
ടൊറന്റോ: കാമുകി നൽകിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ സൂക്ഷിച്ചുവച്ചത് 47 വർഷങ്ങൾ. കാനഡ സ്വദേശിയായ അഡ്രിയാൻ പിയേഴ്സ് ഒടുവില്‍ തീരുമാനിച്ചു അത് തുറന്ന് നോക്കാം. പക്ഷെ വര്‍ഷം ഇനിയും കഴിയും, സമ്മാനം കിട്ടയതിന്റെ അമ്പതാം വാര്‍ഷികത്തിലെ അത് തുറക്കൂ എന്നാണ് ഒടുവില്‍ അദ്ദേഹം തീരുമാനിച്ചത്.
ഈ വിചിത്ര സമ്മാനത്തിന്റെ കഥയിങ്ങനെ, 1970ൽ അഡ്രിയാന്റെ പതിനേഴാം വയസിൽ ടൊറന്റോയിലെ ജോർജ് എസ്. ഹെൻട്രി സെക്കൻഡറി സ്കൂളിലെ പഠന കാലയളവിലാണ് വിക്കി എന്ന കാമുകി ക്രിസ്മസ് സമ്മാനം നൽകിയത്. അഡ്രിയാൻ ഇത് തുറക്കാതെ വീട്ടിൽ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവച്ചു. എന്നാൽ, സമ്മാനം നൽകി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഗുഡ്ബൈ പറഞ്ഞ് വിക്കി സ്ഥലം വിട്ടു.
ആത്മാർഥമായി താൻ സ്നേഹിച്ചയാൾ ഉപേക്ഷിച്ചു പോയതിലുള്ള ദേഷ്യവും അമർഷവും അദ്ദേഹത്തെ അലട്ടി. നേരെ വീട്ടിൽ ചെന്ന അഡ്രിയാൻ വിക്കി നൽകിയ സമ്മാനം എടുത്ത് വലിച്ചെറിഞ്ഞു. അത് നേരെ ചെന്ന് വീണത് വീട്ടിലെ ക്രിസ്മസ് ട്രീയുടെ അടിയിലേക്കായിരുന്നു. സംഭവം കണ്ട ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹം നടന്നത് പറഞ്ഞു. മാത്രമല്ല ഇനിയൊരിക്കലും ഈ സമ്മാനം ഞാൻ തുറന്നു നോക്കില്ലെന്ന് അദ്ദേഹം ശപഥവും ചെയ്തു.
പിന്നീട് മുന്‍ കാമുകിയെ കണ്ടെങ്കിലും ഇരുവരും മാനസികമായി ഏറെ അകന്നിരുന്നു, ആ സമ്മാനം ഹെൻഡ്രിയുടെ വീട്ടിലെ ക്രിസ്മസ് ട്രിയുടെ അടിയിൽ ഭദ്രമായി കിടന്നിരുന്നു. കുറച്ചു കാലത്തിനു ശേഷം അദ്ദേഹം വിവാഹിതനായി കുട്ടികളുമുണ്ടായി.ഒരിക്കലും തുറക്കാതെ സൂക്ഷിച്ചിരിക്കുന്ന സമ്മാനം കണ്ട കുട്ടികൾ അത് തുറന്നു പരിശോധിക്കാമെന്ന് ആകാംക്ഷയോടെ അദ്ദേഹത്തോട് ആവശ്യപ്പെടുമായിരുന്നു.
എന്നാൽ വേണ്ട എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. സംഭവം ചോദിച്ചറിഞ്ഞ ഭാര്യ പിണക്കമൊന്നും കൂടാതെ ഈ സമ്മാനം ക്രിസ്മസ് ട്രീയുടെ അടിയിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അവിടെ നിന്നും എടുത്ത് മറ്റൊരിടത്ത് സൂക്ഷിച്ചുവച്ചു. മാത്രമല്ല എല്ലാവർഷവും ഇതെടുത്ത് പരിശോധിക്കുകയും ചെയ്യുമായിരുന്നു.
കുറേ നാളുകൾക്കു ശേഷം വിക്കിയെ വിളിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. എന്നാൽ കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു മാര്‍ഗവും കിട്ടിയില്ല. അതുകൊണ്ട് ആ ആഗ്രഹം സാധിക്കാൻ അദ്ദേഹത്തിനായില്ല. നാളുകൾ കഴിയും തോറും സമ്മാനത്തിനുള്ളിലെന്തന്ന ചിന്ത അദ്ദേഹത്തിൽ കലശലായി വളർന്നു. അവസാനം ഇത് തുറന്നു പരിശോധിക്കാൻ തീരുമാനിച്ച അദ്ദേഹം സമ്മാനം ലഭിച്ചതിന്റെ അന്‍പതാം വാർഷിക ദിനത്തിൽ ഇത് തുറന്നു പരിശോധിക്കാമെന്ന തീരുമാനത്തിലെത്തി നിൽക്കുകയാണ്. എന്തായാലും പഴയ കൂട്ടുകാരി നൽകിയ സമ്മാനം തുറന്നുപരിശോധിക്കുന്നതിന് അന്‍പതാം വാർഷികം വരെ കാത്തിരിക്കുകയാണ് അഡ്രിയാനും കുടുംബവും.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.