
ന്യൂയോര്‍ക്ക്: സാഹസികതയിൽ പുതിയ ചരിത്രമെഴുതി ഒരു അമേരിക്കക്കാരൻ. പാരച്യൂട്ടില്ലാതെ 25,000 അടി ഉയരത്തിൽ നിന്ന് ചാടിയാണ് ലൂക്ക് ഐക്കിൻസ് എന്ന 42 കാരൻ റെക്കോർഡ് കുറിച്ചത്.
2 മിനിട്ട് നീണ്ടുനിൽക്കുന്ന സ്വപ്ന സമാനമായ ഒരു ആകാശപ്പറക്കൽ. പാരച്യൂട്ടില്ല, രക്ഷാകവചങ്ങളില്ല... ഒരു പറവയെപ്പോലെ സ്വതന്ത്രമായി ലൂക്ക് ഐക്കിൻസ് പറന്നിറങ്ങി. 25,000 അടി താഴെയുളള തെക്കൻ കാലിഫോർണിയയിലെ സിമി താഴ്വരയിലേക്ക്.
ഫോക്സ് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്ത ഈ പറക്കലിന് നേരിട്ടും അല്ലാതെയും സാക്ഷിയായത്
ലക്ഷക്കണക്കിന് പേര്‍. സുരക്ഷിതമായി ചാട്ടം പൂർത്തിയാക്കിയ ഐക്കിൻസിന് ഈ അനുഭവത്തെ കുറിച്ച് വിവരിക്കാൻ വാക്കുകളില്ലായിരുന്നു, 26 വർഷമായി സാഹസപ്പറക്കൽ രംഗത്തുളള ലൂക്ക് ഇതോടെ കരിയറിൽ 18,000 ചാട്ടങ്ങൾ പൂർത്തിയാക്കി.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.