
തെക്കൻ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിൽ ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. എന്നാലങ്ങനെയൊരു പോസ്റ്റോഫീസ് ഉണ്ടായിരുന്നു.
വിവിധ രാജ്യങ്ങൾക്ക് ഈ ഹിമഭൂമിയിൽ ഗവേഷണസ്ഥാപനങ്ങളുണ്ട്. അങ്ങനെ 1984 ഫെബ്രുവരി 24 ന് ഇന്ത്യ ആദ്യമായി അന്‍റാര്‍ട്ടിക്കയിൽ ഗവേഷണങ്ങൾക്കായി ഒരു ശാസ്ത്ര കേന്ദ്രം നിർമിച്ചു. ഇന്ത്യയുടെ അന്‍റാര്‍ട്ടിക്കയിലേക്കുള്ള മൂന്നാമത്തെ പര്യവേഷണത്തിലായിരുന്നു ഇത് സ്ഥാപിച്ചത്.
'ദക്ഷിണ ഗംഗോത്രി ' എന്നാണ് ഈ ശാസ്ത്ര കേന്ദ്രത്തിന് ഇന്ത്യ നല്‍കിയ പേര്. ഈ കേന്ദ്രത്തിലാണ് പിന്നീട് ഭൂമിയുടെ ദക്ഷിണ ധ്രുവത്തിലുള്ള ഇന്ത്യയുടെ പോസ്റ്റ് ഒഫീസ് സ്ഥാപിതമായത്. 1990 ൽ 'ദക്ഷിണ ഗംഗോത്രി' ഇന്ത്യ ഡീക്കമ്മീഷൻ ചെയ്തു. മഞ്ഞിനാൽ മൂടപ്പെട്ട ഈ സ്ഥലം ഒരു സപ്ലേ ബേസ് ആയി ഉപയോഗിക്കുന്നു. ഒരു ചരിത്ര സ്മാരകം കൂടിയാണിത്.
ദക്ഷിണ ഗംഗോത്രിയിലെ ഇന്ത്യൻ പരീക്ഷണ-നിരീക്ഷണങ്ങൾക്ക് ആവശ്യമായ ലബോറട്ടറി, ഐസ് മെൽറ്റിങ് പ്ലാന്റ്, താമസ സൗകര്യങ്ങൾ, സംഭരണ മുറി, ക്ലിനിക്ക്, ബാങ്ക് കൗണ്ടർ തുടങ്ങിയവയുടെ ഭാഗമായിരുന്നു പോസ്റ്റ് ഓഫീസും.
1988 ജനുവരി 26-ന് ദക്ഷിണ ഗംഗോത്രി പി.ഒ., ഗോവയിലെ പോസ്റ്റൽ വകുപ്പിനു കീഴിൽ സ്ഥാപിതമായി. 1987 -ൽ ഏഴാം ഇന്ത്യൻ ശാസ്ത്രീയ പര്യവേഷണത്തിലെ അംഗമായി അന്‍റാര്‍ട്ടിക്കയിലേക്ക് പോയിരുന്ന ശാസ്ത്രജ്ഞൻ ജി. സുധാകർ റാവു ആദ്യത്തെ ഓണററി പോസ്റ്റ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം കത്തുകളുടെ കൈമാറ്റം നടത്തിയിരുന്നു ദക്ഷിണ ഗംഗോത്രി പി.ഓ!
ദക്ഷിണ ഗംഗോത്രി ഉപേക്ഷിച്ചു എങ്കിലും ഇന്ത്യയ്ക്ക് അന്‍റാര്‍ട്ടിക് പ്രദേശത്ത് രണ്ടു ഗവേഷണകേന്ദ്രങ്ങൾ കൂടി ഉണ്ട്. 1989 ൽ നിർമിച്ച 'മൈത്രിയും' 2013 മാർച്ചിൽ സ്ഥാപിച്ച 'ഭാരതിയും'
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം