മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവരെ കുടുക്കിയ സൂപ്പര്‍ ഡാഡി

Published : Dec 14, 2018, 03:41 PM IST
മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവരെ കുടുക്കിയ സൂപ്പര്‍ ഡാഡി

Synopsis

ഗുരുഗ്രാമില്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. നേരത്തെ, രാവിലെ 5.30ന് ഓടാന്‍ പോകാറുള്ള രണ്ട് പെണ്‍കുട്ടികളും ഇങ്ങനെ അപകടത്തില്‍ പെട്ടിരുന്നു. ബൈക്കിലെത്തിയ രണ്ട് പയ്യന്മാര്‍ അവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. 

ദിവസേന നിരവധി കുട്ടികളെയാണ് ഇന്ത്യയില്‍ നിന്നും കാണാതാവുന്നത്. ബാലവേലയ്ക്കും മറ്റുമായി അനേകം കുഞ്ഞുങ്ങളെയാണ് ദിവസവും  തട്ടിക്കൊണ്ടുപോകുന്നത്. ഇതുപോലെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ  കുടുക്കി മകളെ രക്ഷിച്ച അച്ഛന്‍റെ കഥയാണ് ഇത്. 

ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗുരുഗ്രാമിലെ ശിവാജി നഗറില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. അച്ഛനും കൂടെയുണ്ട്. അപ്പോഴാണ് രണ്ട് പയ്യന്മാര്‍ ഇവരെ പിന്തുടരാന്‍ തുടങ്ങിയത്. കാറിലെത്തിയ ഇവര്‍ മകളെ കാറിനകത്താക്കി ഓടിച്ചുപോകാന്‍ തുടങ്ങി. അച്ഛന്‍ അമാന്തിച്ചുനിന്നില്ല. തന്‍റെ മോട്ടോര്‍ബൈക്കില്‍ അവരെ പിന്തുടര്‍ന്നു. ചെയ്സ് ചെയ്ത് കാറിന് മുന്നിലെത്തി അച്ഛന്‍ മകളെ രക്ഷിക്കുകയായിരുന്നു. 

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതിയും കൊടുത്തു.  പോസ്കോ ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

ഗുരുഗ്രാമില്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. നേരത്തെ, രാവിലെ 5.30ന് ഓടാന്‍ പോകാറുള്ള രണ്ട് പെണ്‍കുട്ടികളും ഇങ്ങനെ അപകടത്തില്‍ പെട്ടിരുന്നു. ബൈക്കിലെത്തിയ രണ്ട് പയ്യന്മാര്‍ അവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഉറക്കെ ശബ്ദമുണ്ടാക്കിയപ്പോള്‍ പൊലീസ് എത്തി പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു. പയ്യന്മാര്‍ക്കെതിരെ കേസും എടുത്തു. 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്