ഒളിക്കേണ്ട: നായകള്‍ക്ക് എല്ലാം അറിയാം

Web Desk |  
Published : Jun 22, 2018, 06:07 PM ISTUpdated : Jun 29, 2018, 04:03 PM IST
ഒളിക്കേണ്ട: നായകള്‍ക്ക് എല്ലാം അറിയാം

Synopsis

യജമാനനോ പരിചയമുള്ളവരോ മോശം ദിവസത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് മനസിലായാല്‍ നായയുടെ ഹൃദയമിടിപ്പ് കൂടും

ലണ്ടന്‍: നായകള്‍ക്കെങ്ങനെയാണ് മനുഷ്യരോട് ഇത്ര അടുപ്പത്തിലാവാന്‍ കഴിയുന്നതെന്ന് അദ്ഭുതപ്പെടാറില്ലേ. നായകള്‍ക്ക് മനുഷ്യരുടെ വികാരങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 

നായ അതിന്‍റെ തല ഇടത്തോട്ട് ചരിച്ചാല്‍ മനുഷ്യരുടെ ദേഷ്യവും ഭയവും അത് പിടിച്ചെടുത്തിട്ടുണ്ടെന്നാണര്‍ത്ഥം. ഒരാളുടെ മുഖത്തെ അദ്ഭുതം തിരിച്ചറിയാനായാല്‍ നായ തന്‍റെ തല വലത്തോട്ട് ചരിച്ചുവയ്ക്കുമത്രേ. യജമാനനോ പരിചയമുള്ളവരോ മോശം ദിവസത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് മനസിലായാല്‍ നായയുടെ ഹൃദയമിടിപ്പ് കൂടുമെന്നും ഗവേഷകസംഘത്തിലെ സെറനല്ലാ ഡി ഇന്‍ജിയോ പറയുന്നു. 

നായയുടെ തലച്ചോറിന്‍റെ വലതുവശം പോസിറ്റീവ് ആയ വികാരങ്ങളെയും ഇടതുവശം നെഗറ്റീവ് ആയ വികാരങ്ങളെയും പിടിച്ചെടുക്കുന്നു. തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളുപയോഗിച്ചാണ് നായകള്‍ മനുഷ്യരെ പഠിക്കുന്നത്.  'ലേണിങ് ആന്‍ഡ് ബിഹേവിയർ' എന്ന ജേണലാണ് പഠനത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്.  
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

'അനാവശ്യം ചോദിക്കരുത്'; സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തോട് ചൂടായി മന്ത്രി, വീഡിയോ
സ്കൂൾ ബസ് തടഞ്ഞ് നിർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കി വിട്ട് മദ്യപാനികൾ, വീഡിയോ വൈറൽ