യുക്രൈന്‍ യുദ്ധം തുടങ്ങിയത് മുതല്‍ റഷ്യയ്ക്ക് പല തരത്തിലുള്ള തിരിച്ചടികളാണ്. യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കീഴടങ്ങാതെ യുക്രൈന്‍. അതിനിടെ റഷ്യയുടെ എണ്ണ വ്യാപാരവും ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞു. വായിക്കാം ലോകജാലകം:  യുക്രൈയ്ന്‍ യുദ്ധത്തിൽ നിലച്ച് പോയ എണ്ണ ഒഴുക്ക്; നഷ്ടം റഷ്യയ്ക്ക്, ലാഭം ആര്‍ക്ക്?


ഷ്യയിൽ നിന്ന് യുക്രൈയ്ൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം നിലച്ചു. കരാർ പുതുക്കാൻ യുക്രൈയ്ൻ വിസമ്മതിച്ചതാണ് കാരണം. അത് പ്രതീക്ഷിച്ചതാണ്. യുക്രൈയ്ന്, റഷ്യ നൽകിയിരുന്ന ട്രാൻസിറ്റ് ഫീ നഷ്ടം. ഒരു വർഷം ഏതാണ്ട് 800 മില്യൻ ഡോളർ അതായത് (ഏകദേശം 6,869 കോടി രൂപ). നഷ്ടം പക്ഷേ, കൂടുതൽ റഷ്യക്കാണ്. വിലയായി കിട്ടിക്കൊണ്ടിരുന്ന 5 ബില്യൻ ഡോളർ,(ഏകദേശം 42,925 കോടി രൂപ). 'റഷ്യയുടെ പരാജയം' എന്നായിരുന്നു സെലൻസ്കി വിശേഷിപ്പിച്ചത്. ഊർജം ആയുധമാക്കി മറ്റ് രാജ്യങ്ങളെ വിഷമിപ്പിച്ച പുടിന് കിട്ടിയ തിരിച്ചടി എന്നും.

റഷ്യന്‍ പൈപ്പ് ലൈന്‍

സോവിയറ്റ് കാലത്തെ സൈബീരിയൻ പൈപ്പ്‍ ലൈൻ വഴി, റഷ്യൻ കുർസ്ക് മേഖല വഴി, യുക്രൈയ്നിലേക്ക്. പിന്നെ സ്ലൊവാക്യയിലേക്ക്. അവിടെ നിന്ന് രണ്ടായി പിരിയും. ചെക് റിപബ്ലിക്കിലേക്കും ഓസ്ട്രിയയിലേക്കും ഓരോന്ന് പോകും. പ്രതീക്ഷിച്ചതായത് കൊണ്ട് ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും വേറെ വഴി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയ (Austria), സ്ലോവാക്യ (Slovakia), സെർബിയ (Serbia) എന്നി രാജ്യങ്ങൾക്കാണ് കൂടുതലും കിട്ടിയിരുന്നത്. മൊൾദോവ (Moldova) പക്ഷേ, യൂറോപ്യൻ യൂണിയന്‍റെ ഭാഗമല്ല. അതുകൊണ്ട് ക്ഷാമവും തുടങ്ങി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.

(മോൾഡോവയുടെ ഭൂപടം: ഗൂഗിൾ മാപ്പ്)

വീടിന് പുറത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ പോലീസ്, പറ്റില്ലെന്ന് പട്ടാളം; വടക്കന്‍ കൊറിയയിൽ സംഭവിക്കുന്നത്

കഷ്ടത്തിലായ ട്രാൻസ്നിസ്ട്രിയ

സോവിയറ്റ് വിഭജന കാലത്ത് മൊൾദോവയിൽ നിന്ന് വിഘടിച്ച് പോയ ട്രാൻസ്നിസ്ട്രിയ (Transnistria) കടുത്ത ക്ഷാമത്തിലാണ്. വീടുകളിലേയ്ക്കുള്ള ഊർജ വിതരണം നിർത്തിവച്ചു. കമ്പിളി വസ്ത്രങ്ങളും കട്ടിയുള്ള കർട്ടനുകളും ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ് ജനങ്ങളോട്. യുക്രൈയ്നും മൊൾഡൊവയ്ക്കും ഇടയിലുള്ള ഈ പ്രദേശത്ത് ഏതാണ്ട് നാലര ലക്ഷം മനുഷ്യരാണ് താമസിക്കുന്നത്. വ്യവസായങ്ങളെല്ലാം പ്രവർത്തനം നിർത്തി. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടവ ഒഴിച്ച്.

മോസ്കോയോടാണ് അടുപ്പം. 1,500 റഷ്യൻ സൈനികരും രാജ്യത്തുണ്ട്. എന്നിട്ടും കഷ്ടത്തിലായി. കഷ്ടിച്ച് 10 ദിവസത്തേക്ക് പരിമിതമായ തോതിൽ ഉപയോഗിക്കാനുള്ള ഇന്ധനം ഉണ്ടെന്നാണ് എന്നാണ് റഷ്യൻ അനുകൂല ഭരണകർത്താവ് വാദിം ക്രാസ്നോസെൽസ്കി (Vadim Krasnoselsky) അറിയിച്ചത്. ഒപ്പം രാജ്യം കൽക്കരിയിലേക്ക് ചുവട് മാറിയതായും അറിയിച്ചു. റഷ്യൻ പ്രകൃതി വാതകത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച്, അത് മൊൾദോവയ്ക്ക് വിൽക്കുമായിരുന്നു ഈ കൊച്ചു പ്രദേശം. അതും നഷ്ടം. മൊൾദോവയ്ക്ക് അല്ലെങ്കിൽ തന്നെ റഷ്യയുമായി തർക്കങ്ങളുണ്ട്. റൊമാനിയിയയിൽ നിന്നാണ് മൊൾദോവ ഇന്ധനം കൂടുതലും വാങ്ങുന്നത്.

മറ്റ് റഷ്യന്‍ പൈപ്പ് ലൈനുകൾ

റഷ്യയിൽ നിന്ന് വേറെയും പൈപ്പ് ലൈനുകൾ ഉണ്ടായിരുന്നു യൂറോപ്പിലേക്ക്. ബെലാറൂസ് വഴിയുള്ള യമാൽ യൂറോപ്പ് ലൈൻ (Yamal–Europe pipeline), ബാൾട്ടിക് കടൽ വഴി ജർമ്മനിയിലേക്കുള്ള നോർഡ് സ്ട്രീം പൈപ്പ്‌ലൈൻ (Nord Stream pipeline). രണ്ടും യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ നിലച്ചു. നോർഡ് സ്ട്രീം പൈപ്പ്‌ലൈൻ തകർക്കുകയാണുണ്ടായത്. അതിന് പിന്നിൽ ആരെന്നതിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് റഷ്യയും യൂറോപ്പും.

(ട്രാൻസ്നിസ്ട്രിയന്‍ പ്രസിഡന്‍റ് വാദിം ക്രാസ്നോസെൽസ്കി)

ഇരുട്ടിൽ തപ്പി അമേരിക്ക; സൈനികർ നടത്തിയ രണ്ട് ആക്രമണങ്ങൾ, മരണം 16, അന്വേഷണം പല വഴിക്ക്

റഷ്യയിൽ നിന്നുള്ള എണ്ണ വരുന്ന ഒരു പൈപ്പ് ലൈൻ കൂടിയുണ്ട് ബാക്കി. തുർക്കിഷ് സ്ട്രീം (TurkStream). ടർക്കി (Turkey) വഴി ബൾഗേറിയ (Bulgaria), സെർബിയ (Serbia), ഹംഗറി (Hungary) എന്നീ രാജ്യങ്ങൾക്കാണ് അത് കിട്ടുന്നത്. അത് കരിങ്കടലിനുള്ളിൽ കൂടിയാണ്. പക്ഷേ, അതിന് വലിയ ശേഷിയില്ല.

എണ്ണയിൽ റഷ്യയ്ക്ക് ഭീമന്‍ നഷ്ടം

റഷ്യക്ക് യൂറോപ്പിലേക്കുള്ള എണ്ണവിൽപന അല്ലെങ്കിൽ തന്നെ കുറഞ്ഞിരുന്നു. യുദ്ധം കാരണം റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് നിർത്താനായിരുന്നു യൂറോപ്പ് അന്നേയെടുത്ത തീരുമാനം. അതുകാരണം റഷ്യയുടെ നഷ്ടം കഴിഞ്ഞ വർഷം 6.9 ബില്യന്‍ ഡോളറായിരുന്നു (59,419 കോടി രൂപ).

2019 -ലാണ് യുക്രൈയ്ന്‍റെ നാഫ്‌ടോഗാസും (Naftogaz) റഷ്യയുടെ ഗാസ്പ്രോമും(Gazprom) തമ്മിൽ കരാർ ഒപ്പിട്ടത്. അതേസമയം 2022 -ൽ ഗാസ്പ്രോം നേടിയത് 13.1 ബില്യന്‍ ഡോളറിന്‍റെ (113 കോടി രൂപ) ലാഭമാണ്. അതും യുദ്ധം തുടങ്ങിയ വർഷം (2022 ഫെബ്രുവരി 14 നാണ് റഷ്യ യുക്രൈന്‍ ആക്രമിക്കുന്നത്).

 1990 -കളുടെ അവസാനത്തിന് ശേഷം ആദ്യത്തെ സംഭവമാണിതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പുടിന്‍റെ സഖ്യകക്ഷിയായ അലക്സി മില്ലർ (Alexey Miller) ഗാസ്പ്രോം ഏറ്റെടുത്തത് 2001 -ൽ. സെന്‍റ് പീറ്റേഴ്‌സ്ബർഗിലാണ് കമ്പനി ആസ്ഥാനം. 1990 -കളിൽ കനത്ത നഷ്ടം രേഖപ്പെടുത്തിയ കമ്പനി, 1998 -ലെ സാമ്പത്തിക പ്രതിസന്ധിയോടെ നഷ്ടം ഇരട്ടിയായി. പക്ഷേ, പിന്നീട് അങ്ങോട്ട് ലാഭക്കണക്കുകളാണ് രേഖപ്പെടുത്തിയത്, ഇതുവരെ അങ്ങനെയായിരുന്നു.

Scroll to load tweet…

രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേൽക്കും മുമ്പേ ഭരണത്തില്‍ പിടിമുറുക്കി 'പ്രസിഡന്‍റ് മസ്ക്'

അതുകൊണ്ടുതന്നെ പടിഞ്ഞാറിന്‍റെ ഉപരോധങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നത് ഗാസ്പ്രോമിനെയാണ്.യുക്രൈയ്ന്‍ യുദ്ധം തുടങ്ങിയതോടെ റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് യൂറോപ്പ് തീരുമാനിച്ചു. അതോടെ ഗാസ്പ്രോമിന്‍റെ നഷ്ടവും തുടങ്ങി. കയറ്റുമതി 55.6 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം 28.3 ബില്യൻ ക്യൂബിക് മീറ്ററായി കുത്തനെ ഇടിഞ്ഞു. 2021 -ലെ ഇയു (European Union) എണ്ണ ഇറക്കുമതിയുടെ 40 ശതമാനമായിരുന്നു റഷ്യൻ എണ്ണ. അത് 2023 ൽ വെറും 10 ശതമാനമായി ഇടിഞ്ഞു.

ഓസ്ട്രിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങൾ അപ്പോഴും ഇറക്കുമതി തുടർന്നിരുന്നു. പക്ഷേ, ഇപ്പോൾ ഓസ്ട്രിയ പുതുവഴികൾ കണ്ടെത്തിക്കഴിഞ്ഞു. സ്ലൊവാക്യ പക്ഷേ, ദേഷ്യത്തിലാണ്. സ്ലൊവാക്യയ്ക്കും കിട്ടിയിരുന്നു വാടക. അതു പോയി. ഇനി യുക്രൈയ്ന് വൈദ്യുതി നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ് പ്രധാനമന്ത്രി റോബർട്ട് ഫികോ. സ്ലൊവാക്യ അത് നടപ്പാക്കിയാൽ കീവിനെ പിന്തുണക്കുമെന്ന് പോളണ്ട് പ്രഖ്യാപിച്ചു. ക്രൊയേഷ്യയിലെ ടെർമിനലിൽ നിന്ന് ജർമ്മനി, പോളണ്ട് വഴിയാകും അത്. റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി യൂറോപ്പ് ആശ്രയിക്കുന്നത് ഖത്തർ, അമേരിക്ക, നോർവേ എന്നീ രാജ്യങ്ങളെയാണ്. ലാഭം ഇപ്പോൾ അവർക്കാണെന്ന് ചുരുക്കം. അത് യുദ്ധത്തിന്‍റെ മറ്റൊരു വശം.