കേള്‍വിശക്തിയില്ലാത്തവര്‍ക്കൊന്നും ജോലിയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടവര്‍, ഇന്ന് അവളെ കാണണം

By Web TeamFirst Published Feb 18, 2019, 6:19 PM IST
Highlights

ആദ്യമാദ്യം വളരെ മെല്ലെയാണ് പഠനം മുന്നോട്ട് പോയത്. എന്നാല്‍, പയ്യെപയ്യെ വലിയ പല കമ്പനികളും കാറ്റിയുമായി കരാറുറപ്പിച്ചു. അതിലൂന്നിയ ഒരു പുസ്തകവും ഇറക്കി. അതവര്‍ക്ക് കൂടുതല്‍ പ്രശസ്തി നല്‍കി. ഇന്ന്, ആറ് കമ്പനികളുമായി ധാരണയുണ്ടാക്കിയിരിക്കുന്നു കാറ്റി. 

കേള്‍വിശേഷിയില്ലാത്ത കാറ്റി റെഡ്സ്റ്റര്‍  എന്ന യുവതി യോക് ഷെയറില്‍ നിന്നുള്ളതാണ്. അടുത്തു തന്നെ താനൊരു മില്ല്യണയറാകുമെന്നാണ് അവര്‍ പറയുന്നത്. അതെങ്ങനെയെന്നല്ലേ? സ്വന്തം വീട്ടില്‍ തന്നെ ഇരുന്ന് സൈന്‍ ലാംഗ്വേജ് പഠിപ്പിക്കുകയാണവര്‍. മൂന്നാമത്തെ വയസ്സില്‍ മെനിഞ്ചൈറ്റിസ് ബാധിച്ചപ്പോഴാണ് കാറ്റിയുടെ കേള്‍വിശക്തി നഷ്ടമാകുന്നത്. അതിനാല്‍ തന്നെ മുതിര്‍ന്നപ്പോള്‍ ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ചെല്ലുന്നിടത്തു നിന്നെല്ലാം ജോലി ഇല്ലായെന്നായിരുന്നു മറുപടി. 

പക്ഷെ, 2017- ല്‍ കാറ്റിയൊരു ബിസിനസ് തുടങ്ങി. ഇന്നവര്‍ എട്ട് കമ്പനികളുമായി കരാറിലൊപ്പിട്ടിരിക്കുന്നു. ജനനം തൊട്ട് തന്നെ കാറ്റിക്ക് കാഴ്ചക്കുറവുമുണ്ടായിരുന്നു. ജോലിയൊന്നും കിട്ടാതായപ്പോള്‍ ജോബ് സെന്‍ററിനെ സമീപിച്ചു. അവര്‍ പറഞ്ഞത് കാറ്റിക്ക് ജോലിയൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു. നാലാമത്തെ വയസ്സ് തൊട്ട് അവള്‍ സൈന്‍ ലാംഗ്വേജ് പഠിച്ചിരുന്നു. അങ്ങനെയൊണ് ഇന്‍റര്‍നെറ്റ് വഴി കാറ്റി സൈന്‍ ലാംഗ്വേജ് പഠിപ്പിക്കാന്‍ തുടങ്ങുന്നത്. 

ആദ്യമാദ്യം വളരെ മെല്ലെയാണ് പഠനം മുന്നോട്ട് പോയത്. എന്നാല്‍, പയ്യെപയ്യെ വലിയ പല കമ്പനികളും കാറ്റിയുമായി കരാറുറപ്പിച്ചു. അതിലൂന്നിയ ഒരു പുസ്തകവും ഇറക്കി. അതവര്‍ക്ക് കൂടുതല്‍ പ്രശസ്തി നല്‍കി. ഇന്ന്, ആറ് കമ്പനികളുമായി ധാരണയുണ്ടാക്കിയിരിക്കുന്നു കാറ്റി. 

ഈ ബിസിനസ് തുടങ്ങുമ്പോളൊരിക്കലും താനൊരു മില്ല്യണയറാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാറ്റി പറയുന്നു. ഇത് എന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. എനിക്ക്  മറ്റൊരിക്കലുമില്ലാത്തവണ്ണം എന്നില്‍ തന്നെ വിശ്വാസവുമുണ്ടായിരിക്കുന്നു എന്നും കാറ്റി പറയുന്നുണ്ട്. 

ഒരു വലിയ വീടെടുക്കണമെന്നും അത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തുറന്ന് നല്‍കണമെന്നും കാറ്റി ആഗ്രഹിക്കുന്നുണ്ട്. ''പല വാതിലുകളും എന്‍റെ മുന്നിലടയ്ക്കപ്പെട്ടിട്ടുണ്ട്. കേള്‍വിശേഷിയില്ലാത്തതിനാല്‍ തന്നെ എനിക്കൊന്നും ചെയ്യാനാകില്ലെന്ന് എല്ലാവരും പറഞ്ഞു. ഞാന്‍ തന്നെയേ എന്നെ പ്രോത്സാഹിപ്പിക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന് ഞാനവര്‍ക്ക് കാണിച്ചു കൊടുക്കുന്നു കേള്‍വി ശേഷിയില്ലാത്തതുകൊണ്ട് മാത്രം എനിക്കൊന്നും സാധിക്കാതിരിക്കില്ല എന്ന്. എനിക്ക് തലച്ചോറുണ്ട്. എനിക്ക്, ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. ഒരുപക്ഷെ, തനിക്ക് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടേക്കാം എങ്കിലും അതൊന്നും തന്നെ പിന്നോട്ടാക്കില്ല'' എന്നും കാറ്റി പറയുന്നു. 
 

click me!