ഒളിക്യാമറ വെച്ച വീട്ടുകാര്‍ക്ക് കിട്ടിയത് വേലക്കാരിയുടെ പ്രേതബാധ

Published : Mar 29, 2017, 12:30 PM ISTUpdated : Oct 05, 2018, 03:51 AM IST
ഒളിക്യാമറ വെച്ച വീട്ടുകാര്‍ക്ക് കിട്ടിയത് വേലക്കാരിയുടെ പ്രേതബാധ

Synopsis

സിംഗപ്പൂര്‍: വേലക്കാരിയെ നിരീക്ഷിക്കാന്‍ ഒളിക്യാമറ വെച്ച വീട്ടുകാര്‍ക്ക് കിട്ടിയത് വേലക്കാരിക്ക് പ്രേതബാധ കൂടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വേലക്കാരിയുടെ അസാധാരണവും ബാധ കേറിയതും വിചിത്രവുമായ പെരുമാറ്റവും കാണപ്പെടുന്ന വീഡിയോ വീട്ടുകാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ച സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ എന്നയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എടുത്തിട്ടുള്ള വീഡിയോ ദൃശ്യത്തില്‍ പ്രേതത്തെപ്പോലെ വെള്ള വസ്ത്രമണിഞ്ഞ് കൈകള്‍ പിന്നില്‍ കെട്ടി വളഞ്ഞ് മുഖത്തേക്ക് മുടി ചിതറിക്കിടക്കുന്ന ഒറ്റനോട്ടത്തില്‍ പ്രേതബാധ കൂടിയത് പോലെയാണ് തോന്നിപ്പിക്കുന്നത്. 

മൃതദേഹത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മുഖമെല്ലാം വിളറി വെളുത്തും വിചിത്രമായ രീതിയിലുള്ള ചലനങ്ങളുമായാണ് വേലക്കാരി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ വീട്ടുകാരും വേലക്കാരിയും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ലക്ഷങ്ങളുടെ സമ്മാനം വാങ്ങി നല്‍കി, പിറ്റേന്ന് ബ്രേക്കപ്പ് പറഞ്ഞു; കാമുകിയെ കോടതി കയറ്റാൻ യുവാവ്
10 ദിവസത്തെ അവധി കഴിഞ്ഞു, ജീവനക്കാരന് 1 ദിവസം കൂടി വിശ്രമിക്കാന്‍ അവധി നല്‍കി ബോസ്!