'എന്‍റെ വാപ്പാക്ക് മീന്‍ കച്ചവടമായിരുന്നു, ഞാനുമതാണ് ചെയ്യുന്നത്, ഇതിലെന്താണ് നാണക്കേട്?'

By Web TeamFirst Published Nov 4, 2018, 3:25 PM IST
Highlights

എല്ലാവരും തന്നോട് ചോദിക്കുന്നത് മോനിത് ചെയ്യാന്‍ നാണക്കേടൊന്നുമില്ലേ എന്നാണ്. ഞാന്‍ പറയുന്നത് ഇതാണ്, എന്‍റെ വാപ്പക്ക് ഞാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ മീന്‍കച്ചവടമാണ്. ഞാന്‍ ജനിക്കുന്നതിന് മുന്നേ മീന്‍കച്ചവടമാണ്. 

തിരുവനന്തപുരം: 'എന്‍റെ പണി മീന്‍കച്ചവടമാണ്. വണ്ടിയില്‍ ബോക്സൊക്കെ വെച്ച് കൊണ്ടുപോയി മീന്‍ വില്‍ക്കുന്ന പരിപാടി. അതിലെന്താണിത്ര നാണിക്കാന്‍?' വൈറലായ ഒരു വീഡിയോയില്‍ യുവാവ് ചോദിക്കുന്ന ചോദ്യമാണിത്.

എല്ലാവരും തന്നോട് ചോദിക്കുന്നത് മോനിത് ചെയ്യാന്‍ നാണക്കേടൊന്നുമില്ലേ എന്നാണ്. ഞാന്‍ പറയുന്നത് ഇതാണ്, എന്‍റെ വാപ്പക്ക് ഞാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ മീന്‍കച്ചവടമാണ്. ഞാന്‍ ജനിക്കുന്നതിന് മുന്നേ മീന്‍കച്ചവടമാണ്. അതിന്‍റെ പൈസ വെച്ചിട്ടാണ് ഞങ്ങളെ പഠിപ്പിച്ചതും വളര്‍ത്തിയതുമൊക്കെ. അത് ചെയ്യാന്‍ വാപ്പിച്ചി മടിച്ചിരുന്നുവെങ്കില്‍ ഞങ്ങളിന്ന് ജീവിച്ചിരിക്കില്ലായിരുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ ഓരോരുത്തരുടെയും മാതാപിതാക്കള്‍. ഒരു ദിവസമെങ്കിലും അവര്‍ ചെയ്തിരുന്ന ജോലി ചെയ്തുനോക്കണം. അവര്‍ പൊരിവെയിലത്ത് ഇങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്തതുകൊണ്ടാണ് നമ്മളിങ്ങനെ നടക്കുന്നതെന്നും യുവാവ് ഓര്‍മ്മിപ്പിക്കുന്നു. 

താന്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കാന്‍ തനിക്ക് നാണക്കേടാണ്. പക്ഷെ, എപ്പോഴെങ്കിലും നമ്മുടെ മാതാപിതാക്കള്‍ അങ്ങനെയൊരു മടി കാണിക്കുന്നുണ്ടോ? അതുകൊണ്ട് ആ ജോലികള്‍ ചെയ്യാന്‍ യാതൊരു മടിയും കാണിക്കേണ്ടതില്ല. മാന്യമായ ജോലി എന്തും ചെയ്യാമെന്നും യുവാവ് പറയുന്നു.

നിരവധി പേരാണ് യുവാവിന് പിന്തുണ അറിയിച്ചും സ്നേഹമറിയിച്ചും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 


വീഡിയോ:

click me!