സാന്‍റ് അന കുന്നുകളിലെ 'ചെകുത്താന്‍ കാറ്റും' ലോസ് ഏഞ്ചൽസിലെ കാട്ടുതീയും

Published : Jan 16, 2025, 06:43 PM IST
സാന്‍റ് അന കുന്നുകളിലെ 'ചെകുത്താന്‍ കാറ്റും' ലോസ് ഏഞ്ചൽസിലെ കാട്ടുതീയും

Synopsis

തെക്കൻ കാലിഫോ‍ർണിയയിലെ സാന്‍റ് അന കുന്നുകളില്‍ നിന്നും ഒരു വരണ്ട കാറ്റ് വീശും. കാറ്റിന്‍റെ സ്വഭാവം കൊണ്ട് അതിന് ലഭിച്ച പേര് 'ചെകുത്താൻ കാറ്റ്', മറ്റൊന്ന് 'ചുവന്ന കാറ്റ്' എന്നും. ആ ചെകുത്താന്‍ കാറ്റ് ഇന്ന് ലോസ് ഏഞ്ചല്‍സിനെ അപ്പാടെ കത്തിച്ച് കളയുകയാണ്. വായിക്കാം ലോകജാലകം.  


ലോസ് ആഞ്ചലസിലെ കാട്ടുതീ അമേരിക്കൻ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുക, 'ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത്' എന്ന തരത്തിലാവും. നഷ്ടം 8 ബില്യൺ (ഏതാണ്ട് 69,167 കോടി). നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകൾ കത്തിനശിച്ചു. പാരിസ് ഹിൽട്ടൺ, ആഡം ബ്രോഡി തുടങ്ങിയവർക്കെല്ലാം വീടുകൾ നഷ്ടപ്പെട്ടു. ചിലയിടത്ത് വെടിയുണ്ടകൾ കണ്ടെത്തി ബിബിസി. തീ അണയ്ക്കാന്‍ വെള്ളം പോരാതെ വന്നത് തയ്യാറെടുപ്പുകളുടെ അപര്യാപ്തത എന്ന വിമർശനവും തുടങ്ങിയിരിക്കുന്നു. മരണം 24. 9,000 വീടുകളുൾപ്പടെ 10,000 കെട്ടിടങ്ങൾ കത്തിപ്പോയി.

ഹോളിവുഡിന്‍റെ പ്രശസ്തമായ അടയാളം തന്നെ കത്തിനശിക്കുമോ  എന്ന് സംശയിച്ചു പലരും.അത്ര അടുത്തെത്തിയിരുന്നു തീനാളങ്ങൾ. ജെഫ് ബ്രിഡ്ജസിന് (Jeff Bridges) വീട് നഷ്ടമായി. അതും കുടുംബവീട്. മാലിബുവിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. അന്തരിച്ച വിൽ റോജേഴ്സിന്‍റെ (Will Rogers) വീടും കത്തി. പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ടോപാൻഗ റാഞ്ച് മോട്ടലും (Topanga Ranch Motel) കത്തിയമർന്നു. വീട് അഗ്നിനാളങ്ങൾ വിഴുങ്ങുന്നത് ക്യാമറയിലൂടെ കണ്ടിരുന്നു നടൻ മിലോ വെന്റിമിഗ്ലിയ (Milo Ventimiglia). വീട് കത്തുന്നത് വിശദീകരിച്ച നടൻ ജെയിംസ് വുഡ്സ് (James Woods) പൊട്ടിക്കരഞ്ഞു. കല്ലും മണ്ണും മാത്രമല്ല, ഓർമ്മകൾ കൂടിയാണ് കത്തിയെരിഞ്ഞ് ചാരമായതെന്ന് കുറിച്ചു പാരിസ് ഹിൽട്ടൺ. പസഫിക് പാലിസേഡ്സിൽ (Pacific Palisades) ആയിരുന്നു ഇവരുടെയൊക്കെ വീടുകൾ. ചിലരുടെ വീടുകൾ കഷ്ടിച്ച് രക്ഷപ്പെട്ടു. പക്ഷേ, ജീവിക്കാൻ കൊള്ളാത്ത അവസ്ഥയാണ്. 

ട്രൂഡോയുടെ രാജി, കുടിയേറ്റം തടയാന്‍ പിയറിയുടെ പ്രതിപക്ഷം; കാനഡയില്‍ സംഭവിക്കുന്നതെന്ത് ?

ലോസ് ഏഞ്ചൽസിലെ കാട്ടുതീകൾ

പസഫിക് പാലിസേഡ്സിലെ തീയാണ് ഏറ്റവും നാശം വിതച്ചത്. നിയന്ത്രണം വിട്ട് ഉയർന്ന് പൊങ്ങിയ തീ എല്ലാം വിഴുങ്ങി. ലാൻഡ് മാർക്കുകളുൾപ്പടെ. കാരി എന്ന ഹൊരർ ചിത്രത്തിലെ പാലിസേഡ്സ് ഹൈസ്കൂൾ (Palisades Charter High School) കത്തിപ്പോയി. പസഡീനയിലെ (Pasadena), ഈറ്റൺ  കാട്ടുതീ (Eaton wildfire) 5,000 കെട്ടിടങ്ങൾ കത്തിച്ചു. ഹോളിവുഡ് (Hollywood) കുന്നുകളെ വിഴുങ്ങിയത് സണ്‍സെറ്റ് തീ (Sunset Fire) ആണ്. കാലിഫോർണിയയിലെ സമ്പന്നരുടെ വാസസ്ഥലമായ സെന്‍റ് മോണിക്കയിൽ (Santa Monica) നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു താരങ്ങളുൾപ്പടെ പലർക്കും. വീടുകൾ നഷ്ടപ്പെട്ടു കുറേപ്പേർക്ക്.

സാന്‍റ് അന കുന്നുകളിലെ 'ചെകുത്താൻ കാറ്റ്'

കാലാവസ്ഥാ വ്യതിയാനത്തിനും ഉണ്ട് ഒരു പങ്ക്.നീണ്ടുനിൽക്കുന്ന വരൾച്ച, ചൂട് ഒക്കെ തീപടരാനും നീണ്ടുനിൽക്കാനുള്ള കാരണമാണ്. കാലിഫോർണിയ പണ്ടേ കാട്ടുതീയുടെ ആസ്ഥാനമാണ്. പക്ഷേ, ഇത്തവണ അത് കുറവാണ്. അതേസമയം ശക്തിയേറിയ സാന്‍റ് അന (Santa Ana) എന്ന കാറ്റാണ് കാരണം. തെക്കൻ കാലിഫോ‍ർണിയയിലെ സാന്‍റ് അന മലയിടുക്കിൽ നിന്നാണ് കാറ്റിന്‍റെ വരവെന്ന് കരുതുന്നത് കൊണ്ടാണ് ഈ പേര്. 'ചെകുത്താൻ കാറ്റെ'ന്നും 'ചുവന്ന കാറ്റെ'ന്നും പേരുണ്ടിതിന്. നെവാദ, ഉത്താ, ഐദഹോ തുടങ്ങിയ മരുപ്രദേശങ്ങളിലൂടെയാണ് വരവ്. അതുകൊണ്ട് വരണ്ട കാറ്റാണ്. കാട്ടുതീക്ക് പറ്റിയ വരൾച്ച. പിന്നെയത് കാലിഫോ‌ർണിയയിലേക്ക് പോരും. സിയറ നെവാഡ (Sierra Nevada) മലനിരകളാണ് ലക്ഷ്യം.

യുക്രൈയ്ന്‍ യുദ്ധത്തിൽ നിലച്ച് പോയ എണ്ണ ഒഴുക്ക്; നഷ്ടം റഷ്യയ്ക്ക്, ലാഭം ആര്‍ക്ക്?

താഴോട്ട് വരുന്തോറും വരൾച്ച കൂടും. താഴ്വരകളിലൂടെയും ഇടുങ്ങിയ പ്രദേശങ്ങളിലൂടെയും കൂടുതൽ വരണ്ട് വരണ്ട് കാറ്റ് പോരും... പോരുന്ന പോക്കിൽ ചെടിപ്പടർപ്പുകളിൽ നിന്നും മരങ്ങളിൽ നിന്നും അവശേഷിക്കുന്ന  ജലാംശം വലിച്ചെടുക്കും. തീ പടരാൻ കൂടുതലൊന്നും വേണ്ടെന്ന് അർത്ഥം. കാലിഫോ‍ർണിയയിൽ 2 വർഷം നീണ്ടുനിന്ന വരൾച്ച അവസാനിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ.  പിന്നെലെ ഉണ്ടായ ഈർപ്പത്തിൽ ഒരുപാട് ചെടികൾ പൊട്ടിമുളച്ചു. പക്ഷേ, ഇക്കഴിഞ്ഞ വേനലിലും ശരത്കാലത്തും ഇവയെല്ലാം ഉണങ്ങി. തീപടരാൻ ഇതും സഹായിച്ചു.

കട്ടിയുള്ള പുക തങ്ങിനിൽക്കുകയാണ് അന്തരീക്ഷത്തിൽ. ശ്വസിക്കാൻ ബുദ്ധിമുട്ട്. തെക്കൻ കാലിഫോ‌ർണിയയിൽ ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു. പല പുരസ്കാര പ്രഖ്യാപനച്ചടങ്ങുകളും മാറ്റിവച്ചു. ഓസ്കർ നോമിനേഷനുകള്‍ ഉൾപ്പടെ. സ്കൂളുകടച്ചു. കാലിഫോ‌ർണിയയിൽ പലയിടത്തും വൈദ്യുതിയില്ല. വെള്ളവും കഷ്ടി. അതിനിടെ കൊള്ളയും കൊള്ളിവയ്പും നടക്കുന്നു. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഒരിടത്ത് തീകൊളുത്തി വിട്ട ഒരാളും അറസ്റ്റിലായി. കാലാവസ്ഥ മുന്നറിയിപ്പ് ആശ്വാസകരമെങ്കിലും മഴ മാത്രം പ്രവചിക്കുന്നില്ല. അതുകൊണ്ട് തന്നെ വരൾച്ച കുറയില്ലെന്ന് സാരം.

ഇരുട്ടിൽ തപ്പി അമേരിക്ക; സൈനികർ നടത്തിയ രണ്ട് ആക്രമണങ്ങൾ, മരണം 16, അന്വേഷണം പല വഴിക്ക്

PREV
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്