മല്ലിച്ചപ്പ് നടുമ്പോൾ കടയിൽനിന്ന് വാങ്ങുന്ന മല്ലിച്ചെടി ഉപയോഗിക്കുന്നതിനേക്കാൾ ഗുണമേന്മയുള്ള വിത്തുകൾ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്.
agriculture Mar 04 2026
Author: Web Desk Image Credits:Getty
Malayalam
കുതിർത്ത് വെക്കാം
വിതയ്ക്കുന്നതിന് മുമ്പ് മല്ലിമണികൾ പതുക്കെ രണ്ട് കഷ്ണങ്ങളായി ഉടച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെച്ചാൽ വേഗത്തിൽ മുളച്ചു വരും.
Image credits: Getty
Malayalam
മണ്ണ്
നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണാണ് അനുയോജ്യം. മണ്ണിൽ അല്പം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കാം. അധികം ആഴത്തിലല്ലാതെ വിത്തുകൾ വിതറി നേരിയ തോതിൽ മണ്ണ് കൊണ്ട് മൂടുക.
Image credits: Getty
Malayalam
വെള്ളം
വിതച്ച ഉടനെ അധികം വെള്ളം ഒഴിക്കരുത്. സ്പ്രെയർ ഉപയോഗിച്ച് മണ്ണ് നനച്ചു കൊടുക്കുന്നതാണ് ഉചിതം.
Image credits: Getty
Malayalam
7 - 15 ദിവസം
മല്ലി മുളയ്ക്കാൻ സാധാരണയായി 7 മുതൽ 15 ദിവസം വരെ സമയമെടുക്കും, അതുവരെ ക്ഷമയോടെ കാത്തിരിക്കുക.
Image credits: Getty
Malayalam
വെയിൽ
ദിവസവും 4 മുതൽ 5 മണിക്കൂർ വരെ നേരിട്ടുള്ള വെയിൽ ലഭിക്കുന്ന സ്ഥലത്ത് ചട്ടി വെക്കാൻ ശ്രദ്ധിക്കുക.
Image credits: Getty
Malayalam
വേര് ചീയാതിരിക്കാന്‍
ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടന്നാൽ വേര് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ നേർപ്പിച്ച ജൈവവളങ്ങൾ നൽകുന്നത് വളർച്ച കൂട്ടും.
Image credits: Getty
Malayalam
തലപ്പ് നുള്ളാം
തൈകൾക്ക് 3-4 ഇഞ്ച് ഉയരം വരുമ്പോൾ തലപ്പ് നുള്ളി വിടുന്നത് കൂടുതൽ ശാഖകൾ വരാൻ സഹായിക്കും. ഇലകളിൽ കറുത്ത പുള്ളികളോ കീടങ്ങളോ കണ്ടാൽ വേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കാം.
Image credits: Getty
Malayalam
ഇലകൾ പറിക്കാം
വിതച്ച് 30-40 ദിവസത്തിനുള്ളിൽ ഇലകൾ പറിച്ചു തുടങ്ങാം. ചുവടോടെ പറിക്കാതെ ആവശ്യത്തിനുള്ള ഇലകൾ മാത്രം മുറിച്ചെടുക്കുക.
Image credits: Getty
Malayalam
പൂവിടുമ്പോള്‍
ചെടി പൂവിടാൻ തുടങ്ങിയാൽ ഇലകളുടെ രുചി കുറയും. അതിനാൽ പൂങ്കുലകൾ അപ്പപ്പോൾ തന്നെ നുള്ളിക്കളയുക.