വീഡിയോ: സ്നേഹപ്രകടനം കൂടി; പട്ടി കടിച്ചതിന് മുന്‍ മോഡലിന് പ്ലാസ്റ്റിക് സര്‍ജറി

Published : Aug 24, 2018, 06:46 PM ISTUpdated : Sep 10, 2018, 04:58 AM IST
വീഡിയോ: സ്നേഹപ്രകടനം കൂടി; പട്ടി കടിച്ചതിന് മുന്‍ മോഡലിന് പ്ലാസ്റ്റിക് സര്‍ജറി

Synopsis

കൊളറാഡോയില്‍ ഒരു മുന്‍ മോഡലിനും സംഭവിച്ചത് ഇതാണ്. സുഹൃത്തുക്കളോടൊപ്പം ബാറിലിരിക്കുകയായിരുന്നു മോഡല്‍. അവിടെ വച്ചാണ് പട്ടിയെ കാണുന്നത്. എല്ലാവരും പട്ടിയെ തലോടുന്നൊക്കെയുണ്ട്. ഒന്നും നോക്കിയില്ല. മോഡലും പട്ടിക്ക് ആവോളം വാത്സല്യം നല്‍കി.

ഡെന്‍വര്‍: പട്ടികളും പൂച്ചകളുമാണ് എല്ലാവരും വാത്സല്യത്തോടെ കൊണ്ടുനടക്കുന്ന വളര്‍ത്തുമൃഗങ്ങള്‍. എന്നാല്‍ ചിലപ്പോഴവ പ്രതീക്ഷിക്കാതെ അക്രമിച്ചെന്നിരിക്കും. കൊളറാഡോയില്‍ ഒരു മുന്‍ മോഡലിനും സംഭവിച്ചത് ഇതാണ്. സുഹൃത്തുക്കളോടൊപ്പം ബാറിലിരിക്കുകയായിരുന്നു മോഡല്‍. അവിടെ വച്ചാണ് പട്ടിയെ കാണുന്നത്. എല്ലാവരും പട്ടിയെ തലോടുന്നൊക്കെയുണ്ട്. ഒന്നും നോക്കിയില്ല. മോഡലും പട്ടിക്ക് ആവോളം വാത്സല്യം നല്‍കി.

എന്നാല്‍, പട്ടിക്കത് അത്ര ഇഷ്ടപ്പെട്ടില്ല. മോഡലിന്‍റെ മുഖത്ത് കടിയേറ്റു. ഉടനെ തന്നെ അടുത്തിരുന്ന ഉടമ പട്ടിയെ അവിടെ നിന്നുമാറ്റി. മോഡലിനെ ഉടനെ ആശുപത്രിയിലുമെത്തിച്ചു. കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റ മോഡലിന് മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടിവന്നു.

വീഡിയോ: 

PREV
click me!

Recommended Stories

കൊവിഡിൽ വ്യാപനത്തിൽ കുടുംബത്തിന് നഷ്ടമായത് 14 കോടി, ജീവിക്കാനായി റാപ്പിഡോ ഡ്രൈവറായി യുവാവ്
2025 -ൽ 9 കോടി 30 ലക്ഷം ബിരിയാണി സ്വിഗ്ഗി വഴി ഓർഡർ ചെയ്ത് ഇന്ത്യക്കാർ; പത്താം വ‍ർഷവും തകർക്കപ്പെടാത്ത വിശ്വാസം