എം.എ ബേബി അവതാരകനാവുന്നു

Published : Apr 01, 2017, 08:15 AM ISTUpdated : Oct 04, 2018, 11:48 PM IST
എം.എ ബേബി അവതാരകനാവുന്നു

Synopsis

കേരളത്തിന്റെ കാണാപ്പുറങ്ങള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന പരമ്പരയാണ് എന്റെ കേരളം. മലയാളി കടന്നു വന്ന വഴികള്‍. മലയാളിയെ കാത്തിരിക്കുന്ന വഴികള്‍. മേല്‍ഗതിയും അധോഗതിയും ഊടും പാവുമിട്ട ആറു പതിറ്റാണ്ടിന്റെ സഞ്ചാരം. കേരളത്തിന്റെ അറുപത് വര്‍ഷങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തുന്ന എപ്പിസോഡുകളില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ, ഈ ദേശത്തിന്റെ ജീവിതം കടന്നുവരുന്നു.  

'അവതാരകനായി തന്നെ കാണുന്നത് പലര്‍ക്കും കൗതുകമുണ്ടാക്കിയേക്കാമെന്ന് എം.എ ബേബി പറയുന്നു. വിവാദങ്ങളുണ്ടാവാം. വ്യത്യസ്ത അഭി്രപായങ്ങളുണ്ടാവാം. അതൊക്കെ ആരോഗ്യകരമായാല്‍ സമൂഹത്തിന്റെ പുരോഗതിക്ക് വഴിവെക്കുകയേ ഉള്ളൂ. ഈ ബോധ്യത്തിലാണ് ഒരല്‍പ്പം വിവാദമുണ്ടായേക്കാവുന്ന ഈ സംരംഭത്തില്‍ താന്‍ സഹകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

'വളരെ പരസ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളുള്ള ഒരാള്‍ ഈ പരിപാടിയില്‍ വരുമ്പോള്‍ എന്റെ രാഷ്ട്രീയ നിലപാടുകളുടെ അതിപ്രസരമോ കടന്നുവരവോ ഉണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നവരും മോഹിക്കുന്നവരും ഉണ്ടാവാം. ഈ രണ്ടു വിഭാഗക്കാരെയും നിരാശപ്പെടുത്തേണ്ടി വരും എന്നാണ് പറയാനുള്ളത്'-അവതാരകനാവുന്നതിനെ കുറിച്ച് എം.എ ബേബിയുടെ വാക്കുകള്‍.  

ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് 'എന്റെ കേരളം' ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് എന്റെ കേരളം പ്രേക്ഷകരിലെത്തുക. എം.ജി അനീഷാണ് പരിപാടിയുടെ പ്രൊഡ്യൂസര്‍. 

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം