നരച്ച മുടിയൊക്കെ ഇപ്പോള്‍ സ്റ്റൈലാണ് ബ്രോ!

By Web TeamFirst Published Sep 20, 2018, 3:38 PM IST
Highlights

മുപ്പതുകളുടെ അവസാനത്തോടെയാണ് എന്‍റെ മുടി നരച്ചുതുടങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആളുകള്‍ ശ്രദ്ധിക്കുന്ന തരത്തിലായി നര. എന്തുകൊണ്ടാണ് മുടി കറുപ്പിക്കാത്തത് എന്ന് മുടി മുറിക്കുന്നവരും, എന്നേക്കാള്‍ പ്രായം തോന്നുന്നുവെന്ന് ഭര്‍ത്താവും, വളരെ നേരത്തെ മുടി നരച്ചുതുടങ്ങിയെന്ന് അമ്മയും പറഞ്ഞുതുടങ്ങി. 
 

പ്രായം എത്രയായി എന്നതല്ല, മുടി നരച്ചു കഴിഞ്ഞാല്‍ ആളുകളെ വയസനും, വയസിയുമാക്കുന്ന ഒരു രീതി പണ്ടേയുണ്ട്. പക്ഷെ, പുരുഷനിപ്പോള്‍ മുടി നരച്ചു കഴിഞ്ഞാലും 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന വിളിപ്പേരില്‍ യങ് ആന്‍ഡ് ന്യൂജെന്‍ ആയി തുടരുകയാണ്. പക്ഷെ, സ്ത്രീകളുടെ മുടി നരച്ചാലോ വയസിയെന്നാണ് വിളി. 'നല്ല പ്രായം തോന്നും കേട്ടോ, ഇപ്പോള്‍ ഭര്‍ത്താവിനേക്കാള്‍ പ്രായം തോന്നുന്നു' എന്നൊക്കെയുള്ള കമന്‍റുകളും.

എന്നാല്‍, അതിനോടൊക്കെ പോകാന്‍ പറഞ്ഞ്, മുടിയൊക്കെ നരച്ചു തന്നെയിരിക്കും. നമുക്കതൊന്നും വിഷയമല്ലെന്ന് പറയുന്ന കുറച്ച് സ്ത്രീകളുണ്ട്. ആ കൂള്‍ സ്ത്രീകളിവരാണ്. ആദ്യം ഇ ഷീ ഓണ്‍ലൈന്‍ എഡിറ്ററും പബ്ലിഷറുമായ  അയക്താ കപൂര്‍ പറയുന്നത് കേള്‍ക്കാം. 

അയക്താ കപൂര്‍ (44)

മുപ്പതുകളുടെ അവസാനത്തോടെയാണ് എന്‍റെ മുടി നരച്ചുതുടങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആളുകള്‍ ശ്രദ്ധിക്കുന്ന തരത്തിലായി നര. എന്തുകൊണ്ടാണ് മുടി കറുപ്പിക്കാത്തത് എന്ന് മുടി മുറിക്കുന്നവരും, എന്നേക്കാള്‍ പ്രായം തോന്നുന്നുവെന്ന് ഭര്‍ത്താവും, വളരെ നേരത്തെ മുടി നരച്ചുതുടങ്ങിയെന്ന് അമ്മയും പറഞ്ഞുതുടങ്ങി. 

അങ്ങനെ സമ്മര്‍ദ്ദത്തിന് വഴങ്ങി എല്ലാവരും ചെയ്യുന്നതു തന്നെ ചെയ്തു. ആദ്യം ഹെന്ന ചെയ്തു. കളറുകള്‍ പരീക്ഷിച്ചു. അതോടെ മുടി പൊട്ടാനും വരണ്ടതാകാനും തുടങ്ങി. അവസാനം തീരുമാനം മാറി എന്‍റെ മുടി നരച്ചുതന്നെയിരിക്കട്ടെ എന്നങ്ങ് ചിന്തിച്ചു. ഞാന്‍ വീട്ടുകാരോട് പറഞ്ഞു, മുടി കറുപ്പിക്കാതിരിക്കാനാണ് തീരുമാനം. അവരാകെ ഞെട്ടി. 

പക്ഷെ, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതോടെ ഞാന്‍ മേക്കപ്പ് ചെയ്യുന്നതൊക്കെ നിര്‍ത്തി. നെയില്‍ പോളിഷും, ആഭരണങ്ങളും അണിയുന്നത് നിര്‍ത്തി. ഞാന്‍ തന്നെ എന്നെ പ്രായമായവളെന്ന് വിളിച്ചു തുടങ്ങി. സലൂണുകളില്‍ പോയില്ല. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാനാകെ പ്രായം ചെന്നവളായി എനിക്കും തോന്നിത്തുടങ്ങി.

പക്ഷെ, ഇതുപോലുള്ള കുറച്ചുപേരോട് സംസാരിക്കണമെന്ന് എനിക്ക് തോന്നി. ആദ്യം വിളിച്ചത് അനുരാധയെ ആണ്. 

അനുരാധ രാമചന്ദ്രന്‍ (45)

അനുരാധ രാമചന്ദ്രന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. ഗുരുഗ്രാമാണ് സ്ഥലം. ജനിച്ചതും വളര്‍ന്നതും ദില്ലിയിലെ ഒരു സിന്ധി കുടുംബത്തില്‍. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക്. കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ഫ്രീലാന്‍സറായി എഴുതുന്നു. ഒരു നോവലിന്‍റെ പണിപ്പുരയിലുമാണ്. 

കാണാന്‍ സുന്ദരിയും ചെറുപ്പവുമായിരുന്നു അനുരാധ. പക്ഷെ, മുപ്പതാമത്തെ വയസില്‍ തന്നെ മുടി നരച്ചുതുടങ്ങി. കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചു നാളുകള്‍ മാത്രം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. '' ഹെയര്‍ കളറുപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ഹെന്ന ചെയ്യുന്നതാകട്ടെ മെനക്കേട് പിടിച്ച പണിയും. ആരും അത് ചെയ്യാനിഷ്ടപ്പെടില്ല. '' അനുരാധ പറയുന്നു. അങ്ങനെ മടി കൊണ്ട് അനുരാധ മുടി കളര്‍ ചെയ്യുന്ന പണിയങ്ങ് അവസാനിപ്പിച്ചു. ബോളിവുഡ് നടി സുഷമാ സേതിന്‍റെ വഴി പിന്തുടര്‍ന്ന് നരച്ച മുടിയോടെ തുടരാനും തീരുമാനിച്ചു.

പ്രായത്തെയും അത് തരുന്ന അടയാളങ്ങളേയും അഭിമാനത്തോടെ കാണുന്ന സുഹൃത്തുക്കളുണ്ടെന്നും നമ്മള്‍ പരസ്പരം കൂടെ നില്‍ക്കുകയാണെന്നും അനുരാധ പറയുന്നു. ഇങ്ങനെ നരച്ച മുടിയുള്ളവരെ ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കും. എല്ലാവരും പ്രായം കുറഞ്ഞു തോന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ, എനിക്കെന്‍റെ പ്രായം കൂടുന്നതിലൊട്ടും കുറ്റബോധമോ, വിഷമമോ ഇല്ല. അതാണ് ആളുകളെ എന്നിലേക്കെത്തിക്കുന്നത് എന്നും അനുരാധ പറയുന്നു.

തീര്‍ന്നില്ല. ഫിറ്റ്നസ് കൃത്യമായി നോക്കുകയും, ഓര്‍ഗാനിക് ഭക്ഷണം മാത്രം കഴിക്കുന്നയാളാണ് അനുരാധ. ആഴ്ചയില്‍ അഞ്ചുദിവസം വര്‍ക്ക് ഔട്ട് ചെയ്യും. സ്ത്രീകള്‍ ചെറുപ്പക്കാരായി തോന്നാന്‍ കുറേ സമയവും പണവും ചിലവാക്കും. എല്ലാം നല്ലതിനൊന്നും ആയിരിക്കില്ല. ഞാന്‍ ശ്രമിക്കുന്നത് ഉപകാരപ്രദവും ആയാസകരവുമായിട്ടുള്ളത് ചെയ്യാനാണ് എന്നും ഇവര്‍ പറയുന്നു. 

അഷിമ ചൌഹാന്‍ (32)

ആരോഗ്യരംഗത്തു പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു അഷിമ ചൌഹാന്‍. ഇപ്പോള്‍, സംരംഭകയാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് നിരന്തരം മുടി കളര്‍ ചെയ്യുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ മുപ്പതുവയസാകുന്നതിനു മുമ്പ് തന്നെ മുടിയെല്ലാം നരച്ചുതുടങ്ങി. ആദ്യത്തെ കുഞ്ഞിന് രണ്ട് വയസായതോടെ മുടി ഇനി കളര്‍ ചെയ്യില്ലെന്ന് അവള്‍ തീരുമാനിച്ചു. 

പക്ഷെ, അതിന്‍റെ ഫലം പ്രതീക്ഷിക്കാത്തതായിരുന്നു. 'നിന്‍റെ ഭര്‍ത്താവ് നിന്നെ ഉപേക്ഷിക്കു'മെന്നാണ് ആന്‍റിമാരൊക്കെ പറഞ്ഞത്. മുടി മുറിക്കാന്‍ പോയപ്പോള്‍ അവിടെയുള്ളവരും സമാധാനം നല്‍കിയില്ല. 'നിങ്ങളെ കണ്ടാല്‍ ഒരുപാട് പ്രായം തോന്നും മാഡം' എന്ന് അവരും പറഞ്ഞു. പക്ഷെ, അഷിമയ്ക്ക് അങ്ങനെ തോന്നിയില്ല. എന്‍റെ പ്രായം എനിക്കറിയാമെന്നതായിരുന്നു അവളുടെ മറുപടി. 

മാത്രവുമല്ല മുടി അവള്‍ കഴുത്തിനൊപ്പം മുറിച്ചുകളയുകയും ചെയ്തു. ഹെയര്‍ ഡൈയില്‍ നിന്നുള്ള സ്വാതന്ത്ര്യം അവളിപ്പോള്‍ അനുഭവിക്കുന്നുണ്ട്. 

അങ്കുര്‍ അനൂജ (44)

സിനിമാറ്റോഗ്രാഫറാണ് അങ്കുര്‍ അനൂജ. ദില്ലിയിലേക്കും മുംബൈയിലേക്കും ജോലി ആവശ്യത്തിനായി നിരന്തരം യാത്ര ചെയ്യേണ്ടി വരുമായിരുന്നു അവര്‍ക്ക്. അതുകൊണ്ട് മുടി നരച്ചതില്‍ അദ്ഭുതമൊന്നും തോന്നിയിരുന്നില്ല. ഈ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് നിങ്ങള്‍ക്ക് എലഗന്‍റ് ലുക്ക് തരുമെന്നാണ് അനൂജയുടെ അഭിപ്രായം. 

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം എടുക്കുന്ന സമയത്തുതന്നെ അവരുടെ മുടി നരച്ചിരുന്നു. അവര്‍ക്ക് അതൊന്നും ഒരു വിഷയമായിരുന്നില്ല. മുടി മുറിച്ചു കളഞ്ഞു. പണ്ടൊക്കെ മുടി കളര്‍ ചെയ്യുമായിരുന്നു. പര്‍പ്പിള്‍, പിങ്ക്, ബ്ലൂ എന്നിങ്ങനെ പക്ഷെ, ഇപ്പോഴതില്ല. ഞാന്‍ എന്‍റെ നരകളെ ഇഷ്ടപ്പെടുന്നു. ആരോഗ്യമുള്ള മുടിയാണെങ്കില്‍ പിന്നെന്താ പ്രശ്നമെന്നാണ് അവരുടെ ചോദ്യം. പ്രായമാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അങ്കുറിന്‍റെ മറുപടി ഇതാണ്, 'അതിനേക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷെ, നരച്ച മുടിയൊന്നും അതില്‍ കടന്നു വരുന്നതേയില്ല. '

ഏതായാലും, എല്ലാവരോടും സംസാരിച്ചുകഴിഞ്ഞതോടെ ജീവിതത്തോടുള്ള പാഷന്‍, സാഹസികത കാത്തുസൂക്ഷിക്കുന്ന മനസ്, ആകാംഷ ഇവയൊക്കെയാണ് മനുഷ്യരെ ചെറുപ്പമാക്കി സൂക്ഷിക്കുന്നതെന്ന് മനസിലായി. അതോടെ, ഞാനെന്‍റെ ബ്യൂട്ടി പാര്‍ലറിലേക്ക് വിളിച്ചു, ഒരു വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റ് ഉറപ്പിക്കാന്‍. പെഡിക്യൂര്‍, നെയില്‍ പോളിഷ് ഇവയൊക്കെയാണ് ഞാനുറപ്പിച്ചത്. അയക്ത കപൂറും പറയുന്നു. 

click me!