ഹൽദി ആഘോഷത്തിനിടെ വധുവും വരനും നടത്തിയ ബിയർ ചലഞ്ചിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബന്ധുക്കളുടെ മുന്നിൽ വെച്ച് നടന്ന മത്സരത്തിൽ വരനെ തോൽപ്പിച്ച് വധു വിജയിച്ചു. ഈ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി.
ഇന്ത്യയിലെ വിവാഹ ആഘോഷങ്ങൾ പലതുകൊണ്ടും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിവാഹ സദ്യയിലെ സംഘർഷങ്ങളാണ് മിക്കവാറും വിവാഹഘോഷങ്ങളെ വൈറലാക്കുന്നത്. മറ്റ് ചിലപ്പോൾ വിവാഹ ആഘോഷത്തിലെ ധൂർത്തും ആഡംഭരം കൊണ്ടും വൈറലാകുന്നു. എന്നാൽ അടുത്തിടെ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ ആഘോഷ വീഡിയോ വൈറലായത് വധുവും വരനും തമ്മിൽ ഹൽദി ആഘോഷത്തിനിടെ നടന്ന ബിയർ ചലഞ്ച് കൊണ്ടായിരുന്നു.
വരൻറെയും വധുവിന്‍റെയും ബിയർ ചലഞ്ച്
bharat needs facts എന്ന ജനപ്രീയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ദമ്പതികൾ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് പരമ്പരാഗത മഞ്ഞൾ ആചാരങ്ങളുമായി മുന്നോട്ട് പോകവെ ഇടയ്ക്ക് വധുവും വരനും തമ്മിൽ ഒരു ചലഞ്ച് ഉടലെടുക്കപ്പെട്ടു. ആരാണ് ആദ്യം ഒരു കുപ്പി ബിയർ കുടിക്കുക എന്നതായിരുന്നു ചലഞ്ച്. സ്വാഭാവികമായും വരൻ ചലഞ്ചിൽ വിജയിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചെങ്കിലും വധു വളരെ വേഗം തന്‍റെ കുപ്പി കാലിയാക്കി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചലഞ്ച്. വീഡിയോ പക്ഷേ. സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് പക്ഷമാക്കി.
അനാദരവെന്ന് ഒരു കൂട്ടർ
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പെഴുതാനെത്തി. ചിലർ ഇന്ത്യൻ വിവാഹത്തിലെ ആധുനിക ചടങ്ങുകൾ എന്ന് കുറിച്ചു. പുതിയ പുതിയ ഓരോ ആചാരങ്ങളെന്നായിരുന്നു മറ്റൊരു കുറിപ്പ്. വിവാഹ ശേഷം വേറെ കമ്പനി നോക്കെട്ടെന്ന് എഴുതിയവരും കുറവല്ല. എന്നാൽ. നിരവധി പേർ രൂക്ഷമായി വിമർശിച്ച് കൊണ്ട് രംഗത്തെത്തി. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം പക്ഷേ, അതൊരു മുറിയിൽ അടച്ചിട്ടിരുന്നായിരിക്കണം. പൊതുഇടങ്ങൾ നമ്മൾ നമ്മുടെ സംസ്കാരവും ആചരങ്ങളം പാലിക്കണമെന്ന് ഒരു കാഴ്ചക്കാരനെഴുതി. വിവാഹ ആഘോഷത്തിൽ മദ്യത്തിന് വിലക്കില്ലെന്നും അതിനാൽ അതൊരു തെറ്റല്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതവരുടെ വിവാഹം അവരുടെ പണം അവരുടെ നിമിഷം. അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന കുറിപ്പുമായെത്തി.


