ബോനവിസ്ട: കാഴ്ചകളുടെ ഖനി!

By ഡോ. സലീമ അബ്ദുല്‍ ഹമീദ്First Published Sep 4, 2017, 2:23 PM IST
Highlights

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

കാനഡയിലെ എന്റെ ആദ്യ നിയമനം ബോനവിസ്ടയിലായിരുന്നു. ആ പേര് ആദ്യമായി കേട്ടപ്പോള്‍ ഇതെവിടെ എന്നറിയില്ലായിരുന്നു. അതിനാല്‍, പുറപ്പെടും മുമ്പ് ഇന്റര്‍നെറ്റില്‍ കുറച്ചു ഗവേഷണം നടത്തി. ബോനവിസ്ട എന്നാല്‍ സ്പാനിഷില്‍ 'സുന്ദരമായ കാഴ്ച' എന്ന് അര്‍ത്ഥം. ഇതു കാനഡയുടെ കിഴക്കേ അറ്റത്തുള്ള ന്യൂ ഫൗണ്ട് ലാന്‍ന്റ് പ്രവിശ്യയുടെ കിഴക്ക് ഭാഗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തോടു തൊട്ടു കിടക്കുന്ന ഒരു ചെറിയ പട്ടണം. 

ഒരു ജനുവരി ഏഴിനായിരുന്നു അവിടെ എത്തിയത്. മഞ്ഞുകാലത്തിന്റെ ഉച്ചസ്ഥായിയില്‍, ഉണങ്ങിയ മരക്കൊമ്പുകളും കൂന കൂടിക്കിടക്കുന്ന മഞ്ഞിന്‍കൂമ്പാരങ്ങളും  ഒക്കെക്കലര്‍ന്ന പുറം കാഴ്ചകള്‍ ഒരു ബ്ലാക്ക് ആന്‍ഡ്‌വൈറ്റ് ഫോട്ടോയെ ഓര്‍മിപ്പിച്ചു. മൈനസ് പതിനഞ്ച് ഡിഗ്രി സെന്റിഗ്രേഡില്‍ തണുത്തു വിറച്ചു നില്‍ക്കുകയാണ് ഭൂമി. ചെറുതായി മഞ്ഞുപൊഴിയുന്നുമുണ്ട. വെള്ള പട്ടു പോലുള്ള മഞ്ഞുപാളികള്‍ മദ്ധ്യാഹ്ന സൂര്യന്റെ കിരണങ്ങള്‍ ഏറ്റു വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. തലസ്ഥാന നഗരമായ സെന്റ്‌ജോണ്‍സ് ആണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. അവിടെ നിന്ന് റോഡു മാര്‍ഗം ആണ് ബോനവിസ്ടയിലേക്കുള്ള യാത്ര.

അവിടവിടെ ചെറിയ ഗ്രാമങ്ങള്‍ കാണാമെങ്കിലും കൂടുതല്‍ ഭാഗങ്ങളും ചെടികളും മരങ്ങളുംനിറഞ്ഞ ആള്‍താമസമില്ലാത്ത ഭാഗങ്ങളാണ്. കാനഡക്കാരുടെ ദേശീയ പാനീയമായ 'ടിമി'യും (Tim Hortons പാനീയങ്ങള്‍ ഒരിക്കലെങ്കിലും കുടിക്കാത്ത ആരും കാനഡയില്‍ ഉണ്ടാവില്ല, സത്യം!) സാന്‍ഡ്് വിച്ചും കഴിച്ചു ഞങ്ങള്‍ ബോനവിസ്ടയില്‍ എത്തുമ്പോഴേക്കും ഉച്ച തിരിഞ്ഞിരുന്നു. ശീതകാലത്ത് ഇവിടെ മൂന്നര നാല് മണിയോടെ സൂര്യന്‍ അസ്തമിക്കും. ശീതകാലത്ത് തടാകങ്ങളും സമുദ്രതീരങ്ങളും മഞ്ഞു മൂടിക്കിടക്കും.

അവിടെ ഞങ്ങളുടെ താമസത്തിനും മറ്റും ചുമതലക്കാരിയായ ട്രുടി കാത്തിരിക്കുന്നുണ്ടായിരുന്നു. വീട്ടു സാമാനങ്ങള്‍ ഉള്‍പ്പടെ എല്ലാം റെഡി! പിറ്റേന്ന് തന്നെ ജോലിയില്‍കയറി. ബോനവിസ്ടയിലെ  ചെറിയ ഒരു ആശുപത്രിയിലായിരുന്നു ജോലി.

കാബട്ട് യാത്ര പുറപ്പെട്ട ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍നിന്നും കടല്‍മാര്‍ഗം ആ കപ്പല്‍ വന്നു. ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം ആണ് ഇന്ന് ആ കപ്പല്‍.

 

കാനഡയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള അഞ്ചു ലക്ഷംമാത്രം ജനസംഖ്യയുള്ള ഒരു ദ്വീപാണ് ന്യൂ ഫൗണ്ട് ലാന്‍ഡ്. ജോണ്‍ കാബട്ട് എന്ന ഇറ്റലിക്കാരന്‍ആണ് 1497 ല്‍ ന്യൂ ഫൌണ്ട് ലാന്‍ഡ് കണ്ടു പിടിച്ചത്. കാബട്ട് ആദ്യം വന്നിറങ്ങിയത്  ബോനവിസ്ടയില്‍ ആണെന്ന് ചരിത്രം. അദ്ദേഹം വന്നത് 'മാത്യു ('മതിയ' എന്ന് പേരുള്ള ഭാര്യയെ ഓര്‍ത്തു കൊണ്ടു ആണ് ഈ പേര്) എന്ന് പേരുള്ള ഒരു കപ്പലില്‍ ആണ്. 1997 ല്‍ ഈ കണ്ടുപിടിത്തത്തിന്റെ അഞ്ഞൂറാം വാര്‍ഷികം കൊണ്ടാടിയപ്പോള്‍ കൃത്യമായും പഴയ കപ്പലിന്റെ മാതൃകയില്‍തന്നെയുള്ള ഒരു കപ്പല്‍ ഉണ്ടാക്കി. കാബട്ട് യാത്ര പുറപ്പെട്ട ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍നിന്നും കടല്‍മാര്‍ഗം ആ കപ്പല്‍ വന്നു. ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം ആണ് ഇന്ന് ആ കപ്പല്‍.
 
വടക്കെ അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് ആണോ വൈകിങ്‌സ് ആണോ, അതല്ല കാബട്ട് ആണോ എന്നതിനെപ്പറ്റി പല അഭിപ്രായങ്ങള്‍ ഉണ്ട്. കാബട്ട് ആദ്യമായി വന്നിറങ്ങിയത് ബോനവിസ്ടയില്‍ ആയിരുന്നു. അക്കാലത്തെ ഇവിടുത്തെ മത്സ്യ സമ്പത്ത് കണ്ടിട്ട് അദ്ദേഹം അത്ഭുതപ്പെട്ടു പോയി എന്ന് കഥ. ഇംഗ്ലണ്ടിലേക്ക് വന്ന ശേഷം, അദ്ദേഹം കുറഞ്ഞത് മൂന്നു നൂറ്റാണ്ടെങ്കിലും നിലനില്‍ക്കാന്‍ സാധ്യതയുള്ള, വറ്റാത്ത 'മത്സ്യഖനി'യെപ്പറ്റി ഇംഗ്ലീഷ് രാജാവായ ഹെന്‍ട്രി ഏഴാമനെ അറിയിച്ചു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ട കാബട്ടിനെപ്പറ്റി പിന്നെ ആര്‍ക്കും ഒരറിവുമില്ല. കപ്പല്‍ച്ചേതത്തില്‍ അദ്ദേഹം മരിച്ചതായി  കരുതപ്പെടുന്നു. അതിന് ശേഷം പല യൂറോപ്യന്‍രാജ്യങ്ങളും ഇവിടെ വന്നു മീന്‍പിടിച്ചു പോയിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ആയിരുന്നു കൂടുതല്‍കാലം ഭരണം കൈയ്യാളിയത്.
 
ഇവിടുത്തെ മുനമ്പിലുള്ള ലൈറ്റ് ഹൗസ് ആണ് മുകളിലെ ചിത്രത്തില്‍. അതിനോട് തൊട്ടു തന്നെ അക്കാലത്തെ സൂക്ഷിപ്പുകാരുടെ കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടും ഉണ്ട്. ഒരേ കുടുംബത്തിലെ തന്നെ പുരുഷന്മാര്‍ പാരമ്പര്യമായി ഈ ജോലി ചെയ്തു പോന്നു. കപ്പല്‍യാത്രകളുടെ  പ്രാധാന്യം കുറഞ്ഞു വന്നതോടു കൂടി ഇത്തരം വിളക്കുമാടങ്ങളോട് ബന്ധപ്പെട്ട ജോലികളൊക്കെ അവസാനിച്ചു. പലരും ജോലിയന്വേഷിച്ച്  ഈ നാട് വിട്ടു പോയി. അടുത്തകാലത്ത് ഇത്തരം ഒരു കുടുംബത്തില്‍പ്പെട്ട ഒരു ഫാക്ടറി  തൊഴിലാളിയെ പരിചയപ്പെട്ടു. വിളക്കുമാടം സൂക്ഷിപ്പുകാരായിരുന്ന കുടുംബങ്ങളുടെ ഫാമിലി ട്രീയും പുരാവസ്തുക്കളും  അടുത്ത് തന്നെയുള്ള ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍നിന്ന് ഒരു രണ്ടു കിലോമീറ്റര്‍ദൂരമേയുള്ള ലൈറ്റ് ഹൗസിലേക്ക്. നല്ല സൂര്യ  പ്രകാശമുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഉച്ച ഭക്ഷണപ്പൊതിയുമായിആ മുനമ്പിലേക്ക് പോകും.
 
വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍ ഉത്തരധൂവത്തില്‍ നിന്നൊഴുകി വരുന്ന മഞ്ഞുമലകള്‍ (ഐസ് ബര്‍ഗ്‌സ്) ഉത്തര അത്‌ലന്റിക് സമുദ്രത്തിലേക്ക് കൂട്ടം കൂട്ടമായി എത്തും. കരയില്‍നിന്ന് കൊണ്ട് തന്നെ കിലോമീറ്ററുകള്‍ ദൂരെയുള്ള ഇവയെ കാണാന്‍ പറ്റും. ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മെയ് ജൂണ്‍ മാസങ്ങള്‍ ഇവിടം സന്ദര്‍ശകരെക്കൊണ്ട് നിറയും.

കടല്‍ക്കരയിലെത്തി മുട്ടയിട്ട ശേഷം മരിക്കുന്ന ചെറിയ കേപ്ലിന്‍ മത്സ്യങ്ങള്‍ അവയെ തിന്നാനായി പിന്തുടര്‍ന്നെത്തുന്ന തിമിംഗലങ്ങളും അപൂര്‍വങ്ങളായ കാഴ്ചകളാണ്. ഏകദേശം നമ്മുടെ മത്തി പോലൊരു മീനാണ് കേപ്ലിന്‍. പതിനായിരക്കണക്കിനു കേപ്ലിനുകള്‍ ഒന്നിച്ചു ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവിടങ്ങളിലെ കടല്‍ത്തീരത്ത്അടിഞ്ഞു കൂടും. ആ സമയം ഈ കാഴ്ച കാണാനും മീന്‍വാരിക്കൊണ്ട് പോകാനുമായി  ധാരാളം  ആളുകള്‍ കടല്‍തീരങ്ങളിലേക്ക് വരും. നമ്മുടെ ചാകര പോലെ, ഒരു ഉത്സവപ്രതീതി ആണ് അപ്പോള്‍. ഫ്രഷ് ആയി പൊരിച്ചാല്‍ നല്ല രുചിയാണ് ഈ മീനിന്. ആ സമയം ഇവിടുത്തെ ഹോട്ടലുകളിലും ഈ വിഭവം കിട്ടും. കേപ്ലിനുകളെ പിന്തുടര്‍ന്ന് ധാരാളം തിമിംഗലങ്ങളും ഇവിടെ പ്രത്യക്ഷപ്പെടും. തിമിംഗലങ്ങളുടെ ഒരു ഇഷ്ട ഭക്ഷണമാണ് കേപ്ലിന്‍. ഈ സമയത്ത് കടല്‍ത്തീരത്ത് നിന്നാല്‍ പലപ്പോഴും ദൂരെ തിമിംഗലങ്ങളെയും അവ പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ സ്‌പ്രേയും കാണാന്‍പറ്റും. 

ജയിലുകള്‍ ഇല്ലാതിരുന്ന പണ്ട് കാലത്ത്  കുറ്റവാളികളെയും കള്ളന്മാരെയും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്


ഈ മുനമ്പിനടുത്തു ഡാന്‍ജ്യന്‍ (dungeon)എന്ന് പേരുള്ള ഒരു വലിയ കുഴി ഉണ്ട്. ജയിലുകള്‍ ഇല്ലാതിരുന്ന പണ്ട് കാലത്ത്  കുറ്റവാളികളെയും കള്ളന്മാരെയും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇതിനകത്ത് മിക്കവാറും ഉപ്പുവെള്ളം നിറഞ്ഞു കിടക്കും. അന്തേവാസികള്‍ക്ക് ഇടക്ക് എന്തെങ്കിലും ഭക്ഷണം എറിഞ്ഞു കൊടുക്കും.  ആയുസ്സിനു നീളം ഉള്ളവര്‍ മാത്രമെ ഇവിടെനിന്നും ജീവനോടെ പുറത്തു വരാറുള്ളു.

ആദ്യമായി ഇവിടെ എത്തുമ്പോള്‍ ചെറിയ ഭയമുണ്ടായിരുന്നു. പതുക്കെ അതെല്ലാം മാറി. കാരണം ഈ നാട്ടുകാരുടെ നല്ല പെരുമാറ്റം തന്നെ. വളരെ സൗഹൃദ സ്വഭാവവും സഹായ മനസ്ഥിതിയും ഉള്ളവരാണ് ഈ നാട്ടുകാര്‍. 'ഇംഗ്ലീഷ് ഐവി' എന്ന ഒരു ചെടിയുമായി ഞങ്ങളെ പരിചയപ്പെടാന്‍വന്ന അയല്‍ക്കാരിയെ ഇന്നും ഓര്‍ക്കുന്നു. ഈ ചെടി പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്ന ഇനത്തില്‍പ്പെട്ടതാണ്. അതിനാല്‍ ദീര്‍ഘകാല സൗഹൃദം  ആശംസിച്ച് ഇത് സമ്മാനമായി നല്‍കുന്ന പതിവ്  ഇവിടങ്ങളിലുണ്ട്. 

ഒരിക്കല്‍ ഞങ്ങളുടെ കാര്‍ മഞ്ഞില്‍പൂണ്ടു. മുന്നോട്ടെടുക്കാന്‍ പറ്റാത്ത അവസ്ഥ. അത് വഴി വന്ന വണ്ടികള്‍ ഒന്നൊഴിയാതെ അവിടെ നിര്‍ത്തി.അവരെല്ലാം ചേര്‍ന്ന് വണ്ടി പുറത്തെടുത്തു തന്നു. ഞങ്ങള്‍ക്ക് വെറും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നതെയുള്ളു. ആദ്യ കാലങ്ങളില്‍ പുല്ലുവെട്ടലും സ്‌നോ കിളച്ചു കോരി മാറ്റലും ഒക്കെ അടുത്തുള്ളവര്‍ ആരെങ്കിലും ചെയ്തു തന്നിരുന്നു.

എന്റെ  കൂടെ ജോലി ചെയ്തിരുന്ന ഒരു ഇറാഖി ഡോക്ടര്‍ ഇവിടെനിന്നു നിന്ന് ഒന്‍േറരിയോയിലേക്ക് മാറി അവിടൊരു ക്ലിനിക് തുടങ്ങിയപ്പോള്‍ അതിനു പേരിട്ടത് ബോനവിസ്ട ക്ലിനിക് എായിരുന്നു. അതിവിടെ വലിയ വാര്‍ത്തയായിരുന്നു. ഇവിടുത്തുകാരുടെ സൗഹാര്‍ദത്തിന്റെ ഓര്‍മ്മയാണ് അതെന്നാണ് അന്നൊരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍തന്നെ മത്സ്യ സമ്പത്ത് മുഴുവന്‍ തീര്‍ന്നതോെടയാണ് ഈ നാട്ടുകാരുടെ ജീവിതം പരുങ്ങലിലായത്. അന്ന് ന്യൂ ഫൗണ്ട് ലാന്‍ഡ് എലിസബത്ത് രാജ്ഞിയുടെ കീഴില്‍ സ്വതന്ത്ര രാജ്യം ആയിരുന്നു. അഭിപ്രായ വോട്ടെടുപ്പ് നടത്തി പൊതുജനാഭിപ്രായം മാനിച്ചു കൊണ്ടു 1947 ല്‍  കാനഡയില്‍ ലയിക്കുകയായിരുന്നു.പെട്രോള്‍വില കൂടിയതോടെ അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പലരും albertaക്ക് പോയി. എണ്ണ വില കുറഞ്ഞതോടെ ഇപ്പോള്‍ സാമ്പത്തികസ്ഥിതി പിന്നെയും പഴയ അവസ്ഥയില്‍ ആയതായാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.

ജനുവരി മുതല്‍ ഏപ്രില്‍വരെ നല്ല തണുപ്പും മഞ്ഞും ആണെങ്കിലും മെയ് മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!
 

click me!