ഫോട്ടോകള്‍ എടുക്കാത്ത കാലം, ഓരോ ഓര്‍മ്മയും ഉള്ളിലിപ്പോഴും നിറഞ്ഞിരിക്കുന്നു!

Published : Apr 09, 2025, 01:31 PM IST
ഫോട്ടോകള്‍ എടുക്കാത്ത കാലം, ഓരോ ഓര്‍മ്മയും ഉള്ളിലിപ്പോഴും നിറഞ്ഞിരിക്കുന്നു!

Synopsis

വീട്ടില്‍ എത്തിയാല്‍ ഇവിടത്തെ കൂട്ടുകാര്‍ കാത്തിരിപ്പിലായിരിക്കും. അവധിക്കാല ആഘോഷങ്ങള്‍ക്ക് ആരും തടയിട്ടിരുന്നില്ല. ഇന്നത്തെ കുട്ടികളെ പോലെ വെക്കേഷന്‍ ക്ലാസിനു ചേരാന്‍ ആരും നിര്‍ബന്ധിച്ചില്ല.

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

കുഞ്ഞുന്നാളിലെ അവധിക്കാലം ഓര്‍ക്കുമ്പോള്‍ ഇന്നും സന്തോഷമാണ്. അവധിക്കാലമായാല്‍ പിന്നെ എല്ലാ കസിന്‍സും ഒന്നിച്ചാണ്. മാവില്‍ കല്ലെറിയലും ക്രിക്കറ്റ് കളിയും ഗോലികളിയുമൊക്കെ ആയി ഓരോ ദിവസവും തിമിര്‍പ്പ്. ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം. 

പിന്നെ കുറച്ചു ദിവസം അച്ഛന്റെ കുടുംബവീട്ടിലായി ആഘോഷം. അവിടെയും ഗതി ഇതു തന്നെ. എല്ലാം കഴിഞ്ഞ് സ്‌കൂള്‍ തുറക്കാറാവുമ്പോള്‍ വല്ലാത്തൊരു സങ്കടമായിരിക്കും.           

അവധിക്കാലം ഞങ്ങള്‍ മിക്കപ്പോഴും അമ്മാവന്റെ വീട്ടില്‍ ആയിരിക്കും. കാരണം, ഞങ്ങളുടെ വീട്ടില്‍ നിന്നും അല്പം മാറി മണ്‍പാതയ്ക്കരികിലാണ് അവിടം. പരിസരത്തുള്ള ഞങ്ങളുടെ സമപ്രായക്കാരായ ഏല്ലാ കുട്ടികളും ഈ പാതയിലുള്ള അത്തത്തിട്ടയുടെ അരികില്‍ ഒത്തു ചേരും. ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. അന്താക്ഷരി കളിക്കും, തൊട്ടുകളിക്കും. കുട്ടീം കോലും, ഒളിച്ചുകളി, സെവന്റീസ് കളി അങ്ങനെ ഒത്തിരി കളികള്‍. 

ആഹാരം കഴിക്കാനും ഉറങ്ങാനും മാത്രമാകും വീട്ടില്‍ കയറുക. ചില ദിവസങ്ങളില്‍ വീട്ടിലായിരിക്കും ഈ ദിവസങ്ങളില്‍. ചിത്രങ്ങള്‍ വരച്ചും കളര്‍ ചെയ്തും അങ്ങനെ ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും ചെയ്ത് സന്തോഷത്തോടെ ദിവസം ചെലവഴിക്കും. പിന്നെ കുറച്ചു നാള്‍ അച്ഛന്റെ വീട്ടില്‍ പോകും. അവിടെ പോയാല്‍ കസിന്‍സിനോട് വിശേഷങ്ങള്‍ പറയുകയാവും പ്രധാനപരിപാടി. പിന്നെ ഊഞ്ഞാലാട്ടം, സിനിമയ്ക്ക് പോവല്‍ തുടങ്ങിയ കലാപരിപാടികള്‍. അവിടന്ന് തിരിച്ചുപൊരുമ്പോള്‍ വല്ലാതെ വിഷമിക്കും. ഇനിയും ഒരു കൊല്ലം കഴിഞ്ഞാലേ എല്ലാവരെയും കാണാന്‍ പറ്റൂ എന്ന തോന്നല്‍ സങ്കടത്തില്‍ കലാശിക്കും. 

വീട്ടില്‍ എത്തിയാല്‍ ഇവിടത്തെ കൂട്ടുകാര്‍ കാത്തിരിപ്പിലായിരിക്കും. അവധിക്കാല ആഘോഷങ്ങള്‍ക്ക് ആരും തടയിട്ടിരുന്നില്ല. ഇന്നത്തെ കുട്ടികളെ പോലെ വെക്കേഷന്‍ ക്ലാസിനു ചേരാന്‍ ആരും നിര്‍ബന്ധിച്ചില്ല. താത്പര്യമുണ്ടെങ്കില്‍ മാത്രം പോയാല്‍ മതി. അവധിക്കാലം ഒരുപാട് ആസ്വദിച്ചു. വീണ്ടും വീണ്ടും തിരിച്ചുകിട്ടാനാഗ്രഹിക്കുന്നു. ഫോട്ടോകള്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ അതൊക്കെ ഓര്‍മ്മകളായി ഉള്ളിലിങ്ങനെ നിറഞ്ഞുനില്‍ക്കുന്നു.

അവധിക്കാല ഓര്‍മ്മകള്‍ വായിക്കാം

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്