
തെല്‍ അവീവ്: മിയ അഫ്ലാവോ എന്ന അഞ്ചു വയസുകാരിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് 50,000ത്തോളം പേരാണ്. അവളുടെ മുടിയാണ് ഈ ആരാധകരെയത്രയും അവള്‍ക്കരികിലേക്കെത്തിച്ചത്. തീര്‍ന്നില്ല, ഇന്‍സ്റ്റഗ്രാം കീഴടക്കിയ ഈ മിടുക്കി 'ബ്രിട്ടീഷ് വോഗി'നും മോഡലായി.
ഇസ്രായേലിലെ തെല്‍ അവീവില്‍ നിന്നുള്ളതാണ് ഈ അഞ്ചു വയസുകാരി. മുടി വിവിധ തരത്തിലൊരുക്കിയുള്ള മിയയുടെ ഫോട്ടോയ്ക്ക് പതിനായിരത്തോളം ലൈക്കുകളും, നിരവധി കമന്‍റുകളുമാണെത്തുന്നത്.
ചിലര്‍ ഈ പ്രായത്തിലുള്ള കുഞ്ഞിനെ ഇങ്ങനെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അവളെ രക്ഷിതാക്കള്‍ സമൂഹത്തിന്‍റെ തെറ്റായ കണ്ണുകളില്‍ നിന്നും സംരക്ഷിക്കണമെന്നും വിമര്‍ശിക്കുന്നുണ്ട്. പക്ഷെ, ഏറെപ്പേരും മിയയുടെ മുടിയഴകിനേയും, തിളങ്ങുന്ന കണ്ണുകളേയും പ്രശംസിക്കുന്നവരാണ്.
ചിത്രങ്ങള്‍ കാണാം: