
കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഒരു പാലം അപ്രത്യക്ഷമായി. ചൈനയിലെ നന്‍ഹു പാലമാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായത്. പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി പഴയ പാലം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വെറും 3.5 സെക്കന്‍ഡുകള്‍ കൊണ്ടാണ് പാലം തകര്‍ത്തത്.
പാലം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. പുതിയ പാലം പണിയുന്നതിന് വേണ്ടിയാണ് പഴയ പാലം തകര്‍ത്തതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 3-5 ദിവസം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1978ല്‍ നിര്‍മ്മിച്ച പാലമാണ് തകര്‍ത്തത്. ഇതിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പാലം തകര്‍ത്ത് പുതിയത് നിര്‍മ്മിക്കാന്‍ ചൈനീസ് അധികൃതര്‍ തീരുമാനിച്ചത്. ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ഈ പാലം. 150 മീറ്റര്‍ നീളത്തിലായിരിക്കും പുതിയ പാലം വരുന്നത്. ഇരു ഭാഗത്തുമായി 16 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനും 5 മീറ്റര്‍ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുമായി മാറ്റിവയ്ക്കും.
പണി പൂര്‍ത്തിയാക്കി ഈ വര്‍ഷം സെപ്റ്റംബറില്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. നൂറ് വര്‍ഷം ആയുസ് കണക്കാക്കിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം