കാളിയെ പ്രീതിപ്പെടുത്താൻ പരസ്പരം കല്ലുകളെറിഞ്ഞ് രക്തം വീഴ്ത്തും; പ്രാകൃത ആചാരവുമായൊരു ക്ഷേത്രം-വീഡിയോ

Published : Nov 09, 2018, 10:23 AM ISTUpdated : Nov 09, 2018, 10:24 AM IST
കാളിയെ പ്രീതിപ്പെടുത്താൻ പരസ്പരം കല്ലുകളെറിഞ്ഞ് രക്തം വീഴ്ത്തും; പ്രാകൃത ആചാരവുമായൊരു ക്ഷേത്രം-വീഡിയോ

Synopsis

ഷിംലയിലെ അതിപുരാതന കാളി ക്ഷേത്രത്തിലാണ് നരബലിക്ക് തുല്യമായ ഈ ആചാരം നടക്കുന്നത്. എല്ലാ വർഷവും നൂറുകണക്കിന് ആളുകളാണ് ഈ ഉത്സവത്തിന്റെ ഭാ​ഗമായി ക്ഷേത്രത്തിലെത്തുന്നത്.    

ധാമി: കാളിയെ പ്രീതിപ്പെടുത്താൻ പരസ്പരം കല്ലുകളെറിഞ്ഞ് രക്തം വീഴ്ത്തുന്ന പ്രാകൃത ആചാരവുമായൊരു ക്ഷേത്രം. ഷിംലയിലെ അതിപുരാതന കാളി ക്ഷേത്രത്തിലാണ് നരബലിക്ക് തുല്യമായ ഈ ആചാരം നടക്കുന്നത്. എല്ലാ വർഷവും നൂറുകണക്കിന് ആളുകളാണ് ഈ ഉത്സവത്തിന്റെ ഭാ​ഗമായി ക്ഷേത്രത്തിലെത്തുന്നത്.

ആഘോഷത്തിനെത്തുന്ന എല്ലാ ഭക്തരും നിർബന്ധമായും കല്ലുകൾ കരുതണം. കാളി ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കഴിഞ്ഞാലുടൻ പിന്നെ കല്ലേറ് തുടങ്ങും. രണ്ട് ​ഗോത്രങ്ങളിലുള്ളവർ ഇരു വശത്തായി നിന്ന് ആകാശത്തേക്ക് കല്ലെറിയണം. എറിഞ്ഞ കല്ലുകൾ ആരുടെയെങ്കിലും ദേഹത്ത് വീണ് രക്തം വരുകയാണെങ്കിൽ ആ രക്തം കാളിക്ക് നൽകുന്ന ബലിയാണെന്നാണ് ഇവിടുത്തുക്കാരുടെ വിശ്വാസം. ക്ഷേത്രം പണി കഴിപ്പിച്ച ധാമി രാജകുടുംബത്തിലെ പുതിയ തലമുറയും ഇത്തവണ കല്ലെറിൽ പങ്കെടുത്തിരുന്നു.  

ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന നരബലി അവസാനിപ്പിക്കുന്നതിനായി ധാമിയുടെ മുൻകാല രാജ്ഞി സ്വന്തം ജീവൻ ത്യജിച്ചതായാണ് വിശ്വാസം. എന്നാൽ മരിക്കുന്നതിന് മുമ്പ് കാളിയെ പ്രീതിപ്പെടുത്താൻ ഇത്തരമൊരു ആഘോഷം നടത്തണമെന്ന് ജനങ്ങളോട് രാജ്ഞി ആവശ്യപ്പെട്ടതായി ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഇതോടനുബന്ധിച്ചാണ് ഇന്നും മുടങ്ങാതെ ഇവർ കല്ലേറ് ഉത്സവം നടത്തുന്നത്. 

വർഷങ്ങളായി നടക്കുന്ന ആഘോഷമാണിത്. 400 വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിലെ ആചാരത്തെക്കുറിച്ച് മുതിർന്നവർ പറഞ്ഞാണ് അറിയുന്നതെന്ന് സംഘാടകൻ പറയുന്നു. നൂറ്റാണ്ടുകളായി നടത്തി വന്ന പ്രാകൃത ആചാരമായി നരബലി അവസാനിപ്പിക്കുന്നതിനായാണ് കല്ലേറ് ആഘോഷം നടത്തി തുടങ്ങിയത്. ആഘോഷത്തോടനുബന്ധിച്ച് നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നതെന്നും സംഘാടകർ പറയുന്നു.      

PREV
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി