കാമുകന്‍ കരുതിക്കാണില്ല തനിക്ക് ഇത്രയും വലിയ പണി കിട്ടുമെന്ന്

By Web DeskFirst Published Oct 18, 2017, 8:49 AM IST
Highlights

കാമുകിയെ നൈസായിട്ട് ഒഴിവാക്കിയപ്പോള്‍ കാമുകന്‍ കരുതിക്കാണില്ല തനിക്ക് ഇത്രയും വലിയ പണി കിട്ടുമെന്ന്. അമേരിക്കന്‍ ബിസിനസുകാരനാണ് ഗായ ജെന്‍ഡിലിനാണ് ഈ ദുര്‍ഗതി ഉണ്ടായത്. റഷ്യന്‍ വംശജയും ഗായ് ജെന്‍ഡിലിന്റെ കാമുകിയുമായ ക്രിസ്റ്റിന്‍ കുച്ച്മയാണ് ബെന്‍സ് എസ് ക്ലാസ് 400 ഹൈബ്രിഡ് സ്വിമ്മിങ് പൂളില്‍ തള്ളിയത്.

നീണ്ട ഒന്നര വര്‍ഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. തനിക്ക് ബിസിനസ് തുടങ്ങാന്‍ സാമ്പത്തിക സഹായം ചെയ്യാം എന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. എന്നാല്‍ ക്രിസ്റ്റിന ബിസിനസ് തുടങ്ങാന്‍ 50000 ഡോളര്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിരിഞ്ഞതെന്ന് ഗായ് ജെന്‍ഡില്‍ പറഞ്ഞു. 

പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ മുഖത്ത് അടിച്ചെന്നും, ചൂട് കാപ്പി മുഖത്തൊഴിച്ചെന്നും കാള്‍ സ്വിമ്മിങ് പൂളില്‍ തള്ളിയെന്നും ഇയാള്‍ പറഞ്ഞു.

click me!