിടിച്ച് പ്രചാരണത്തിലാണ് അമേരിക്കൻ പ്രസിഡന്റ്. പക്ഷേ, ഒരു റിപബ്ലിക്കൻ സ്ഥാനാർത്ഥി പറഞ്ഞത് താനയാളെ കണ്ടിട്ടേയില്ലെന്നാണ്. അതും ട്രംപ് പിന്തുണക്കുന്ന സ്ഥാനാർത്ഥി. ന്യൂഹാംപ് ഷെയറിലെ സെനറ്റ് സ്ഥാനാർത്ഥി ജോൺ സുനുനു ആണ് കഥാപാത്രം. പ്രസിഡന്റിൽ നിന്ന് അകൽച്ച പാലിക്കുന്നതാണ് തെരഞ്ഞെടുപ്പിന് നല്ലതെന്ന തീരുമാനമാവാം കാരണം എന്നാണ് വ്യാഖ്യാനം. ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത് ബ്ലൂ വേവാണ്.

John Sununu

അഭിപ്രായവോട്ടെടുപ്പുകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമാണ്. അപ്പോഴും ചിലയിടത്ത് മത്സരം കടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്. സെനറ്റ് കിട്ടിയാലും ഇല്ലെങ്കിലും അതാഘോഷമാക്കും രണ്ടുകൂട്ടരും. അതേസമയം, ജനപ്രതിനിധിസഭ കൈവിട്ടുപോകുന്നത് പതിവുമാണ്. രണ്ടുതവണയേ സഭ ഭരണപക്ഷത്തിന് നിലനിർത്താനായിട്ടുള്ളു. 2002 -ൽ ജോർജ് ബുഷിന്റെ കാലത്ത്, അതായത് ഇറാഖ് അധിനിവേശത്തിന് തൊട്ടുമുമ്പ്. സെപ്തംബർ 11 ആക്രമണത്തിനുശേഷം. രണ്ടാമത്തേത് 1998 ലായിരുന്നു. ക്ലിന്റന്റെ ഇംപീച്ച്മെന്റും സമ്പദ്‍രംഗത്തെ വളർച്ചയും ഉണ്ടായ വർഷം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സെനറ്റ് റിപബ്ലിക്കൻ പാർട്ടി നിലനിർത്താനാണ് സാധ്യത. കൂടുതൽ സീറ്റ് നേടിയാലേ ഡെമോക്രാറ്റുകൾക്ക് സാധ്യതയുള്ളൂ. അതേസമയം ജനപ്രതിനിധിസഭയിൽ പല റിപബ്ലിക്കൻ സ്ഥാനാർത്ഥികളുടെയും നില പരുങ്ങലിലാണ്.

ജില്ലകളുടെ അതിർത്തി മാറ്റിവരച്ച് സംസ്ഥാനങ്ങളുടെ നിറം മാറ്റി, സീറ്റ് നേടിയെടുക്കാനുള്ള കഠിനശ്രമം തുടരുകയാണ് റിപബ്ലിക്കൻ പാർട്ടി. 9 സംസ്ഥാനങ്ങളിൽ അത് നടപ്പായി. 7 സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റുകളുടെ 15 സീറ്റുകളെ അത് ബാധിക്കും. റിപബ്ലിക്കൻ അനുകൂല സീറ്റുകളുടെ എണ്ണം കൂടി. കാലിഫോർണിയയിലും യൂത്തായിലും ഡെമോക്രാറ്റുകൾക്ക് സീറ്റുകൾ നഷ്ടപ്പെട്ടേക്കും.

പത്തുവർഷത്തിലൊരിക്കലാണ് റീഡിസ്ട്രിക്ടിം​ഗ് എന്ന അതിർത്തി മാറ്റിവരയ്ക്കൽ നടക്കുക. പല സംസ്ഥാനങ്ങളിലും പലതാണ് നടപ്പാക്കൽ രീതി. ചിലയിടത്ത് ജനപ്രതിനിധികൾക്ക് തന്നെ അത് മാറ്റിവരയ്ക്കാം. ചിലയിടത്ത് ഭരണഘടന മാറ്റേണ്ടിവരും. അതിന് ജനങ്ങളുടെ വോട്ടും വേണ്ടിവരും. ചില സംസ്ഥാനങ്ങളിൽ പൂർണനിയന്ത്രണം റിപബ്ലിക്കൻ പാർട്ടിക്കാണ്. ഡമോക്രാറ്റ് സംസ്ഥാനങ്ങൾ പലതും അതിർത്തി മാറ്റിവരയ്ക്കൽ സ്വതന്ത്ര കമ്മീഷനുകളെ ഏൽപ്പിച്ചു. 2028 -ന് മുമ്പ് കൂടുതൽ സംസ്ഥാനങ്ങൾക്ക് പുതിയ ഭൂപടമുണ്ടാവും.

PREV
Read more Articles on
click me!

Recommended Stories

മകൾക്കെതിരെ അമ്മയുടെ പരസ്യം; വിവേക് രാമസ്വാമിയുടെ നീക്കത്തിൽ റിപബ്ലിക്കൻ പാർട്ടിയിൽ ഭിന്നത, പരസ്യം ഗംഭീരമെന്ന് ട്രംപ്
ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം, അവസാനിക്കാതെ കലാപം, യൂറോപ്യൻ രാജ്യങ്ങൾ മുൾമുനയിൽ