നാമറിയുന്ന ഇന്ത്യ, നാമറിയാത്ത കാഴ്ചകള്‍; കാണാം, സ്റ്റീവ് മക്കറി കണ്ട ഇന്ത്യ

By Web DeskFirst Published Apr 19, 2016, 12:51 PM IST
Highlights

സ്റ്റീവ് മക്കറിയെ അറിയുമോ? അറിയാത്തവര്‍ ഈ ഫോട്ടോ കാണുക. 

ലോകത്തിന് മറക്കാനാവാത്ത ഈ ഫോട്ടോയിലെ യുവതിയെ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തിളങ്ങുന്ന ആ കണ്ണുകള്‍ക്കപ്പുറം ആ യുവതിയുടെ ജീവിതമേ മാറിയിരുന്നു. 

പറഞ്ഞു വന്നത് സ്റ്റീവ് മക്കറിയുടെ കാര്യമാണ്. ആറു ഭൂഖണ്ഡങ്ങളിലായി 30 ലേറെ വര്‍ഷമായി ഫോട്ടോകള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ മഹാനായ ഫോട്ടോഗ്രഫറുടെ തുടക്കം ഇന്ത്യയോടുള്ള അഭിനിവേശത്തില്‍നിന്നായിരുന്നു. 1978ലാണ് 250 റോള്‍ കൊഡാക് ക്രോം ഫിലിം നിറച്ച സ്യൂട്ട് കേസുമായി അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയുടെ അതുവരെ കാണാത്ത മുഖം ക്യാമറയില്‍ പകര്‍ത്തിയ ഇതിഹാസ ഫോട്ടോഗ്രാഫര്‍മാരായ ഹെന്‍ട്രി  കാര്‍ടിയര്‍ ബ്രെസ്സന്‍, മാര്‍ഗരറ്റ് ബര്‍ക വൈറ്റ് എന്നിവരുടെ പാത പിന്തുടര്‍ന്ന്, അവരുടെ ചിത്രങ്ങള്‍ ആഴത്തില്‍ പഠിച്ച ശേഷമാണ് സ്റ്റീവ് ഇന്ത്യയില്‍ വന്നത്. ആറ് ആഴ്ചകള്‍ താമസിക്കാന്‍ എത്തിയ അദ്ദേഹം രണ്ടു വര്‍ഷം ഇവിടെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷമാണ് അന്ന് തിരിച്ചു പോയത്. 

പറഞ്ഞു വന്നത് സ്റ്റീവ് മക്കറിയുടെ കാര്യമാണ്. ആറു ഭൂഖണ്ഡങ്ങളിലായി 30 ലേറെ വര്‍ഷമായി ഫോട്ടോകള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ മഹാനായ ഫോട്ടോഗ്രഫറുടെ തുടക്കം ഇന്ത്യയോടുള്ള അഭിനിവേശത്തില്‍നിന്നായിരുന്നു.

ഇന്ന് ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇക്കാലത്തിനടിയില്‍ പല വട്ടം അദ്ദേഹം ഇവിടെയെത്തി. ഇന്ത്യയുടെ പല കാലങ്ങള്‍, ഭാവങ്ങള്‍ പകര്‍ത്തി. ഈയടുത്ത്  പ്രശസ്തമായ റൂബിന്‍ കലാ മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ഒരു പ്രദര്‍ശനം നടന്നു. സ്റ്റീവ് മക്കറി: ഇന്ത്യ എന്ന് പേരിട്ട ആ ഫോട്ടോ പ്രദര്‍ശനത്തിലെ ചില ചിത്രങ്ങള്‍ ഇവിടെ കാണാം. 

ഇതാണ് സ്റ്റീവ്:

ഇതാ ആ ചിത്രങ്ങളില്‍ ചിലത്. 

Mother and child at a car window Mumbai, 1993

Monk in a food stall. Bodh Gaya, Bihar, 2000

Medical assistants review files at the Cancer Hospital. Jaipur, Rajasthan, 2009

Steam engine passes in front of the Taj Mahal. Agra, Uttar Pradesh, 1983

Boy in mid-flight. Jodhpur, Rajasthan, 2007

Mahouts sleep with their elephant. Rajasthan, 2012

Women shielding themselves from a dust storm Rajasthan, 1983, Woman and child on the Howrah Mail train en route to Kolkata. West Bengal, 1982.

Father and daughter on Dal Lake. Srinagar, Kashmir, 1996

Soldiers trudge through the snow, passing a church, mosque and temple. Gulmarg, Kashmir, 1999

 

click me!