ആസ്ബസ്‌റ്റോസിനെ സൂക്ഷിക്കുക!

Published : Jul 04, 2017, 01:08 PM ISTUpdated : Oct 04, 2018, 07:37 PM IST
ആസ്ബസ്‌റ്റോസിനെ സൂക്ഷിക്കുക!

Synopsis

ഇന്നത്തെ പത്രത്തില്‍ കണ്ട രണ്ടു രസകരമായ വാര്‍ത്തകള്‍.

ഒന്ന് ഒമാനില്‍ ആസ്ബസ്‌റ്റോസ് നിരോധിച്ചു. അടുത്തത് നമ്മുടെ നാട്ടില്‍ ഡിപിഐ ഓഫീസ് ഓട് മാറ്റി ആസ്ബസ്‌റ്റോസ് ഇടുന്നു. ആസ്ബസ്‌റ്റോസിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള ആലോചനകളിലേക്കാണ് ഈ വാര്‍ത്തകള്‍ കൊണ്ടുപോയത്. 

'ഓലപ്പുര പൊളിച്ചു, വീട് ആസ്ബസ്‌റ്റോസ്' ഇട്ടു. ഇനീപ്പം വര്‍ഷം തോറുമുള്ള മേല്‍ക്കൂര മാറ്റം വേണ്ട'

.എഴുപതുകളിലും, എണ്‍പതുകളിലും പലരും ഈ സംഭാഷണം കേട്ടിട്ടുണ്ടാവുമല്ലോ?

എന്നാല്‍ ഈ 'ആസ്ബസ്‌റ്റോസ്' 52 രാജ്യങ്ങളില്‍ നിരോധിച്ചതാണെന്നറിയുമോ?

മാരകമായ പല അസുഖങ്ങള്‍ക്കും ഹേതുവാണ് ഇവയെന്ന് മുമ്പ് ശ്രദ്ധിച്ചിട്ടുണ്ടോ?

'ആസ്ബസ്‌റ്റോസിന്റെ' ദൂഷ്യ വശങ്ങളെക്കുറിച്ചു പറയുന്നതിനു മുന്‍പേ ആദ്യം അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നോക്കാം.

എന്താണ് ആസ്ബസ്‌റ്റോസ്?

സിലിക്കണും, ഓക്‌സിജനും ചെറിയ തോതില്‍ മറ്റു മൂലകങ്ങളും അടങ്ങിയതാണ് ആസ്ബസ്‌റ്റോസ്'.

ഇത് രണ്ടു തരമുണ്ട്.

ഒന്ന് Chrysotile രണ്ട് Amphibole.

മേല്‍ക്കൂരയ്ക്ക് ഒക്കെ ഉപയോഗിക്കുന്ന ആസ്ബസ്‌റ്റോസ് Chrysotile ആണ്.

ഇതിന്റെ കെമിക്കല്‍ ഫോര്‍മുല Mg3(Si2O5)(OH)4 എന്നാണ്. വളരെ ഉറപ്പുള്ളതും, സാധാരണ ഗതിയില്‍ കെമിക്കലുകളുമായി രാസപ്രവര്‍ത്തനം നടത്താത്തതും ആണ്.

ഇത് പെട്ടെന്ന് തീ പിടിക്കില്ല, ഇലക്ട്രിസിറ്റി കടത്തി വിടില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്.

ഒരിക്കല്‍ ഇട്ടാല്‍ വര്‍ഷങ്ങളോളം ഒരു തരത്തിലുള്ള അറ്റകുറ്റ പണികളുടെയും ആവശ്യമില്ല.

അപ്പോള്‍ പിന്നെ എന്താണ് ആസ്ബസ്‌റ്റോസ് കൊണ്ട് പ്രശ്‌നം?

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ആസ്ബസ്‌റ്റോസിന്റെ ദൂഷ്യ വശങ്ങള്‍ കണ്ടെത്തിയിരുന്നു വങ്കിലും, ഇത് ക്യാന്‍സറിന് ഹേതുവാകും എന്ന് കണ്ടെത്തിയത് 1930 കളിലാണ്.

ആസ്ബസ്‌റ്റോസിനെ (Chrysotile) ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC), കാന്‍സറിനു കാരണമായ (carcinogen ) കെമിക്കലുകളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഏജന്‍സി ഫോര്‍ ടോക്‌സിക് സബ്‌സ്റ്റന്‍സസ് ആന്റ് ഡിസീസ് രജിസ്ട്രി (ATDSR), യുഎഡ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസസിന്റെ ['Asbestos Toxictiy' Case Studies in Environmental Medicine-(2007)] പഠനത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: 'Asbestos exposure is associated with parenchymal asbestosis, asbestosrelated pleural abnormalities, peritoneal mesothelioma, and lung cancer, and it may be associated with cancer at some etxrathoracic sites'

അതായത് ആസ്ബസ്‌റ്റോസുമായുള്ള സമ്പര്‍ക്കം ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ പല അസുഖങ്ങള്‍ക്കും (parenchymal asbestosis, peritoneal mesothelioma) ഹേതുവാകും എന്നാണ്.

അപ്പോള്‍ പേടിക്കാന്‍ പലതും ഉണ്ട് അല്ലെ?

അതെ. പ്രത്യേകിച്ചും ആസ്ബസ്‌റ്റോസ് ഇട്ട് വര്‍ഷങ്ങളായ വീടുകളില്‍ താമസിക്കുന്നവര്‍. കാരണം ഇത് കാലക്രമേണ ദ്രവിക്കാന്‍ തുടങ്ങുമ്പോള്‍ ഇതിന്റെ പൊടി അന്തരീക്ഷത്തില്‍ കലര്‍ന്ന് ശ്വാസകോശത്തില്‍ എത്താനുള്ള സാദ്ധ്യത വളരെ കൂടുതല്‍ ആണ്. കൂടാതെ ആസ്ബസ്‌റ്റോസ് ഇട്ട പഴയ വീടുകള്‍ പൊളിക്കുമ്പോള്‍, അങ്ങേയറ്റം ശ്രദ്ധിക്കണം.

വേണ്ട ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ ഒരിക്കലും ആസ്ബസ്‌റ്റോസ് പൊളിക്കുകയോ മുറിക്കുകയോ ചെയ്യരുത്. എന്തിന് തൊടുക പോലും ചെയ്യരുത്. അനുയോജ്യമായ Respiratory Protection മാസ്‌കുകളും, കയ്യുറകളും ഇല്ലാതെ ആസ്ബസ്‌റ്റോസ് മുറിക്കുകയോ, എടുക്കുകയോ ചെയ്യരുത്.

ആസ്ബസ്‌റ്റോസ് നിരോധിച്ച വസ്തുവാണോ?

യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിലും, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ അമ്പതോളം രാജ്യങ്ങളില്‍ ആസ്ബസ്‌റ്റോസിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്, അമേരിക്ക ഉള്‍പ്പെടെ മറ്റുപല രാജ്യങ്ങളിലും ആസ്ബസ്‌റ്റോസിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത് നിരോധിച്ചിട്ടില്ല.

(കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന (Ref 10) Times of India യിലെ Jul 24, 2016, World rings asbestos alarm, India ignorant about cancercausing agent, എന്ന ലേഖനം വായിക്കുക).

ആസ്ബസ്‌റ്റോസ് പൂര്‍ണ്ണമായും ഒഴിവാക്കണോ?

അതേയെന്നാണ് വിദഗ്ദ്ധ അഭിപ്രായം. പട്ടിക്കൂട്, പുകപ്പുര, പശുക്കൂട്, വിറകുപുര തുടങ്ങിയവയ്ക്കുപോലും ആസ്ബസ്‌റ്റോസ് ഉപയോഗിക്കാതിരിക്കുക.

കൂടുതല്‍ വായനയ്ക്ക്

1. Pathology of carcinoma of the lung associated with asbestos exposure, M. Kannerstein, J. Churg, 1972, Cancer, DOI 10.1002/1097-0142(197207)30:1<14::AID-CNCR2820300104>3.0.CO;2-9
2. Pulmonary Endpoints (Lung Carcinomas and Asbestosis) Following Inhalation Exposure to Asbestos, Brooke T. Mossman, Morton Lippmann, Thomas W. Hesterberg, Karl T. Kelsey, Aaron Barchowsky, James C. Bonner, Journal of Toxicology and Environmental Health, Part B, 2011, 14, 1-4, 76
3. Occupational asbestos exposure and bronchial location of lung cancer,, Christophe Paris, Jacques Benichou, Florence Saunier, Josette Metayer, Patrick Brochard, Luc Thiberville, Georges Nouvet, Smoking status, Lung Cancer, 2003, 40, 1, 17
4. The molecular epidemiology of asbestos and tobacco in lung cancer, DOI: 10.1038/sj.onc.1205804, Oncogene [2002, 21(48):7284-7288
5. The risk of lung cancer and mesothelioma after cessation of asbestos exposure: a prospective cohort study of shipyard workers, A Sanden, B Jarvholm, S Larsson, G Thiringer
European Respiratory Journal 1992 5: 281-285; DOI:
http://doi.org/10.2486/indhealth.37.271
6. The Hazards of Chrysotile Asbestos: A Critical Review
Philip J. LANDRIGAN1), William J. NICHOLSON1), Yasunosuke SUZUKI1), Joseph LADOU2), Industrial Health, Vol. 37 (1999) No. 3 P 271-280

7. Asbestos and mesothelioma: Worldwide trends
Laurie Kazan-Allen, http://dx.doi.org/10.1016/j.lungcan.2005.03.002
8. ASBESTOS IN DEVELOPING COUNTRIES: MAGNITUDE OF RISK AND ITS PRACTICAL IMPLICATIONS, TUSHAR K. JOSHI and ROHIT K. GUPTA, I N T E R N A T I O N A L C O N F E R E N C E — T H E P R E C A U T I O N A R Y P R I N C I P L E http://www.imp.lodz.pl/…/…/artykuly/pdf/full/Jos22-01-04.pdf
9. Asbestos and Cancer Risk. http://www.cancer.org/…/othercarcin…/intheworkplace/asbestos
10. World rings asbestos alarm, India ignorant about cancer-causing agent, Times of India, Jul 24, 2016, http://timesofindia.indiatimes.com/…/articlesh…/53359460.cms
11. Is asbestos or asbestosis the cause of the increased risk of lung cancer in asbestos workers? K Browne, Br J Ind Med. 1986 Mar; 43(3): 145–149.

...........................................................................

സുരേഷ് സി പിള്ള
കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്