
രണ്ടു വര്‍ഷമായി ജിംനാസ്റ്റിക് പരിശീലനം ലഭിക്കുന്ന ഈ ബാലന്‍ ഴെജിയാംഗ് പ്രവിശ്യയിലെ ഹാന്‍ഴോ നഗരത്തില്‍ നടന്ന സൗന്ദര്യ മല്‍സര പ്രദര്‍ശനത്തിലൂടയാണ് താരമായത്. ഇവിടെ നടന്ന സൗന്ദര്യ മല്‍സരത്തിലാണ് ഈ ബാലന്‍ ഉടുപ്പഴിച്ച് ക്യാമറകളെ നേരിട്ടത്. മനോഹരമായ ഈ ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ ബാലന്‍ ഇന്റര്‍നെറ്റിലെ താരമാവുകയായിരുന്നു. മസില്‍ ബോയി എന്ന തലക്കെട്ടിലാണ് പ്രമുഖ ചൈനീസ് മാധ്യമങ്ങള്‍ ഈ ബാലനെ അവതരിപ്പിച്ചത്.
ശരീര സൗന്ദര്യ മല്‍സരത്തിലൂടെയല്ല, മികച്ച അത്‌ലറ്റ് എന്ന നിലയിലാണ് ഈ ബാലന്‍ വാര്‍ത്തകളില്‍ ആദ്യം ഇടം നേടിയത്. അത്‌ലറ്റിക്‌സില്‍ ആറ് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലും ചെന്‍ യി ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസ്സില്‍ പ്രാദേശിക ജിംനാസ്റ്റിക്‌സ് പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്ന ഈ ബാലന്‍ ഇതിനകം ഇവിടെ താരമാണ്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.