
എയര്‍ ഇന്ത്യയിലെ ഹോസ്റ്റസായിരുന്നു പൂജ ചിഞ്ചങ്കര്‍. കഴിഞ്ഞ ദിവസമാണ് പൂജ തന്‍റെ 38 വര്‍ഷത്തെ ഒദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിരമിക്കുന്ന ദിവസം മകള്‍ പൈലറ്റായിരിക്കുന്ന വിമാനത്തില്‍ ജോലി ചെയ്യണമെന്ന്. അവരുടെ ആഗ്രഹം പൂവണിഞ്ഞു. മകള്‍ അശ്രിതയായിരുന്നു അന്ന് എയര്‍ ഇന്ത്യയില്‍ പൈലറ്റ്. മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്കായിരുന്നു അമ്മയും മകളും പറന്നത്. അങ്ങനെ അവരുടെ റിട്ടയര്‍മെന്‍റ് ഫ്ലയിങ്ങ് മറക്കാനാവാത്തതായി.
അശ്രിത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈയൊരു യാത്രയില്‍ പൈലറ്റായത് സന്തോഷവും അഭിമാനവുമാണെന്ന് അവള്‍ ട്വിറ്ററില്‍ കുറിച്ചു. അതെന്‍റെ അമ്മയുടെ സ്വപ്നമായിരുന്നു. അവര്‍ അവസാനത്തെ ദിവസം എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്ന ഫ്ളൈറ്റിന്‍റെ പൈലറ്റ് ഞാനായിരിക്കണമെന്നത്. 38 വര്‍ഷത്തെ സന്തോഷകരമായ സേവനത്തിന് ശേഷം അവര്‍ വിരമിക്കുമ്പോള്‍ അവരുടെയൊപ്പം അങ്ങനെ ഉണ്ടാവുകയെന്നതും സന്തോഷമാണെന്ന് അവള്‍ കുറിച്ചു. അമ്മ മറ്റ് ഫ്ലൈറ്റ് ജീവനക്കാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിരവധി പേര്‍ സന്തോഷമറിയിച്ചുകൊണ്ട് ട്വീറ്റിന് കമന്‍റ് ചെയ്തിട്ടുണ്ട്.