
ഗ്രീക്ക് കോടീശ്വരന്‍റെ മകന്റെ നിയന്ത്രണം വിട്ട പോര്‍ഷെ കാര്‍ ഇടിച്ച് പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഇടിച്ച കാറില്‍ ഉണ്ടായിരുന്ന ഡ്രൈവറും അമ്മയും മക്കളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏതന്‍സിലാണ് സംഭവം നടന്നത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ എന്തോ പാഞ്ഞ് വന്ന് തീഗോളമായി മാറുന്നതാണ് കാണുന്നത്.
ഇതില്‍ നിന്നും എത്രത്തോളം വേഗതയിലാണ് പോര്‍ഷെ കാര്‍ എത്തിയതെന്ന് മനസ്സിലാകുന്നതാണ്. ഇവര്‍ക്ക് 80 ഓളം ഷോപ്പുകള്‍ ഗ്രീസിന്റെ 52 മേഖലകളിലായുണ്ട്. അപകടത്തെ പറ്റി കോടീശ്വര കുടുംബം പ്രതികരിച്ചിട്ടില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഗ്രീക്ക് കോടീശ്വരനായ അപ്പോസ്‌റ്റോളോസ് വകാകിസ് എന്നയാളുടെ മകനായ വാകാകീസാണ് പോര്‍ഷെ കാര്‍ ഓടിച്ചിരുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം