വന്യമൃഗങ്ങളെ നിരീക്ഷിക്കാനുള്ള ക്യാമറയില്‍ കുടുങ്ങിയത്.!

Published : Dec 05, 2016, 04:10 AM ISTUpdated : Oct 04, 2018, 11:53 PM IST
വന്യമൃഗങ്ങളെ നിരീക്ഷിക്കാനുള്ള ക്യാമറയില്‍ കുടുങ്ങിയത്.!

Synopsis

കീവ്: വന്യമൃഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറയില്‍ വിചിത്രമായി ചലനങ്ങളുമായി പൂര്‍ണ നഗ്നനായ ഒരാളാണ് കുടുങ്ങി. ചെക്ക് റിപ്പബ്ലിക്കിലെ ഈ രഹസ്യക്യാമറ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്. താന്‍ കടുവയാണെന്ന് സ്വയം കരുതി മൃഗങ്ങളുടെ ചേഷ്ടകള്‍ പ്രകടിപ്പിക്കുന്ന നിലയിലാണ് ഇയാള്‍ ക്യാമറയില്‍ കുടുങ്ങിയത്. 

മയക്കുമരുന്നിന്‍റെ ലഹരിയിലായിരുന്നു ഇയാളുടെ പ്രകടനം. വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച ക്യാമറയിലാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പോലീസിന് കൈമാറി. താന്‍ ലഹരിയിലായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 

മയക്കുമരുന്നിന്‍റെ ലഹരിയിലായപ്പോള്‍ താന്‍ സൈബീരിയന്‍ കടുവയായെന്ന് തോന്നിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ലഹരിയുടെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് തന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്ത് വന്നതെന്നും ഇയാള്‍ പറഞ്ഞു. വനത്തിനുള്ളില്‍ പതിനഞ്ചര മൈല്‍ ഇയാള്‍ സഞ്ചരിച്ചുവെന്നാണ് സൂചന.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്
രാവിലെ വിമാനം നോക്കി മുത്തശ്ശി ചോദിച്ചു, 'ഇതെങ്ങനെയാ പറക്കണേ?', ഉച്ചയ്ക്ക് കൊച്ചുമകന്റെ സർപ്രൈസ്!